അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Showing posts with label essay. Show all posts
Showing posts with label essay. Show all posts

Thursday, November 26, 2015

ജ....ജാ... ജാസിം തറക്കപറമ്പില്‍

ഞ... ഞ... ഞാന്‍  "സു... സു... സുധി വാല്മികം" സിനിമ കണ്ടിട്ടില്ല. UAE യില്‍ റിലീസ് ചെയ്തിട്ടില്ല. ജയേട്ടന്റെ പടം;അതിലുപരി കൂട്ടുകാരന്‍ വിനീത് വിശ്വം അഭിനയിച്ച സിനിമ. ആദ്യമേ ഞാന്‍ ഈ സിനിമ ശ്രദ്ധിച്ചിരുന്നു.   രഞ്ജിത്ത് ശങ്കറിന്റെ പടം ആയതു കൊണ്ട് പ്രതീക്ഷയും കൂടുതല്‍ ആയിരുന്നു. താങ്കള്‍ അത് തെറ്റിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം. 

സു... സു.. ഒരര്‍ത്ഥത്തില്‍ എന്റെ കഥയാണ്‌.

ചെറുപ്പത്തില്‍ ഞാന്‍ ഒരു വിക്കനായിരുന്നു. ഏതു വയസ്സിലാണ് അത് മാറിയതെന്ന് ഓര്‍മയില്ല. confidence ഇല്ലായ്മ ഒരു വലിയ പ്രശ്നമായിരുന്നു. എനിക്ക് ചുറ്റും ഉള്ള എല്ലാവര്ക്കും ഒരു പേഴ്സണാലിറ്റി ഉണ്ടെന്നും എനിക്ക് മാത്രം അതില്ല എന്നും ഒരു തോന്നല്‍ .  ഏഴാം  ക്ലാസ്സ്‌ വരെ എല്ലാ പരീക്ഷക്കും എനിക്ക് പനി വരാറുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് സ്റ്റാഫ്‌ റൂമില്‍ ഇരുന്നായിരുന്നു പരീക്ഷ എഴുതിയിരുന്നത്. എല്ലാ പരീക്ഷക്കും ഞാന്‍ നല്ല മാര്‍ക്കും വാങ്ങിയിരുന്നു. എട്ടാം ക്ലാസ്സില്‍ വേറെ സ്കൂളില്‍ ചേര്‍ന്നു. മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലോട്ട്. പിന്നെ പഠിച്ചിട്ടും പഠിയുന്നില്ല. സ്വാഭാവികമായി ഞാന്‍ ക്ലാസ്സില്‍ അവസാന റാങ്കുകാരില്‍ ഒരാളായി. വീട്ടിലെ പഠിപ്പിസ്റ്റ് ഇമേജ് പോകുമല്ലോ എന്നോര്‍ത്തു ഞാന്‍ കോപ്പി അടിക്കാന്‍ ശ്രമിച്ചു. എന്ത് കൊണ്ടോ പിടിക്കപ്പെട്ടില്ല. കൂട്ടുകാര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ടീച്ചര്‍മാര്‍ എന്നെ അലമ്പന്‍ എന്ന് മുദ്ര കുത്തി. എങ്ങിനെയോ എനിക്ക് confidence ഉണ്ടായി തുടങ്ങി. ഒരു പക്ഷെ ഞാന്‍ അന്ന് സ്കൂള്‍ മാറിയിരുന്നില്ല എങ്കില്‍ റാങ്ക് മേടിച്ചെനെ. പക്ഷെ ഒന്നിനും കൊള്ളാത്തവനായി ഞാന്‍ ജീവിക്കേണ്ടി വരുമായിരുന്നു. 

എന്റെ കൂട്ടുകാര്‍ തന്ന ആത്മവിശ്വാസം കൊണ്ട് മാത്രം  പ്രസംഗിക്കാന്‍ അറിയാത്ത ഞാന്‍ സ്റ്റേജില്‍ കയറി പ്രസംഗിച്ചു. നാടകം കളിച്ചു.  

കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആയി. കോളേജ് മൊത്തം അഭിസംബോതന ചെയ്തു കൊണ്ട് പ്രസംഗിച്ചു. ബ്ലോഗ്ഗര്‍ ആയി.

കോളേജ് കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍ സ്വന്തമായി കമ്പനി തുടങ്ങി. പല ആളുകള്‍ക്കും ചെയ്യാന്‍ കഴിയാത്ത പലതും നടത്താന്‍ എനിക്ക് കഴിവുണ്ടെന്ന്  ഇന്ന് എനിക്കറിയാം.

ഒരു വിക്കന്‍ ആയിരുന്ന ഞാന്‍, പരീക്ഷകള്‍ക്ക് പനി വരാറുണ്ടായിരുന്ന ഞാന്‍ ഇന്നത്തെ ഞാന്‍ ആയെങ്കില്‍ അതിനു കാരണം എന്റെ കൂട്ടുകാര്‍ ആണ്, ഞാന്‍ കണ്ട സിനിമകള്‍ ആണ്, ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ആണ്.  

സു.. സു,,, സുധിക്കും ഒരുപാട് ജീവിതങ്ങളില്‍ വെളിച്ചം വീശാന്‍ കഴിയട്ടെ എന്ന പ്രത്യാശയോടെ........




അടിക്കുറിപ്പ്:
ഈ അടുത്ത്  സിനിമ തിയേറ്ററില്‍ ഇടവേള സമയത്ത് ചായ വാങ്ങാന്‍ പോയപ്പോള്‍ എല്ലാവരും നോക്കി നില്‍ക്കെ ഉറക്കെ "രണ്ടു ചായ" എന്ന് പറയാന്‍ ഉദ്ധേഷിച്ച എനിക്ക് "ര" എന്ന അക്ഷരം പുറത്തേക്ക് വരാതെ നാവിന്റെ തുമ്പത്തു തന്നെ നില്‍ക്കുന്നു. കുറെ തവണ ശ്രമിച്ചു. പഴയ വിക്കന്‍ എന്റെ ഉള്ളില്‍  ഇപ്പോഴും അവശേഷിക്കുന്നു എന്ന തിരിച്ചറിവ്  എനിക്ക് ഉണ്ടാക്കി തന്ന അവസരമായിരുന്നു അത്. ഒടുവില്‍ ഞാന്‍ "ചായ രണ്ട്" എന്ന് ഉറക്കെ പറഞ്ഞാണ് ചായ മേടിച്ചത്. 

Monday, March 24, 2014

അത്ഭുതമരുന്ന്‍

എല്ലാ രോഗങ്ങളെയും ശമിപ്പിക്കാന്‍ ഒരൊറ്റ മരുന്ന്‍.  ബൈബിളില്‍ "രോഗ ശമനം നല്‍കുന്ന വിത്ത്" എന്ന് വിശേഷിപ്പിക്കപ്പെട്ട  (Isaiah 28:27) കരിംജീരകം ആണ് ആ മാന്ത്രിക മരുന്ന്‍.

മുഹമ്മദ്‌ നബി (സ്വ. അ) പറഞ്ഞു. "കരിംജീരകത്തിന്  മരണം ഒഴികെ ഇതു രോഗത്തെയും ശമിപ്പിക്കാന്‍ കഴിയും". (സ്വഹീഹ് ബുഖാരി).
കരിംജീരകവും അതിന്റെ എണ്ണയും കാലങ്ങള്‍ ആയി രോഗ ശമനത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആളുകള്‍ ഉപയോഗിച്ച് വരുന്നു.
കരിംജീരകത്തിന്റെ വിശേഷങ്ങള്‍ ഇത് മാത്രമല്ല.  

  • തന്റെ സൌന്ദര്യ സംരക്ഷണത്തിനായി ക്ലിയോപാട്ര രാജ്ഞി കരിംജീരകം  ഉപയോഗിച്ചിരുന്നു.
  •  നെഫെര്‍ടിടി രാജ്ഞി മുടിയുടെയും നഖത്തിന്റെയും തിളക്കം കൂട്ടാന്‍ കരിംജീരക എണ്ണ ഉപയോഗിച്ചിരുന്നു. 
  • ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് ഹിപ്പോക്രാട്ടസ് ഉപയോഗിച്ചിരുന്നതും ഇത് തന്നെ.
  • ഫരോവമാരില്‍ പ്രമുഖന്‍ ആയ തുത്തെന്‍ഖാമന്‍ മരണ ശേഷമുള്ള ജീവിതത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി തന്റെ ശവ കുടീരത്തില്‍ കരിംജീരകം സൂക്ഷിച്ചിരുന്നതായി ചരിത്രകാരന്മാര്‍ സമ്മതിക്കുന്നുണ്ട്.

കരിംജീരകത്തിന് ഇംഗ്ലീഷില്‍ BLACK CUMIN എന്നാണു പറയുന്നത്.  വിട്ടു മാറാത്ത രോഗങ്ങള്‍ക്ക് ഈ മരുന്ന് ഒന്ന് പരീക്ഷിച്ച് നോക്കൂ.. കൂടുതല്‍ കരിംജീരക വിശേഷങ്ങള്‍ അറിയുവാന്‍ ഗൂഗിള്‍ ചെയ്തു നോക്കുമല്ലോ... 

Saturday, September 7, 2013

ഇനി പുലികള്‍ പുല്ലു തിന്നേണ്ട ! (ഭാഗം 1)

     ഇനി പുലികള്‍ പുല്ലു തിന്നേണ്ട!! എന്താ ഇങ്ങിനെ ഒരു പേര്? പുല്ലിനും വില കൂടിയോ? പുല്ലിനു വില കൂടിയോ എന്നറിയില്ല. ഞാന്‍ പഴമൊഴി  കടമെടുത്തതാണ്. നമ്മുടെ കൂട്ടത്തിലെ പല പുലികളും ഇന്ന് പുല്ലാണ് തിന്നുന്നത്. മടി, പ്രതിബന്ധങ്ങള്‍ നേരിടാനുള്ള കഴിവ് ഇല്ലായ്മ ഒക്കെയാണ് കാരണം.
    അത് കൊണ്ട് പുലികള്‍ക്കായി ഒരു ചിക്കന്‍ ബിരിയാണി ആണ് ഞാന്‍ ഇവിടെ ഒരുക്കുന്നത്. എങ്ങിനെ ആ ചിക്കന്‍ ബിരിയാണിയിലോട്ടു എത്താം എന്ന വഴികളും പറയുന്നുണ്ട്. 

    ഞാന്‍ ഒരു മഹത്തായ കൂട്ടുകാരന്‍ ഒന്നുമല്ല. പക്ഷെ, ഞാന്‍ ഒരു നല്ല കേള്‍വിക്കാരന്‍ ആകാന്‍ ശ്രമിക്കാറുണ്ട്. അത് കൊണ്ടാകണം കുറെ കൂട്ടുകാര്‍ എന്നെ വിളിച്ചു അവരുടെ പ്രശ്നങ്ങള്‍ പറയുന്നത്. പലരുടെയും പ്രശ്നങ്ങള്‍ ജോലി സംബന്ധമായവയാണ്. അവരുടെ തലപ്പത്തിരിക്കുന്നവര്‍ വെറുതെ തെറി വിളിക്കുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ പാര പണിയുന്നു. ഇതൊക്കെയാണ് പരാതികള്‍. 
    ഒരു പാട് സ്വപ്‌നങ്ങള്‍ ഉള്ള കുറെ കൂട്ടുകാര്‍ എനിക്കുണ്ട്. പക്ഷെ പലരും അവയെ സ്വപ്‌നങ്ങള്‍ മാത്രമായി പരിപാലിച്ചു പോരുന്നു. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള ചെറിയ കാര്യങ്ങള്‍ പോലും അവര്‍ ചെയ്യുന്നില്ല.
    പിന്നെയും ചിലരുണ്ട്. ജീവിതത്തില്‍ ഒരു ലക്ഷ്യവും അവര്‍ക്കില്ല. അവര്‍ക്ക് ജോലി വേണ്ട. ശമ്പളം വെറുതെ കിട്ടിയാല്‍ നന്നായിരുന്നു. അത്രയും മടിയന്മാരാണ് അവര്‍. രാവിലെ ആകുക, തിന്നുക, കുടിക്കുക, എങ്ങിനെയെങ്കിലും രാത്രി ആക്കുക. ഇത് മാത്രമാണ് അവരുടെ പണി.
    ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഇത് വായിക്കണം. നിങ്ങളുടെ കൂട്ടുകാര്‍ക്കിടയില്‍ ചിലര്‍ക്ക് ഇത് വായിച്ചാല്‍ ഉപകാരം ഉണ്ടാകും എന്ന് തോന്നിയാല്‍ ഇതിനെ കുറിച്ച് പറഞ്ഞു കൊടുക്കണം. എല്ലാവരെയും ഒന്ന് ഉത്തേജിപ്പിക്കുവാന്‍ ഉള്ള ചിലതൊക്കെ ഈ ലേഖനങ്ങളില്‍ ഉള്‍കൊള്ളിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലങ്കിലും ഒരു വാക്കെങ്കിലും ചുവടെ കുറിച്ചിട്ടു പോയാല്‍ എനിക്കും സന്തോഷമാകും.
    ഒരു കാലത്ത് ഞാന്‍ ഒരു പോത്ത് ആയിരുന്നു. ഉഴപ്പി നടന്ന കാരണം തലയില്‍ ആയ B.TECH Back papers എഴുതി എടുക്കാന്‍ വേണ്ടി റസ്റ്റ്‌ എടുക്കുന്ന കാലം. ഒരു പണിയുമില്ല. ഉച്ചക്ക് ഒരു മണി ആകുമ്പോള്‍ എഴുന്നേല്‍ക്കും. പിന്നെ രണ്ടു മണി വരെ confusion ആണ്. പ്രാതല്‍ കഴിക്കണോ അതോ ഊണ് കഴിക്കണോ? അവസാനം confusion തീര്‍ത്തു രണ്ടു മണിക്ക് പ്രാതല്‍ കഴിക്കും. പിന്നെ പത്രമൊക്കെ ഒന്ന് വായിക്കും. മൂന്നു മണിക്ക് ഊണ് കഴിക്കും. ഊണ് കഴിഞ്ഞാല്‍ പോയി കുളിക്കും. ക്ലിക്ക് ശേഷം വീണ്ടും ഉറക്കം. അഞ്ചു മണി, അഞ്ചര ആകുമ്പോള്‍ ഉണരും. പിന്നെ കമ്പ്യൂട്ടറില്‍ പടം കാണും. ഏഴു മണി ആകുമ്പോള്‍ കൂട്ടുകാരുമൊത്തു കറങ്ങാന്‍ പോകും. പത്തു മണി കഴിഞ്ഞാല്‍ വീട്ടില്‍ തിരിച്ചെത്തും. ഉപ്പയുടെ വായില്‍ ഇരിക്കുന്നത് മുഴുവന്‍ കേട്ട് കൊണ്ട് എനിക്കായി മൂടി വെച്ച ഭക്ഷണം എടുത്തു കഴിക്കും. ഉറങ്ങും. ഇതായിരുന്നു എന്റെ ദിനചര്യ.
    എന്റെ വീടിന്റെ പുറത്തു റോഡ്‌ സൈഡില്‍ അപ്പുറത്തെ വീട്ടിലെ പോത്തിനെ കെട്ടിയിടാറുണ്ട്. അത് അവിടെ ഉള്ള പുല്ലൊക്കെ തിന്നും. ബോറടിക്കുമ്പോള്‍ റോഡിലൂടെ പോകുന്ന വണ്ടികളെയും പെണ്പിള്ളാരെയും  ഒക്കെ നോക്കും. വീണ്ടും ബോറടിക്കുമ്പോള്‍ വിശ്രമിക്കും, അപ്പിയിടും.
    ഒരു ദിവസം ഞാന്‍ ആലോചിച്ചു. ഈ പോത്തും ഞാനും തമ്മില്‍ എന്താണ് വിത്യാസം.ഞാന്‍ ചെയ്യുന്നതൊക്കെ പോത്തും ചെയ്യുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം ഏതു പോത്തിനും ചെയ്യാന്‍ കഴിയും.
    പോത്തിന് ചെയ്യാന്‍ കഴിയാത്ത എന്തെങ്കിലും ഒന്ന് ചെയ്യണം. അങ്ങിനെയാണ് ഞാന്‍ ഈ "അവസ്ഥകള്‍" എന്ന ബ്ലോഗ്‌ തുടങ്ങിയത്. ബ്ലോഗിനെ കുറിച്ച് ഒരു ചുക്കും അറിയാത്ത ഞാന്‍ കാണാന്‍ വലിയ തെറ്റില്ലാത്ത ഒരു ബ്ലോഗ്‌ ഡിസൈന്‍ ചെയ്യുക. എനിക്ക് വലിയ ആത്മ വിശ്വാസം (ഞാന്‍ ഒരു പോത്തല്ല എന്ന വിശ്വാസം) തന്ന സംഭവം ആയിരുന്നു അത്. 
     ഇത് വായിക്കുന്ന നിങ്ങളും ഒരു പോത്താണോ? നിങ്ങളും അത്തരത്തില്‍ ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഒരു പോത്തിനും ചെയ്യാന്‍ കഴിയും എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു പോത്താണ്. പോത്തുകള്‍ പുല്ലു മാത്രമേ തിന്നൂ. നിങ്ങള്‍ ഒരിക്കലും ഒരു പോത്ത് ആകാതെ പുലിയായി മാറൂ. പുലികള്‍ക്ക് മാത്രമേ മുന്‍പ് പറഞ്ഞ ചിക്കന്‍ ബിരിയാണി ഉള്ളൂ.

എന്റെ മടി കുറക്കാന്‍ ഞാന്‍ ചില പൊടികൈകള്‍ കണ്ടു പിടിച്ചു. അവ നന്നായി ഫലം തരുകയും ചെയ്തു. അവക്കായി "ഇനി പുലികള്‍ പുല്ലു തിന്നേണ്ട ഭാഗം 2" വരും വരെ കാത്തിരിക്കുക. 
     

Monday, February 20, 2012

മുടിക്കച്ചോടക്കാരന്‍ അബോക്കര്‍ മുസ്ല്യാര്‍...

                                    ബൂദാബിക്കാരന്‍ അയമ്മദു ഖസ്രജി ഒരു ദിവസം ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. നോക്കുമ്പോ ആരാന്നറിയോ..? പടച്ചോന്‍. കയ്യും കാലൊക്കെ ഈ വണ്ണണ്ട്. 75 സെന്റ്റീമീറ്റര്‍ നീളള്ള ഒരു കെട്ട് മുടി കൊടുത്തിട്ട് പടച്ചോന്‍ പറയാണ് ..."അയമ്മദുട്ട്യെ ... ഇത്  ആ അബോക്കര്‍ മുസ്ല്യാര്‍ക്ക് കൊടുത്തിട്ട് കിട്ടുന്ന പൈശ കൊണ്ട് ഇഷ്ടം പോലെ കോയി ബിരിയാണി വാങ്ങി തിന്നിട്ട് ചാവടാന്ന് “. 

ആരാണ് ഈ അബോക്കര്‍ മുസ്ല്യാര്‍??? എനിക്കറിയാം. പണ്ട് അവസ്ഥക്കാരന്‍ ജാസിമിന് സ്വര്‍ഗത്തില്‍ പോകാന്‍ ഒരു പൂതി. സുഹൃത്താണ് ഇങ്ങേരെ കുറിച്ച് പറഞ്ഞത്.

“ധാരാളം പേരെ ഉരുവില്‍ സ്വര്‍ഗത്തിലേക്ക് കയറ്റി അയച്ചിട്ടുള്ള ഒരാളുണ്ട്“ . 
“ഉരുവിലോ... ഇക്കാലത്തോ..?“
“അതെ.. നമ്മുടെ അബോക്കര്‍ മുസ്ല്യാര്‍“.

അങ്ങിനെ ജാസിം  അബോക്കര്‍ മുസ്ല്യാരെ പോയി കണ്ടു. 


മൂപ്പര് ചോദിച്ചു: " ഈ സ്വഭാവായിട്ടും സ്വര്‍ഗത്തില്‍ കടക്കാനുള്ള പൂതി വിട്ടിട്ടില്ലല്ലേ..?"
ജാസിം:“ അതിനല്ലേ ഇങ്ങളെ പോലത്തെ ആള്‍ക്കാര്‍“.
അബോക്കര്‍ മുസ്ല്യാര്‍: കാരത്തൂര്‍ മര്‍കസ് വഴി ആര്‍ടിഫിഷ്യല്‍ സ്വലാത്തും കയറ്റി ഓച്ചിറ ഉപ്പൂപ്പാന്റെ ജാറത്തില്‍ പോകുന്ന ഉരുവാണ്. നിങ്ങക്കും വേണ്ടി ഞമ്മള്‍ അത് സ്വര്‍ഗം വഴി തിരിച്ചു വിടാം."
അപ്പോള്‍ ജാസിമിന് ഒരു സംശയം: " സ്വര്‍ഗത്തില്‍ കയറിയതിനു ശേഷം പിടിച്ചു പുറത്താക്കിയാലോ...?"
അബോക്കര്‍ മുസ്ല്യാര്‍:" മുടി പള്ളിക്ക് കുറച്ചു സംഭാവന തരുക. മുടിപള്ളിക്ക് കാശ് കൊടുത്ത ആളെ സ്വര്‍ഗത്തീന്നു പിടിച്ചു പുറത്താക്കേണ്ട കാര്യം ഇല്ലല്ലോ.. പിന്നെ ആരെങ്കിലും ചോദിച്ചാല്‍ 'മുസ്ല്യാര്‍ക്കാ ദോസ്ത്' എന്ന് പറഞ്ഞാല്‍ മതി."


ജാസിം:" മുടി പള്ളിക്കാണെങ്കില്‍ ഞമ്മള് കാശ് തരാം. കാരണം മുടി എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു" . 





അങ്ങിനെ ജാസിമും അബോക്കര്‍ മുസ്ല്യാരും കൂടി  ഉരുവില്‍ സ്വര്‍ഗത്തിലേക്ക് പുറപ്പെട്ടു. അവസ്ഥക്കാരന്‍ ജാസിം സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കാണോ എത്തിപ്പെട്ടത് എന്നറിയാന്‍ പ്രിയവായനക്കാര്‍ക്ക് താത്പര്യമുണ്ടാകും. എന്തായാലും സ്വര്‍ഗത്തിലെക്കാവില്ല എന്ന് മാത്രം ഞാന്‍ പറയുന്നു. കഥയുടെ climax വരും ദിവസങ്ങളിലെ വര്‍ത്തമാന പത്രങ്ങളില്‍ നിന്നും നിങ്ങള്ക്ക് വായിക്കാം. 


വാല്‍കഷണം :-
ഇങ്ങിനെ കഥ എഴുതി കൊണ്ടിരിക്കുമ്പോഴാണ് ആ വാര്‍ത്ത വന്നത്.
ഈ വര്‍ഷത്തെ അവസ്ഥകളുടെ ഏറ്റവും മികച്ച ബിസിനസുകാരനായ വ്യക്തിക്കുള്ള അവാര്‍ഡ്‌ പ്രഖ്യാപിച്ചു. ചുംപനങ്ങളും ആലിംഗനങ്ങളും വിറ്റു കോടീശ്വരിയായ അമ്മൂമയെ 150 പോയന്റുകള്‍ക്ക് പിന്തള്ളി മുടിക്കച്ചോടക്കാരന്‍
അബോക്കര്‍ മുസ്ല്യാര്‍ ഒന്നാമതെത്തി. പണ്ട് അജ്ഞാത ശവങ്ങളും സ്വലാത്തും മാത്രം കച്ചവടം നടത്തി കഴിഞ്ഞിരുന്ന  ഈ സാദു മുസ്ല്യാര്‍ ഈ അടുത്ത കാലത്ത് തുടങ്ങിയ മുടികച്ചവടമാണ് ഈ അവാര്‍ഡ് കരസ്ഥമാക്കാന്‍ സഹായിച്ചത് . വെറും മുടിയില്‍ നിന്നും കോടികളുണ്ടാക്കുന്ന വൈഭവം ടാറ്റക്കോ ബിര്‍ലക്കോ അംബാനിക്കോ പോലും ഉണ്ടായിരുന്നില്ല എന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. 

 (മുകളിലെ ചിത്രം നൌഷാദ് അകമ്പാടത്തിന്റെ ബ്ലോഗില്‍ നിന്നും കിട്ടിയതാണ്)



Tuesday, January 24, 2012

ഓര്‍മയിലെ ദൂരദര്‍ശന്‍ കാലം.

നിക്കും ഒരു കുട്ടിക്കാലമുണ്ടായിരുന്നു. കുളത്തില്‍ കൂളിയിട്ടു നീന്തിയും  ചോറും കൂട്ടാനും വെച്ചു കളിച്ചും മാവില്‍ വലിഞ്ഞു കയറിയും കുട്ടിയും കോലും കളിച്ചും എല്ലാം നടന്നിരുന്ന ഒരു കുട്ടിക്കാലം. ഉമ്മയുടെ വീട്ടില്‍ പോകുമ്പോഴാണ് കുട്ടികള്‍ ഏറെയുണ്ടാകുക. സ്വന്തം വീടിനേക്കാള്‍ അത് കൊണ്ട് ആ വീടിനെ ഞാന്‍ ഇഷ്ടപ്പെട്ടു.  ക്രിക്കറ്റ് കളിക്കുമ്പോള്‍ ഓഫ് സൈഡില്‍ പൊക്കിയടിച്ചാല്‍ ഔട്ട്‌ എന്ന നിയമമുള്ള ഗ്രൌണ്ടും അവിടെയുണ്ട്.
വല്ലിപ്പ (ഉമ്മയുടെ ഉപ്പ) അന്ന് സ്റ്റാഷനറി കട നടത്തിയിരുന്നു. റബ്ബര്‍ പന്തുകള്‍ അവിടെ നിന്നും വല്ലിപ്പ കാണാതെ അടിച്ചു മാറ്റും. അവിടത്തെ ജോക്കര മിട്ടായിയും കേരാമില്‍ക്കും കുക്കീസും കോഫി ബൈറ്റും എളന്തക്ക അച്ചാറും എളന്തക്കയുടെ കുരു പൊടിച്ചതും abcd യും 1234  ഉം എഴുതിയ ചെറിയ ബിസ്ക്കറ്റും എല്ലാം ഞങ്ങള്‍ക്കുള്ളതാണ്. ചെറിയ മാവില്‍ കയറാനേ എനിക്കറിയൂ.. വലിയ മാവില്‍ കയറുന്നത് നിയാസ് കാക്കയാണ്.  പച്ച മാങ്ങ തിന്നാന്‍ ഉപ്പും മുളകും, വിരുന്നുകാര്‍ക്ക് കൊടുക്കാന്‍  വെച്ചിട്ടുള്ള ബേക്കറി  സാധനങ്ങളും അടിച്ചു മാറ്റുന്നതും അവനാണ്. വല്ലിമ്മയുടെ ചീത്തയും കൂടുതല്‍ അവനാണ് കേള്‍ക്കുന്നത്. 

ദൂരദര്‍ശന്‍ മാത്രമേ അന്ന് ടിവിയില്‍ കിട്ടിയിരുന്നുള്ളൂ.. അന്നാണെങ്കില്‍ ടിവിയും കുറവ്. അത് കൊണ്ട് തന്നെ പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍ കാണാന്‍ അയല്‍വീടുകളില്‍ ആളുകള്‍ പോയിരുന്നു. അയല്പക്ക ബന്ധങ്ങള്‍ അത് വഴി നിലനിന്നു പോന്നു. ദൂരദര്‍ശനിലെ പ്രധാന പരിപാടികള്‍ ഇവയായിരുന്നു.
ഞായര്‍. രാവിലെ 7 .15  നു രംഗോലി  (റിന്‍ ശക്തി രംഗോലി)
9  മണിക്ക് പരമ്പര ശ്രീകൃഷ്ണന്‍. 10 മണിക്ക് ശക്തി മാന്‍ . 4  മണിക്ക്   മലയാള സിനിമ. അത് കഴിഞ്ഞ ഉടനെ കാര്‍ട്ടൂണ്‍ 'ഡെന്‍വര്‍ തി ലാസ്റ്റ് ദിനോസര്‍'
തിങ്കള്‍ രാത്രി 8 മണിക്ക് ചിത്രഹാര്‍. 
ചൊവ്വ രാത്രി 9  മണിക്ക് ഓം നമശിവായ.
ബുധനാഴ്ച രാത്രി 7 .30 നു ചിത്ര ഗീതം.
ശനിയാഴ്ച രാത്രി 9 .30  നു  'ജയ് ഹനുമാന്‍'
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികളില്‍ ഹിന്ദി സിനിമകള്‍. 
ദിവസവും വൈകുന്നേരം മധു മോഹന്റെ സീരിയല്‍ 'മാനസി'.

രംഗോലിയും ചിത്രഹാറും  ഹിന്ദി ചലച്ചിത്ര  ഗാനങ്ങളും  ചിത്രഗീതം മലയാള ചലച്ചിത്ര ഗാനങ്ങളും ആയിരുന്നു. ചിത്രഹാറിന്റെയും ചിത്രഗീതത്തിന്റെയും സമയത്ത് കുട്ടികള്‍ പഠിത്തം നിറുത്തി രാത്രി ഭക്ഷണം കഴിക്കാന്‍ ടിവിയുടെ മുന്‍പില്‍ വന്നിരിക്കും.
            സ്കൂള്‍ ഉള്ള ദിവസം 8  മണിക്കും ഉണരാതെ കിടക്കുന്ന ഞാന്‍ ഞായറാഴ്ച 7 മണിക്ക് ഉണരും. നോമ്പ് കാലമായാല്‍ ടിവി കാണാന്‍ പാടില്ല. ജയ് ഹനുമാനും ശ്രീകൃഷ്ണനും കാണാതെ ഞങ്ങള്‍ കഴിച്ചു കൂട്ടാന്‍ പെട്ടിരുന്ന പാട്. ശ്രീകൃഷ്ണനിലെ പ്രധാന സംഭവങ്ങളെല്ലാം നടക്കുക നോമ്പ് കാലത്താണ്. അത് കൊണ്ട് കംസ നിഗ്രഹം കാണാന്‍ അയല്‍വീടുകളില്‍ പോകേണ്ടതായി വന്നു.  ജൈ ഹനുമാനിലെ ‘സീതാ ദേവി’ക്ക് അപാര സൌന്ദര്യമായിരുന്നു.
ടിവിയുള്ള വീടുകളില്‍ ഞായറാഴ്ച നാല് മണിയായാല്‍ ആ നാട്ടിലെ മറ്റുള്ളവരെല്ലാം ഹാജറാകും. കുട്ടികള്‍ ടിവിക്കടുത്തു തന്നെ 3.30 നു എത്തി സ്ഥലം പിടിക്കും. സ്ത്രീകള്‍ അന്ന് നേരത്തെ വീട്ടു ജോലികളെല്ലാം തീര്‍ത്ത്‌ വെക്കും. 
വെള്ളിയാഴ്ചയും ശനിയാഴ്ചയുമുള്ള ഹിന്ദി സിനിമകള്‍ മിക്കവാറും നടന്‍ ഗോവിണ്ടയുടെതായിരിക്കും. 5 മിനുട്ട് സിനിമ കാണിച്ചാല്‍ 25 മിനുട്ട് പരസ്യം കാണിക്കും. എന്നിട്ടും അത് ഉറക്കമൊഴിച്ചിരുന്നു കാണും. 

ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഒരു വാര്‍ത്ത കേട്ടു. ദൂരദര്‍ശന്റെ മറ്റൊരു ചാനല്‍ കൂടി വരുന്നു. "dd2  മെട്രോ".   അന്നുണ്ടായ സന്തോഷം. പക്ഷെ ആ ചാനലില്‍ നല്ല പരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നെങ്കിലും നല്ല പരിപാടികള്‍ വരും എന്ന് കരുതി ഇടയ്ക്കിടെ dd2  മെട്രോ വെച്ച് നോക്കും. 

ഇന്നലെ റിമോട്ട് എടുത്തു ചാനല്‍ മാറ്റുന്നതിനിടയില്‍ ദൂരദര്‍ശന്‍ കണ്ടു. അപ്പോള്‍ ഓര്‍മകള്‍ പഴയ കാലത്തേക്ക്  കൊണ്ടുപോയി. കുട്ടികള്‍ക്കെല്ലാം ദൂരദര്‍ശനോട് പുച്ഛം. അവരോടു ദൂരദര്‍ശന്‍ കാലത്തെ കുറിച്ച് പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നി. വലിയവര്‍ക്കു ഓര്‍മയിലെ ആ കാലത്തേക്ക് പോകാന്‍ ഒരവസരം ഒരുക്കുകയും ചെയ്യാമല്ലോ...  

(പരിപാടിയുടെ സമയങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓര്‍മ പിഷക് ഉണ്ട്. ക്ഷമിക്കുമല്ലോ...)  

വാല്‍ കഷണം:- (കുഞ്ഞൂഞ്ഞിനൊരു തട്ട്)
  
കുഞ്ഞൂഞ്ഞ്:  “ ദേ മുസ്ലിം പേരുള്ള ഒരുവന്‍ ദൂരദര്‍ശനെക്കുറിച്ച് ബ്ലോഗില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു. ദൂരദര്‍ശന്‍ കേന്ദ്രം ബോംബ് വെച്ചു തകര്‍ക്കലാണവന്റെ ലക്ഷ്യമെന്നു തോന്നുന്നു. അവന്റെ ഈ-മൈല്‍ ഒന്നു ചെക്ക് ചെയ്തേക്കൂ...”

പോലീസ്: “ അവനു സിമി ബന്ദവുമുണ്ട്. കണ്ടില്ലേ...English-ല്‍ അവന്റെ പേരെഴുതുംബോള്‍ അവസാന മൂന്നക്ഷരം “SIM".സിമിയുടെ ആദ്യത്തെ മൂന്നക്ഷരം "SIM". "  


അഭിപ്രായം പറയൂട്ടോ....

Pls Share if u like it
    

Saturday, January 21, 2012

എന്താണ് വര്‍ഗീയത??

എന്താണ് വര്‍ഗീയത?? സ്വന്തം ഗ്രൂപ്പില്‍ പെട്ട ആളുകളുടെ നിലപാടുകള്‍ മാത്രമാണ് ശരി എന്നും അന്യഗ്രൂപ്പിന്റെ നിലപാടുകള്‍ തെറ്റാണെന്നും കാരണം ഒന്നുമില്ലാതെ തോന്നുന്നതിനെയാണ് ചെറിയ വിവരണത്തില്‍ പറഞ്ഞാല്‍ വര്‍ഗീയത. മോഹന്‍ലാലിന്റെ ആരാധകര്‍ മമ്മുട്ടിയുടെ നല്ല സിനിമ ഇറങ്ങിയാലും അവഹേളിക്കുക (തിരിച്ചും), മെസ്സി ഗോള്‍ അടിച്ചാലും അത് ചക്കയാണെന്നു പറയുന്ന ബ്രസീല്‍ ആരാധകര്‍ എല്ലാം വര്‍ഗീയതയുടെ ചെറിയ പതിപ്പുകളാണ്.

മതത്തിന്റെ കാര്യം വരുമ്പോള്‍ അത് ഒന്ന് കൂടി കൂടും. ഇന്നലെ ഫൈസ് ബുക്കില്‍ കയറിയപ്പോള്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ ദൈവങ്ങളെയും ഹിന്ദുക്കള്‍ കുര്‍-ആനെയും  വളരെ മോശമായ രീതിയില്‍ അവഹേളിച്ചതായി കാണാന്‍ കഴിഞ്ഞു. വളരെ വിഷമം തോന്നി.  അത് കൊണ്ടാണ് ഈ പോസ്റ്റ്‌ ഇടേണ്ടി വന്നത്.


നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള ചെറിയ വര്‍ഗീയത (മേലെ ഉദാഹരിച്ച മോഹന്‍ലാല്‍ മമ്മുട്ടി ... ബ്രസീല്‍ അര്‍ജെന്റിന ... അതാണ്‌ ചെറിയ വര്‍ഗീയത) ഇല്ലാതാക്കണം. അത് മുതലെടുക്കാന്‍ നമുക്ക് ചുറ്റും പല കഴുകന്മാരും വട്ടമിട്ടു പറക്കുന്നുണ്ട്. ന്റി ക്രിസ്റ് സംഘടനയായ ILLUMINATI (കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കൂ  )  ,പലവിധ തീവ്രവാദ സംഘടനകള്‍ എല്ലാം നമ്മുടെ ഈ ബലഹീനതയെ ചൂഷണം ചെയ്യുന്നവരാണ്.

  മുഹമ്മദ്‌ എന്ന ഒരു ആത്മീയ ആചാര്യന്‍   ന്റെ അനുയായികള്‍ക്കൊപ്പം പ്രത്യക്ഷപ്പെടും എന്ന് ഭവിഷ്യ പുരാണത്തില്‍ (Bhavishya Purana in the Prati Sarag Parv III Khand 3 Adhay 3 Shloka 5 to 8 . കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കാം ) മുഹമ്മദിനും നൂറ്റാണ്ടുകള്‍ക്കു  മുന്‍പേ  പ്രവചിച്ചിട്ടുണ്ട്.

ഈ പറഞ്ഞത് മുഹമ്മദിന്റെ മഹത്വം പറയാന്‍ മാത്രമല്ല. ഹൈന്ദവ വേദങ്ങളുടെ ദൈവികത കൂടി മനസ്സിലാക്കി തരാനാണ്.
പ്രിയപ്പെട്ട ഹൈന്ദവരെ... നിങ്ങളുടെ വേദത്തില്‍ പേരെടുത്തു പറഞ്ഞ ഒരു വ്യക്ത്തിയുടെ അനുയായികളെ നിങ്ങളെങ്ങിനെയാണ് കാരണമില്ലാതെ വെറുക്കുക. മുസ്ലിംകളെ കുറിച്ച് നിങ്ങള്‍ കേട്ടത് സത്യമാണോ എന്നന്വേഷിക്കുക.(ആദ്യം മലയാള മനോരമ വായിക്കുന്നത് നിറുത്തുക. വര്‍ഗീയത ഉണര്‍ത്തുന്ന ഒരു പീറ പത്രമായി അത് തരാം താണിരിക്കുന്നു. )

പ്രിയപ്പെട്ട മുസ്ലിംകളെ.. നിങ്ങളുടെ നേതാവിന്റെ വരവ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രവചിച്ച വേദങ്ങളുടെ അനുയായികളെ നിങ്ങള്‍ക്കെങ്ങിനെ വെറുക്കാന്‍ കഴിയും?  സ്വന്തം അയല്‍വാസി നിങ്ങളെ ഭയപ്പാടോടെ നോക്കുന്നുണ്ടെങ്കില്‍ പിന്നെ നീ മുസ്ലിമാണോ...? ഭീകരവാദവും തീവ്രവാദവും നബി പഠിപ്പിച്ചിട്ടില്ല.


നമുക്കൊന്നിച്ച്‌ വര്‍ഗീയതക്കെതിരെ പോരാടാം. വേദങ്ങള്‍ പഠിക്കാം. നന്മയുള്ളവരാകാം...