പിന്തിരിഞ്ഞു ഓടുകയല്ല ഞാന്‍
തോറ്റു മടങ്ങുകയാണീ...
മുല്ലപൂ വിതറിയ വഴികളില്‍
രക്തം മണത്തോരെന് കാട്ടാള ജീവിതം.
നിന്ദിച്ചതല്ല നിന്നെ ഞാന്‍
നാണിച്ചു പോയതാണ്
നിന് മുന്നിലെത്തപ്പെട്ടപ്പോള്
വിളറി ചിരിചോരെന് കപട ഹൃദയം.
നിലച്ചു പോയതല്ല എന്നോ
നിലത്തു വീണുടഞ്ഞതാണ്
പിന്നെ വിളക്കി ചേര്‍ക്കാന്‍
കഴിയാത്തതാണ് എന്നിലെ ജീവാനുരാഗം.
ചാരിയ വാതിലിന് പഴുതിലൂടെത്തിയ
നേരിയ വെട്ടം കാണവേ എന്നും
അകലത്തെ നക്ഷത്രത്തെ കിനാവ് കണ്ടു
മോഹിച്ചൊരു നിരാശാ കാമുകന് ആണിവന്.. ഞാന്‍
This poem is dedicated to my cousin Shuhaib
thks very much mahaan
ReplyDelete