എന്താണ് വര്‍ഗീയത?? സ്വന്തം ഗ്രൂപ്പില്‍ പെട്ട ആളുകളുടെ നിലപാടുകള്‍ മാത്രമാണ് ശരി എന്നും അന്യഗ്രൂപ്പിന്റെ നിലപാടുകള്‍ തെറ്റാണെന്നും കാരണം ഒന്നുമില്ലാതെ തോന്നുന്നതിനെയാണ് ചെറിയ വിവരണത്തില്‍ പറഞ്ഞാല്‍ വര്‍ഗീയത. മോഹന്‍ലാലിന്റെ ആരാധകര്‍ മമ്മുട്ടിയുടെ നല്ല സിനിമ ഇറങ്ങിയാലും അവഹേളിക്കുക (തിരിച്ചും), മെസ്സി ഗോള്‍ അടിച്ചാലും അത് ചക്കയാണെന്നു പറയുന്ന ബ്രസീല്‍ ആരാധകര്‍ എല്ലാം വര്‍ഗീയതയുടെ ചെറിയ പതിപ്പുകളാണ്.
മതത്തിന്റെ കാര്യം വരുമ്പോള്‍ അത് ഒന്ന് കൂടി കൂടും. ഇന്നലെ ഫൈസ് ബുക്കില്‍ കയറിയപ്പോള്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ ദൈവങ്ങളെയും ഹിന്ദുക്കള്‍ കുര്‍-ആനെയും വളരെ മോശമായ രീതിയില്‍ അവഹേളിച്ചതായി കാണാന്‍ കഴിഞ്ഞു. വളരെ വിഷമം തോന്നി. അത് കൊണ്ടാണ് ഈ പോസ്റ്റ് ഇടേണ്ടി വന്നത്.
നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള ചെറിയ വര്‍ഗീയത (മേലെ ഉദാഹരിച്ച മോഹന്‍ലാല്‍ മമ്മുട്ടി ... ബ്രസീല്‍ അര്‍ജെന്റിന ... അതാണ് ചെറിയ വര്‍ഗീയത) ഇല്ലാതാക്കണം. അത് മുതലെടുക്കാന്‍ നമുക്ക് ചുറ്റും പല കഴുകന്മാരും വട്ടമിട്ടു പറക്കുന്നുണ്ട്. ആന്റി ക്രിസ്റ് സംഘടനയായ ILLUMINATI (കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കൂ ) ,പലവിധ തീവ്രവാദ സംഘടനകള്‍ എല്ലാം നമ്മുടെ ഈ ബലഹീനതയെ ചൂഷണം ചെയ്യുന്നവരാണ്.
ഈ പറഞ്ഞത് മുഹമ്മദിന്റെ മഹത്വം പറയാന്‍ മാത്രമല്ല. ഹൈന്ദവ വേദങ്ങളുടെ ദൈവികത കൂടി മനസ്സിലാക്കി തരാനാണ്.
പ്രിയപ്പെട്ട ഹൈന്ദവരെ... നിങ്ങളുടെ വേദത്തില്‍ പേരെടുത്തു പറഞ്ഞ ഒരു വ്യക്ത്തിയുടെ അനുയായികളെ നിങ്ങളെങ്ങിനെയാണ് കാരണമില്ലാതെ വെറുക്കുക. മുസ്ലിംകളെ കുറിച്ച് നിങ്ങള്‍ കേട്ടത് സത്യമാണോ എന്നന്വേഷിക്കുക.(ആദ്യം മലയാള മനോരമ വായിക്കുന്നത് നിറുത്തുക. വര്‍ഗീയത ഉണര്‍ത്തുന്ന ഒരു പീറ പത്രമായി അത് തരാം താണിരിക്കുന്നു. )
പ്രിയപ്പെട്ട മുസ്ലിംകളെ.. നിങ്ങളുടെ നേതാവിന്റെ വരവ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രവചിച്ച വേദങ്ങളുടെ അനുയായികളെ നിങ്ങള്‍ക്കെങ്ങിനെ വെറുക്കാന്‍ കഴിയും? സ്വന്തം അയല്‍വാസി നിങ്ങളെ ഭയപ്പാടോടെ നോക്കുന്നുണ്ടെങ്കില്‍ പിന്നെ നീ മുസ്ലിമാണോ...? ഭീകരവാദവും തീവ്രവാദവും നബി പഠിപ്പിച്ചിട്ടില്ല.
നമുക്കൊന്നിച്ച് വര്‍ഗീയതക്കെതിരെ പോരാടാം. വേദങ്ങള്‍ പഠിക്കാം. നന്മയുള്ളവരാകാം...
നന്മയുടെ ഒരു നല്ല നാളേയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാം. നല്ല എഴുത്ത് അതിലുപരി നല്ല സന്ദേശം..സ്നേഹാശംസകള്‍
ReplyDelete@Rishad. നമുക്കു പ്രാര്‍ഥിക്കാം. നന്ദി
ReplyDeleteപ്രാര്‍ത്ഥന അല്ല പ്രവര്‍ത്തനവും മനസ്സിലാക്കലും ആണ് വേണ്ടത്,
ReplyDeletejust to quote
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു,
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി .......
അതാണ് മനസ്സിലാക്കേണ്ടത് ...
നല്ല ചിന്ത, ജാസിം
good post, keep it up.
Bhavishya puranathil Prophet Mohammed(SWT) ye patti paramarshikkund ennath sheri thanne but endanu paranjathennu lekhakhan manassilakkanam..
ReplyDeleteലിങ്ക് ഞാന്‍ പോസ്റ്റില്‍ ഇടുന്നുണ്ട്.
ReplyDelete@ Bhaskar T Das. എന്താണു പറഞ്ഞത്??
ReplyDelete@jasim http://bhavishyapuran.blogspot.com/ read this
ReplyDeleteശരി ഒന്നേ ഉണ്ടാകൂ. രണ്ടു സൈറ്റിലും പരസ്പര വിരുദ്ധമായി പറയുമ്പോള്‍ പഠിക്കാതെ നിര്‍വാഹമില്ല. എനിക്ക് സംസ്കൃതം അറിയില്ല . കൂട്ടുകാരന്‍ ദിലീപ് എന്നെ സഹായിക്കും എന്ന് കരുതുന്നു. പഠിച്ചതിനു ശേഷം ഞാന്‍ മറുപടി പറയാം.
ReplyDeleteഒരഭ്യര്‍ത്തനയുണ്ട്. മുഹമ്മദ് നബി (p.b.u.h) യെ കുറിച്ച് ഖുര്‍-ആന്‍ വായിച്ചു മനസ്സിലാക്കണം. പലരും ആരോപിക്കുന്നത് പോലെ ഖുര്‍- ആനില്‍ "അന്യ മതസ്ത്തരെ കൊല്ലൂ..." പോലെയുള്ള വരികലോന്നുമില്ല. ഖുര്‍-ആന്‍ പരിഭാഷ ലഭ്യമാണ്. ഇനി കിട്ടിയില്ലെങ്കില്‍ എന്റെ കയ്യില്‍ ഒന്നുണ്ട്. ഞാന്‍ തരാം. ഖുര്‍-ആനും ബൈബിളും ഞാന്‍ പഠിക്കുന്നുണ്ട്. ഹൈന്ദവ വേദങ്ങള്‍ ലഭ്യമല്ലാത്തത് കൊണ്ട് പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. ആരുടെയെങ്കിലും കൈവശം മലയാള പരിഭാഷ ഉണ്ടെങ്കില്‍ പറയണം. വായിച്ചതിനു ശേഷം തിരികെ തരാം.