അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Showing posts with label experience. Show all posts
Showing posts with label experience. Show all posts

Thursday, November 26, 2015

ജ....ജാ... ജാസിം തറക്കപറമ്പില്‍

ഞ... ഞ... ഞാന്‍  "സു... സു... സുധി വാല്മികം" സിനിമ കണ്ടിട്ടില്ല. UAE യില്‍ റിലീസ് ചെയ്തിട്ടില്ല. ജയേട്ടന്റെ പടം;അതിലുപരി കൂട്ടുകാരന്‍ വിനീത് വിശ്വം അഭിനയിച്ച സിനിമ. ആദ്യമേ ഞാന്‍ ഈ സിനിമ ശ്രദ്ധിച്ചിരുന്നു.   രഞ്ജിത്ത് ശങ്കറിന്റെ പടം ആയതു കൊണ്ട് പ്രതീക്ഷയും കൂടുതല്‍ ആയിരുന്നു. താങ്കള്‍ അത് തെറ്റിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം. 

സു... സു.. ഒരര്‍ത്ഥത്തില്‍ എന്റെ കഥയാണ്‌.

ചെറുപ്പത്തില്‍ ഞാന്‍ ഒരു വിക്കനായിരുന്നു. ഏതു വയസ്സിലാണ് അത് മാറിയതെന്ന് ഓര്‍മയില്ല. confidence ഇല്ലായ്മ ഒരു വലിയ പ്രശ്നമായിരുന്നു. എനിക്ക് ചുറ്റും ഉള്ള എല്ലാവര്ക്കും ഒരു പേഴ്സണാലിറ്റി ഉണ്ടെന്നും എനിക്ക് മാത്രം അതില്ല എന്നും ഒരു തോന്നല്‍ .  ഏഴാം  ക്ലാസ്സ്‌ വരെ എല്ലാ പരീക്ഷക്കും എനിക്ക് പനി വരാറുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് സ്റ്റാഫ്‌ റൂമില്‍ ഇരുന്നായിരുന്നു പരീക്ഷ എഴുതിയിരുന്നത്. എല്ലാ പരീക്ഷക്കും ഞാന്‍ നല്ല മാര്‍ക്കും വാങ്ങിയിരുന്നു. എട്ടാം ക്ലാസ്സില്‍ വേറെ സ്കൂളില്‍ ചേര്‍ന്നു. മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലോട്ട്. പിന്നെ പഠിച്ചിട്ടും പഠിയുന്നില്ല. സ്വാഭാവികമായി ഞാന്‍ ക്ലാസ്സില്‍ അവസാന റാങ്കുകാരില്‍ ഒരാളായി. വീട്ടിലെ പഠിപ്പിസ്റ്റ് ഇമേജ് പോകുമല്ലോ എന്നോര്‍ത്തു ഞാന്‍ കോപ്പി അടിക്കാന്‍ ശ്രമിച്ചു. എന്ത് കൊണ്ടോ പിടിക്കപ്പെട്ടില്ല. കൂട്ടുകാര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ടീച്ചര്‍മാര്‍ എന്നെ അലമ്പന്‍ എന്ന് മുദ്ര കുത്തി. എങ്ങിനെയോ എനിക്ക് confidence ഉണ്ടായി തുടങ്ങി. ഒരു പക്ഷെ ഞാന്‍ അന്ന് സ്കൂള്‍ മാറിയിരുന്നില്ല എങ്കില്‍ റാങ്ക് മേടിച്ചെനെ. പക്ഷെ ഒന്നിനും കൊള്ളാത്തവനായി ഞാന്‍ ജീവിക്കേണ്ടി വരുമായിരുന്നു. 

എന്റെ കൂട്ടുകാര്‍ തന്ന ആത്മവിശ്വാസം കൊണ്ട് മാത്രം  പ്രസംഗിക്കാന്‍ അറിയാത്ത ഞാന്‍ സ്റ്റേജില്‍ കയറി പ്രസംഗിച്ചു. നാടകം കളിച്ചു.  

കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആയി. കോളേജ് മൊത്തം അഭിസംബോതന ചെയ്തു കൊണ്ട് പ്രസംഗിച്ചു. ബ്ലോഗ്ഗര്‍ ആയി.

കോളേജ് കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍ സ്വന്തമായി കമ്പനി തുടങ്ങി. പല ആളുകള്‍ക്കും ചെയ്യാന്‍ കഴിയാത്ത പലതും നടത്താന്‍ എനിക്ക് കഴിവുണ്ടെന്ന്  ഇന്ന് എനിക്കറിയാം.

ഒരു വിക്കന്‍ ആയിരുന്ന ഞാന്‍, പരീക്ഷകള്‍ക്ക് പനി വരാറുണ്ടായിരുന്ന ഞാന്‍ ഇന്നത്തെ ഞാന്‍ ആയെങ്കില്‍ അതിനു കാരണം എന്റെ കൂട്ടുകാര്‍ ആണ്, ഞാന്‍ കണ്ട സിനിമകള്‍ ആണ്, ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ആണ്.  

സു.. സു,,, സുധിക്കും ഒരുപാട് ജീവിതങ്ങളില്‍ വെളിച്ചം വീശാന്‍ കഴിയട്ടെ എന്ന പ്രത്യാശയോടെ........




അടിക്കുറിപ്പ്:
ഈ അടുത്ത്  സിനിമ തിയേറ്ററില്‍ ഇടവേള സമയത്ത് ചായ വാങ്ങാന്‍ പോയപ്പോള്‍ എല്ലാവരും നോക്കി നില്‍ക്കെ ഉറക്കെ "രണ്ടു ചായ" എന്ന് പറയാന്‍ ഉദ്ധേഷിച്ച എനിക്ക് "ര" എന്ന അക്ഷരം പുറത്തേക്ക് വരാതെ നാവിന്റെ തുമ്പത്തു തന്നെ നില്‍ക്കുന്നു. കുറെ തവണ ശ്രമിച്ചു. പഴയ വിക്കന്‍ എന്റെ ഉള്ളില്‍  ഇപ്പോഴും അവശേഷിക്കുന്നു എന്ന തിരിച്ചറിവ്  എനിക്ക് ഉണ്ടാക്കി തന്ന അവസരമായിരുന്നു അത്. ഒടുവില്‍ ഞാന്‍ "ചായ രണ്ട്" എന്ന് ഉറക്കെ പറഞ്ഞാണ് ചായ മേടിച്ചത്. 

Wednesday, August 5, 2015

അവള്‍ 1 ഭാഗം 2

    
കോളേജ് ജീവിതം അവസാനിക്കാന്‍ ഇനി ദിവസങ്ങളെ ഉള്ളൂ... ക്ലാസ്സ്‌ ഇനി നാളെ കൂടിയേ ഉള്ളൂ.. അത് കഴിഞ്ഞാല്‍ എക്സാം ആണ്. കളിച്ച കളികള്‍ ഒന്നും പോര. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇനിയും എന്തേലും ചെയ്യണം. സമയവും ഇല്ല.

ആലോചിച്ചു. ഒടുവില്‍ കണ്ടെത്തി. 


കാണുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം പ്രണയ ലേഖനം കൊടുക്കുക. നല്ല ഐഡിയ.
ഒരുത്തിയും നമ്മളെ മറക്കാന്‍ പോകുന്നില്ല.

ഞാന്‍ ഒരു A4 size പേപ്പര്‍ എടുത്തു. അതില്‍ ഞാന്‍ നാല് പ്രണയ ലേഖനങ്ങള്‍ എഴുതി. ഓരോന്നിനും മുകളില്‍ "പ്രിയപ്പെട്ട" എന്നെഴുതി. പ്രിയപ്പെട്ട കഴിഞ്ഞു കുറെ കുത്തുകള്‍. ഓരോ പ്രണയ ലേഖനങ്ങള്‍ക്കും അടിയില്‍ എന്റെ പേരും മൊബൈല്‍ നമ്പറും  എഴുതി. 

അത് 20 Photocopy എടുത്തു. വൈകീട്ട് റൂമില്‍ ഇരുന്നു എല്ലാം  മുറിച്ചു സെറ്റ് ആക്കുകയായിരുന്നു. ഇരുപതു പേപ്പര്‍. ഓരോന്നിലും നാല് പ്രണയ ലേഖനങ്ങള്‍. മൊത്തം 80 പ്രണയ ലേഖനങ്ങള്‍. ഇത് 80 പെണ്‍പിളളാര്‍ക്ക്  കൊടുക്കണം. അവരൊന്നും എന്നെ മറക്കില്ല. മൊബൈല്‍ നമ്പറില്‍ ആരെങ്കിലും വിളിച്ചാല്‍ അത് ബോണസ്. 

എല്ലാം ഞാന്‍ കട്ട്‌ ചെയ്തു സെറ്റ് ആക്കുമ്പോള്‍ ഷഹീദ്, ഷബീര്‍, നിതാഷ് എന്നീ സഹമുറിയന്മാര്‍ വന്നു. അവര്‍ കാര്യം തിരക്കി. ഈ തെണ്ടികള്‍ക്കു പോയി വല്ലതും പഠിച്ചൂടെ?? വെറുതെ അല്ല സപ്പ്ളി അടിച്ചു നടക്കുന്നത്. 

പണ്ടേ ഞാന്‍ ഒരു മണ്ടന്‍ ആണല്ലോ . ഞാന്‍ അവര്‍ക്ക് എന്റെ പ്ലാന്‍  വിശദീകരിച്ചു കൊടുത്തു. അപ്പോള്‍ അവര് പറയുകയാ അവരുടെ പേരും നമ്പറും വെക്കണം എന്ന്. പറ്റൂല എന്ന് ഞാന്‍ പറഞ്ഞു.

അവരില്‍ രണ്ടുപേര്‍ എന്നെ പിടിച്ചു വെച്ചു. മറ്റവന്‍ പേപ്പര്‍ എല്ലാം എടുത്തു കീറാന്‍ ഉള്ള രീതിയില്‍ നില്‍ക്കുന്നു. "നിനക്ക് എഴുതാന്‍ പറ്റുമോ??"

വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാന്‍ സമ്മതിച്ചു.

പിറ്റേ ദിവസം. വൈകുന്നേരം. നല്ല മഴ ഉണ്ടായിരുന്നു. മഴയും കൊണ്ട് അവന്മാരോടൊപ്പം ലേഡീസ് ഹോസ്ടലിന്റെ ഗേറ്റില്‍ ചെന്ന് നിന്നു. അതിലെ കടന്നു പോകുന്ന ഓരോരുത്തിയെയും വിളിക്കും. പേര് ചോദിക്കും. പേര് കേട്ട ഉടനെ ഞാന്‍ അത് പ്രിയപ്പെട്ട കഴിഞ്ഞിട്ടുള്ള കുത്തുകള്‍ക്ക്‌ മുകളില്‍ എഴുതും. അത് അവള്‍ക്കു കൊടുക്കും. അടുത്തവളെ വിളിക്കും. 


അവള്മാര്‍ക്കെല്ലാം ചിരി. ചിരി മാത്രമേ ഉള്ളൂ...??

അപ്പോള്‍ അവളും വന്നു. അവള്‍ക്കും കൊടുത്തു ഒരു പ്രണയ ലേഖനം. എല്ലാവര്ക്കും കത്ത് ഞാന്‍ കൊടുത്തപ്പോള്‍ അത് സുഗുണന്‍ ആണ് അവള്‍ക്കു കൊടുത്തത്. 

കത്ത് കിട്ടിയ ഉടനെ അവള്‍ പറഞ്ഞു. എനിക്കിപ്പോള്‍ മൊബൈല്‍ ഇല്ല. മൊബൈല്‍ ഫോണ്‍ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും എന്തായാലും വിളിക്കാം. 

അവള്‍ പോയി. ആ ദിവസം കഴിഞ്ഞു. ആരും വിളിച്ചില്ല. കുറെ കാലം കഴിഞ്ഞു. എനിക്കൊരു മെസ്സേജ് വന്നു. 

Dear Jasim. Hope you still remember me. I am അവള്‍. I am your junior.

ഞാന്‍ വിശ്വസിച്ചില്ല. ഏതോ തെണ്ടി എനിക്കിട്ടു പണിയുകയാണോ?? അതോ ഇത് അവള്‍ തന്നെ ആണോ...?? തടിയനും സുഗുണനും ഉസ്മാനും എല്ലാം അവളെ കുറിച്ച് അറിയാം. ഞാന്‍ തിരിച്ചു വിളിച്ചാല്‍ അത് അവള്‍ അല്ലങ്കില്‍ എന്റെ ചീത്ത പേര് കൂടും. തത്കാലം തിരിച്ചു വിളിക്കാതിരിക്കുന്നതാണ് നല്ലത്. എനിക്കൊരു സമാധാനവും കിട്ടുന്നില്ല.
ഇനി അത് അവള്‍ ആകുമോ?? ബിരിയാണി കൊടുക്കുമോ??


തുടരും. 




വാല്‍കഷണം: എന്റെ കഴിഞ്ഞ പോസ്റ്റ്‌ അവള്‍ 1 പുറത്തു വന്നതിന്റെ പിറ്റേ ദിവസം എന്റെ ഇന്‍ബോക്സില്‍ ഒരു മെസ്സേജ് വന്നു.


 "ജാസിംക്ക... ഇത് ശരിയല്ല."

"എന്ത് ശരിയല്ല?? പിന്നെ എന്നെ ജാസിംക്ക എന്നൊന്നും വിളിക്കേണ്ട. ജാസിം എന്ന് വിളിച്ചാല്‍ മതി. എന്നെക്കാള്‍ പ്രായമുള്ളവര്‍ വരെ എന്നെ അങ്ങിനെ വിളിച്ചിട്ടില്ല. പിന്നെയാ പ്രായം കുറഞ്ഞ നീ.."


 " ശരി. ഇനി വിളിക്കില്ല. ജാസിം എന്നെ കുറിച്ചു എഴുതിയത് എല്ലാം എനിക്കിഷ്ടപ്പെട്ടു. പക്ഷെ അതിന്റെ ക്ലൈമാക്സ്‌ ശരിയായില്ല. ഞാന്‍ പോലും അറിയാതെ അവള്‍ പോലും  അറിയാതെ അവളുടെ മനസ്സില്‍ ഞാന്‍ വളരുകയായിരുന്നു എന്ന് പറഞ്ഞത് ശരി അല്ല. എന്റെ മനസ്സില്‍ ജാസിം ഒരിക്കലും വളര്‍ന്നിട്ടില്ല." ഇപ്പോളും കള്ളം പറയുകയാ കൊച്ചു കള്ളി. 

"അത് എനിക്കറിയാം.  എന്റെ വായനക്കാരെ കൂട്ടുന്നതിനു വേണ്ടി ഞാന്‍ ഒരു കള്ളം എഴുതിയതല്ലേ ...?? പോരാത്തതിന് എനിക്ക് വേറെ ഒരു ക്ലൈമാക്സ്‌-ഉം കിട്ടിയില്ല. "

"എന്നാല്‍ ക്ലൈമാക്സ്‌ ഞാന്‍ പറഞ്ഞു തരാം. അതില്‍ കുറച്ചു സാഹിത്യം എല്ലാം ചേര്‍ത്താല്‍ മതി."

"പറയൂ... ഇഷ്ടപ്പെട്ടാല്‍ മാറ്റാം. "

"അങ്ങിനെ അവള്‍ കോളേജ് കഴിഞ്ഞ ഉടനെ തന്നെ കല്യാണം ഒക്കെ കഴിച്ചു. ഇപ്പോള്‍  സുഖം ആയി ജീവിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇടയ്ക്കിടെ ചാറ്റ് ചെയ്യും.അവളെ കുറിച്ച് എഴുതട്ടെ എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു. ഉടനെ സന്തോഷത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും (എന്തിനാണാവോ അഹങ്കാരം??) അവള്‍ പറഞ്ഞു, എഴുതിക്കൊള്ളൂ... പിന്നെ എന്റെ വായനക്കാര്‍ക്ക് വേണ്ടി ഞാന്‍ കുറച്ചു കള്ളം (കള്ളം അല്ല എന്ന് ഇപ്പോള്‍ നമുക്കൊക്കെ അറിയാമല്ലോ...) കൂടി ചേര്‍ത്തു. പിന്നെ ഞാന്‍ പോലും അറിയാതെ അവള്‍ പോലും അറിയാതെ അവളുടെ മനസ്സില്‍ ഞാന്‍ വളരുകയായിരുന്നു, എന്നൊക്കെ എഴുതിക്കോ... "

"മാണ്ട." (എന്റെ വായനക്കാര്‍ മാങ്ങാ തൊലികള്‍ ആണെന്നാ അവളുടെ വിചാരം).
നായികയെ കുറച്ചു കൂടി പൊക്കിയാലോ.. അവള്‍ക്കു ബെന്‍സ്‌ കാര്‍ ഉണ്ടെന്നൊക്കെ എഴുതാം. നീ എന്റെ കഥയിലെ കഥാപാത്രം ആണ്. കഥാപാത്രത്തിന്റെ മനസ്സില്‍ എന്തൊക്കെ വളരണം എന്ന് എഴുത്തുകാരന്‍ തീരുമാനിക്കും.

"ഇനിയും ഇങ്ങിനെ എഴുതിയാല്‍ എഴുത്തുകാരന്‍ ജീവിക്കണോ വേണ്ടയോ എന്ന് കഥാപാത്രം തീരുമാനിക്കും."

കഥാപാത്രം അങ്ങിനെ മോശമായ തീരുമാനം എടുത്തില്ലെങ്കില്‍ ഈ കഥയുടെ മൂന്നാം ഭാഗവുമായി ഉടനെ വരാം. ഇന്ശഅല്ലാഹ്.

Thursday, July 30, 2015

അവള്‍ 1

     സുന്ദരമായ MES COLLEGE. Btech അവസാന വര്‍ഷം. 

     റാഗ്ഗിംഗ് കുറക്കാന്‍ ആയി അവസാന വര്‍ഷക്കാരെയും ആദ്യ വര്‍ഷക്കാരെയും അടുത്തടുത്ത റൂമുകളിലാണ് ഇരുത്താറുള്ളത്. ക്ലാസ്സ്‌ റൂമിന്റെ construction  പ്രത്യേക തരത്തില്‍ ആയതിനാല്‍ ഞങ്ങളുടെ ക്ലാസ്സിന്റെ ഇടതു വശത്തെ അവസാന ബെഞ്ചില്‍ ഇരുന്നാല്‍ first year ക്ലാസ്സിലെ പെണ്‍കുട്ടികളെ നേരെ കാണാമായിരുന്നു. എന്റെ സ്ഥാനം അവസാന ബെഞ്ച്‌ ആയതിനാലും പഠിക്കാന്‍ വലിയ താല്പര്യമായതിനാലും ജന്മനാ ഉള്ള പ്രശ്നത്താലും എന്റെ കണ്ണ് എല്ലാ സമയത്തും അവിടെ തന്നെ ആയിരുന്നു, പ്രേമത്ത്തിലെ മലരിനെ ജോര്‍ജ് നോക്കുന്നത് പോലെ. കൂടുതലും എന്റെ നോട്ടം നേരെ അവളില്‍ ആയിരുന്നു പതിച്ചിരുന്നത്. അവള്‍ അത് അറിഞ്ഞിരുന്നോ എന്നെനിക്കു ഇന്നും അറിയില്ല.




       First Year ക്ലാസ്സില്‍ കൂടുതലും പെണ് പിള്ളാര്‍ ആയിരുന്നു. എന്റെ ക്ലാസ്സില്‍ കൂടുതല്‍ ആണ്‍ പിള്ളാരും. എല്ലാവരും ഓരോരുത്തിയെ Set ആക്കാന്‍ ട്രൈ ചെയ്യുന്നു. ആരും ഇവളെ കുറിച്ച് മിണ്ടുന്നില്ല. ആരും ഇവളെ കാണാത്തതാണോ അതോ അവള്‍ക്കു എന്റെ കണ്ണില്‍ മാത്രമാണോ സൗന്ദര്യം??? 

     അവളെ ഞാന്‍ Set ആക്കാന്‍ ട്രൈ ചെയ്യാത്തതിന് കാരണം പലതാണ്,

1. അവള്‍ക്കു കുറച്ചു തടിച്ച ശരീര പ്രക്രിതിയാണുള്ളത്. ഞാന്‍ ആണെങ്കില്‍ തീരെ മെലിഞ്ഞും. 

2. ഞാന്‍ ആ വര്‍ഷം കോളേജിലെ Student Editor ആയിരുന്നു. കുറെ കാലമായി ഒരു image-ഉം ഇല്ലാത്ത എനിക്ക് ഒരു Image വരുന്നുണ്ട് എന്ന എന്റെ തന്നെ  മിഥ്യാ ധാരണ.

3. മാഗസിന്‍ എഡിറ്റര്‍ ആയതു കൊണ്ടും തലയില്‍ ഉണ്ടായിരുന്ന കൊട്ട കണക്കിന് സപ്പ്ളി കൊണ്ടും തീരെ സമയം ഉണ്ടായിരുന്നില്ല.

         അവളുടെ കണ്ണുകളില്‍ നോക്കി ഞാന്‍ കുറെ കാലം അങ്ങിനെ ഇരുന്നു. ആരോടും അവളെ കുറിച്ച് പറഞ്ഞില്ല. പറഞ്ഞാല്‍ അവന്‍ അവളെ ശ്രദ്ധിക്കും. പിന്നെ അവന്‍ അവളെയും കൊണ്ട് പോകുന്നത് ഞാന്‍ കാണേണ്ടി വരും. 

        സഹപാഠി ( എന്ന് വിളിക്കാമോ എന്നറിയില്ല. ഞാനും അവനും പഠിക്കാറില്ല ) മുരടന് ഒരു പെണ്ണിന്റെ പേരില്‍ ചീത്തപ്പേര് ഉണ്ടാക്കാന്‍ ഞാന്‍ കുറെ നാളായി ശ്രമിക്കുന്നു. ഒന്നും അങ്ങ് ശരിയാകുന്നില്ല. കോളേജ്-ഇന് അടുത്തുള്ള നാസര്‍ക്കാന്റെ കടയില്‍ നിന്നും അവില്‍ മില്‍ക്കും കുടിച്ചു ഓഫീസി-ഇന് അടുത്ത് നിന്ന് വായില്‍ നോക്കി നില്‍ക്കുകയായിരുന്നു ഞാനും അവനും. ഓഫീസി-ഇല്‍ എന്തോ കാര്യത്തിന് വന്ന അവളും അവളുടെ കൂട്ടുകാരിയും. 
അവളെ അടുത്ത് നിന്ന് കാണുന്നത് ആദ്യമായാണ്. അവള്‍ എന്റെ കണ്ണില്‍ മാത്രമാണോ സുന്ദരി എന്ന് അറിയണം. ഞാന്‍ അവളെ കുറിച്ച് അവനോടു അഭിപ്രായം ചോദിച്ചു. എന്നോട് അഭിപ്രായം പറയും മുന്‍പേ ആ തെണ്ടി അവള്‍ക്ക് കണ്ണ് കൊണ്ട് ഒരു site അടി കൊടുത്തു. 

അതൊരു trick ആണ്. സൈറ്റ് അടി കിട്ടിയ ഏതൊരു പെണ്ണും ഉടനെ മുഖം തിരിക്കും. എന്നിട്ട് ആലോചിക്കും. ആ തെണ്ടി സൈറ്റ് അടിച്ചതാണോ അല്ലയോ... കുറച്ചു കഴിഞ്ഞു അവള്‍ വീണ്ടും നോക്കും. അപ്പോള്‍ വീണ്ടും സൈറ്റ് അടിക്കണം. വീണ്ടും അവള്‍ തല തിരിക്കും. വീണ്ടും നോക്കും. അപ്പോള്‍ അവളോട്‌ ചിരിക്കണം. അതില്‍ അവള്‍ വീഴും. ഈ തെണ്ടി ആ പഴയ അടവാണ് പയറ്റിയിരിക്കുന്നത്. പോകാന്‍ നേരം അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അപ്പോളും വന്‍ അടുത്ത സൈറ്റ് അടിച്ചു. അവന്‍ പെണ്ണുങ്ങളോട് ചിരിക്കാറില്ല.  അത്രയെങ്കിലും ഞാന്‍ രക്ഷപ്പെട്ടു.

അടുത്ത പിരീഡില്‍  എന്റെയും മുരടന്റെയും  സംഭാഷണം അവളെ കുറിച്ചായിരുന്നു. അവളെ വളക്കുമെന്നു അവനും. അതിനേക്കാള്‍ മുന്‍പേ അവളെ വളക്കുമെന്നു ഞാനും. ഞാന്‍ ആണ് അവളെ ആദ്യം ശ്രദ്ധിച്ചത്. ഞാന്‍ ആണ് അവളെ എന്നും നോക്കി ഇരിക്കാരുള്ളത്. അത് കൊണ്ട് അവള്‍ എന്റെതാണ് എന്ന് ഞാനും. എനിക്ക് തടി ഇല്ല. അവള്‍ക്കും അവനും  തടി ഉണ്ട്. അത് കൊണ്ട് അവര്‍ തമ്മില്‍ ആണ് മാച്ച് എന്ന് അവനും. വഴക്കിന്റെ ശബ്ദം കൂടി വന്നു.

 ഇതെല്ലാം കേട്ട് തടിയന്‍ മുന്‍പിലെ ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. 
" ആ ക്ലാസ്സില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവളെ കുറിച്ചാണ് പറയുന്നതെങ്കില്‍ ആ വെള്ളം അങ്ങ് മാറ്റി വെച്ചേക്കൂ" എന്ന് തടിയന്‍.

ഇപ്പോള്‍ എതിരാളികള്‍ രണ്ടു പേരാണ്. ഇനിയുള്ള ദിവസങ്ങള്‍ യുദ്ധത്തിന്റെതാണ്. ഇവന്മാര്‍ക്ക് തടി ഉണ്ട്. എനിക്ക് സൗന്ദര്യവും ബുദ്ധിയും. അവള്‍ക്കു വേണ്ടിയുള്ള യുദ്ധം. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

ഒരുപാട് സപ്പ്ളി ഉള്ളവര്‍ക്ക് പ്രേമിക്കാന്‍ ഒന്നും നേരം കിട്ടില്ല. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും സപ്പ്ളി ഉള്ളത് കൊണ്ട് മൂന്നുപേരും അവളുടെ കാര്യം വിട്ടു. 


     അന്ന് Teachers Day ആയിരുന്നു. Final Year ആയതു കൊണ്ട് Teachers-ഇനെ ആദരിക്കുന്ന ഒരു Function വെച്ചു. Teachers-ഇന്  കൊടുക്കാന്‍ പല നിറത്തില്‍ ഉള്ള കുറെ പ്ലാസ്റിക് പൂക്കള്‍ ആരോ കൊണ്ട് വന്നിരുന്നു. എനിക്ക് ആ Function വളരെ ബോറിംഗ് ആയി തോന്നി. അതിനാല്‍ ഞാന്‍ ഒരു പേപ്പറില്‍ തമിഴ് സിനിമ പാട്ട് ആയ "Enna vilai Azhake" തര്‍ജമ ചെയ്തു ശ്രീഷ്മക്ക് കൊടുത്തു. അവള്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു തിരിച്ചു തന്നു. എന്റെ "Enna vilai Azhake" അനാഥമായി.

      ഇനി ഇപ്പോള്‍ ആര്‍ക്കാണ് അത് കൊടുക്കുക എന്ന് ആലോജിച്ചപ്പോള്‍  അവളുടെ മുഖം ഓര്മ വന്നു. ഒരു പ്ലാസ്റ്റിക്‌ പൂവും  "Enna vilai Azhake"യും ആയി ഞാന്‍ അവള്‍ക്കു വേണ്ടി കാത്തു നിന്നു. എന്റെ കൂടെ മൂത്താപ്പയും ഉണ്ടായിരുന്നു. 

eപ്പോഴും കൂതറ കളിക്കുമ്പോള്‍ അതിന്റെ പീക്ക് ടൈമില്‍ മാത്രം അത് കണ്ടു വരുന്ന ബോബി  സര്‍ കാണാതിരിക്കാന്‍ ഞാന്‍  ലേഡീസ് ഹോസ്റ്റല്‍ വഴിയിലാണ് നിന്നത്. ഇതൊന്നും അറിയാതെ അവള്‍ അതാ  നടന്നു വരുന്നു.

എന്റെ കയ്യില്‍ Enna vilai Azhake എഴുതിയ കടലാസ്സും അതിനിടയില്‍ വെച്ച റോസാ പുഷ്പവും. 

"നില്‍ക്കവിടെ" : ഞാന്‍ അവളോട്‌ ആജ്ഞാപിച്ചു. എന്തിനാ എന്നാ ഭാവത്തില്‍ അവള്‍ നിന്നു. 
ഇത് മേടിക്കൂ... അവള്‍ക്കു ഞാന്‍ കത്ത് നീട്ടി. അതൊരു പ്രണയ ലേഖനം ആണെന്ന് മനസ്സിലായെങ്കിലും അവള്‍ ചോദിച്ചു: "എന്താ ഇത്??"

ഞാന്‍ നിന്റെ സൂപര്‍ സീനിയറാ.. അത് കൊണ്ട് അധികം ചോദ്യം ഒന്നും ചോദിക്കാതെ ഇതിനു മറുപടി നാളെ വരുമ്പോള്‍ എഴുതി കൊണ്ട് വാ... 

തന്നെക്കാള്‍ വളരെ മെലിഞ്ഞ ഒരുവന്‍ പ്രണയ ലേഖനം തരുന്നു. ഇത് തമാശയാണോ അതോ കാര്യം ആണോ...?? അവള്‍ മടിച്ചു നിന്നു. 
"മര്യാദക്ക് വാങ്ങിക്കോ... " മൂത്താപ്പ കൂടെ ഉള്ളത് കൊണ്ട് ഞാന്‍ വീണ്ടും പേടിപ്പിച്ചപ്പോള്‍ അവള്‍ പേടിച്ചു  അത് മേടിച്ചു.

പിറ്റേ ദിവസം അവളെ കണ്ടില്ല. ഒരു പാട് ആഭ്യന്തര കാര്യങ്ങള്‍ ഉള്ള കാരണം സമയം കിട്ടിയില്ല.

അടുത്ത ദിവസം അവള്‍ എന്നെ കണ്ടതും നിറുത്തി ഇട്ടിരുന്ന കോളേജ് ബസ്സിന്റെ മറവിലൂടെ മുങ്ങുന്നു. ഞാന്‍ ഓടി അപ്പുറത്തെ സൈഡില്‍ പോയി നിന്നു. അവള്‍ പെട്ടു. 

" എവിടെ??" 
ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍: "ഞാന്‍ എഴുതിയില്ല"

" നിനക്ക് എന്നെ കാണുമ്പോള്‍ ഒരു കോമാളി ആയി തോന്നുന്നുണ്ടോ//"

" ഇല്ല"

"പിന്നെ ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് തോന്നിയോ??

"..........."

"പിന്നെ എന്താടി എഴുതാഞ്ഞത്??" 
ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഫിറോസ്‌ സാറിന്റെ  IT department അടുത്തായതിനാല്‍ സാറിന്റെ മുന്നില്‍ എനിക്കുള്ള വില കളയേണ്ട എന്ന് കരുതി അവളെ വേഗം ഒഴിവാക്കണം. 
"നാളെ വരുമ്പോള്‍ എഴുതുമോ?/"

"എഴുതാം"

അവള്‍ പോയി.

പിന്നീട് ഇതൊരു പതിവായി. അവള്‍ എഴുതില്ല. ഞാന്‍ എന്നും അവളെ ചൊറിയും.

"എന്നെ ഇഷ്ടമായില്ലേ..??"

"............."

"വായ തുറന്നു പറയടീ..."

അവള്‍ ധര്‍മ സങ്കടത്തില്‍ ആയി. 

എങ്ങാനും  ഇഷ്ടമാണെന്ന് പറഞ്ഞാല്‍  ഞാന്‍ പിന്നെ സ്ഥിരം അവളുടെ പിറകില്‍ ആകുമെന്ന് അവള്‍ക്കറിയാം. 

"വായ തുറന്നു പറ"

"ഇഷ്ടമായില്ല"

(ഇഷ്ടമാണെന്ന് എനിക്കറിയാം. ഇഷ്ടപ്പെടാതിരിക്കാന്‍ അവള്‍ക്കാവില്ല)

" എന്ത് കൊണ്ട് എന്നെ ഇഷ്ടമായില്ല?? കാരണം പറ."

".................."

"എനിക്കെന്തെങ്കിലും കുറവുണ്ടോ??"

"ഇല്ല"

പിന്നെ എനിക്ക് തന്നെ മനസ്സ് അലിയും.

"പിന്നെ എന്താ?? നാളെ വരുമ്പോള്‍ മര്യാദക്ക് കത്ത് എഴുതി വരണം. പറ്റുമോ...?"

"വരാം". ജീവന്‍ തിരിച്ചു കിട്ടിയ പോലെ അവള്‍ ഓടി രക്ഷപ്പെടും.

ദിവസങ്ങള്‍ ഇങ്ങിനെ കുറെ കഴിഞ്ഞു. മാഗസിന്‍ ഇറക്കുന്ന Tension ഇല്‍ നിന്നും കുറെ മുക്തമായത് അവളെ ചൊറിയുമ്പോള്‍ കിട്ടുന്ന സുഖത്തില്‍ ആയിരുന്നു.

അവള്‍ എഴുതുന്നില്ല. ഒരിക്കലും എഴുതില്ല എന്ന് എനിക്കറിയാം. പതിയെ ആ രസം അങ്ങ് പോയി തുടങ്ങി.

ഒരു ദിവസം പ്രൊജക്റ്റ്‌ ചെയ്യാന്‍ ഉള്ള പിരീഡില്‍ ഞാനും കൂട്ടുകാരും കോളേജ് മരത്തണലില്‍ ബഡായി പറഞ്ഞു  ഇരിക്കുകയായിരുന്നു.

അപ്പോള്‍ അവള്‍ നടന്നു വരുന്നു.
"ആര്‍ക്കൊക്കെ എന്തൊക്കെ തിന്നണം എന്ന് കണക്കു കൂട്ടി വെച്ചോ... ഞാന്‍ ഒരാളെ കൊണ്ട് മേടിപ്പിച്ചു തരാം"
എല്ലാവരും റെഡി ആയി ഇരുന്നു. അവള്‍ എന്നെ കണ്ടില്ല. ഞാന്‍ വിളിച്ചു. അവള്‍ വന്നു. 


"എവിടെ എനിക്കുള്ള കത്ത്??"

അവള്‍ ചിരിച്ചു. മധുര സുന്ദരമായ ചിരി. 

"ഗയ്സ്. ഇതാണ് അവള്‍. എന്റെ കത്തിന് മറുപടി തരാതെ മുങ്ങി നടക്കുന്നവള്‍."

 അവന്മാരും ചൊറിഞ്ഞു. അവള്‍ക്കിപ്പോള്‍ എന്നെ നന്നായി പരിജയം ആയിരിക്കുന്നു. ഇപ്പോള്‍ പേടി ഇല്ല. അവള്‍ വീണ്ടും ചിരിച്ചു.

"എനിക്ക് ഇനി കത്ത് വേണ്ട. പകരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചെലവ് ചെയ്‌താല്‍ മതി. "

"എന്റെ കയ്യില്‍ കാശ് ഇല്ല. ഞാന്‍ പേര്‍സ് എടുത്തില്ല. " ( കള്ളം പറയുക അല്ല. മുഖം കണ്ടാല്‍ എനിക്കറിയാം)

"കാശ് ഞാന്‍ തരാം. പിന്നീട് തന്നാല്‍ മതി. " -സുഗുണന്റെ പേര്‍സ് ഞാന്‍ കൈക്കലാക്കി.

അവള്‍ എന്തായാലും കാശ് തിരികെ തരുമെന്ന് എനിക്കറിയാം. ഞാന്‍ എങ്ങിനെ എങ്കിലും ഒഴിഞ്ഞു പോയാല്‍ മതി എന്നായിരിക്കുന്നു. 

"വേണ്ട. ഞാന്‍ എന്റെ ഫ്രണ്ട്-ഇന്റെ കയ്യില്‍ നിന്നും കടം മേടിച്ചോളാം."

സുഗുണന് പേര്‍സും  ശ്വാസവും തിരികെ കിട്ടി.

അവള്‍ ഞങ്ങള്‍ക്ക് ഐസ് ക്രീം മേടിച്ചു തന്നു. 

അതോടെ അവള്‍ സുഗുണന്റെ മനസ്സില്‍ കയറിക്കൂടി. പിന്നീട് ഞാന്‍ അവളെ ചൊറിഞ്ഞിട്ടില്ല. പിറകെ നടന്നിട്ടില്ല. അവള്‍ നല്ല ഒരു ഫ്രണ്ട് ആയിരുന്നു. പക്ഷെ അവളുടെ മനസ്സില്‍ ഞാന്‍ അറിയാതെ അവള്‍ പോലും അറിയാതെ ഞാന്‍ വളരുകയായിരുന്നു.

പകച്ചു പോയി എന്റെ വാര്‍ധക്യം. 

രണ്ടാം ഭാഗം ഇവിടെ വായിക്കാം. .

Saturday, January 28, 2012

മേയറുടെ മകന്‍ ക്രിസ്ത്യാനോ റൊണാള്‍ഡീഞ്ഞോ

MES എന്ജിനീയറിംഗ് കോളേജിലെ അവസാന നാളുകള്‍. രാവിലെ ക്ലാസ്സില്‍ കയറും. ഉച്ചക്ക് വയറു നിറച്ചതിനു ശേഷം റൂമില്‍ കിടന്ന് ഉറങ്ങും. ഞങ്ങള്‍ മൂന്നു പേര്‍. നിതാഷും ഷബീറും ഞാനും. 3.30 നു അലാറം വെച്ചാണ് കിടക്കുന്നത്. അറ്റന്റന്‍സ് വളരെ കുറവാണെങ്കിലും കണ്ടന്വേശന്‍ ബാക്കി ഉണ്ട് എന്ന അഹങ്കാരത്തിലാണ്  ക്ലാസ്സില്‍ കയറാതെ ഉറങ്ങുന്നത്. ( കണ്ടന്വേശന്‍ എന്ന് വെച്ചാല്‍ നിശ്ചിത തുക ഫൈന്‍ കെട്ടിയാല്‍  അറ്റന്റന്‍സ് പരിധി കുറഞ്ഞു കിട്ടും. 80 ശതമാനം വേണ്ട അറ്റന്റന്‍സ് 70  ശതമാനമായി ചുരുങ്ങും. കണ്ടന്വേശന്‍ 8 സെമസ്റ്ററില്‍ (എന്ജിനീയറിംഗ് 4  വര്‍ഷമാണ്‌. ആറു മാസം കൂടുമ്പോള്‍ ഒരു  സെമസ്റെര്‍)  3 തവണയെ എടുക്കാന്‍ പറ്റൂ.. പഠിപ്പിക്കുന്നവരുടെ കാരുണ്യം കൊണ്ട് അതുവരെ കണ്ടന്വേശന്‍ ഇല്ലാതെ ഞങ്ങള്‍ മൂന്നു പേരും കഴിച്ചു കൂട്ടി.  നിയാസും ആസിഫും റഷീദുമെല്ലാം ഇനിയും കണ്ടന്വേശന്‍ എടുക്കാന്‍ കഴിയാതെ ക്ലാസ്സിലുണ്ടാകും. വൈകുന്നേരമായാല്‍ അറ്റന്റന്‍സ് കൂട്ടി നോക്കലാണ് എല്ലാവര്‍ക്കും പണി. എല്ലാവര്‍ക്കും ഒരു നോട്ടു പുസ്തകമേ ഉണ്ടാകൂ. അതിന്റെ ചട്ടയില്‍ അറ്റന്റന്‍സ് രെജിസ്റ്റെര്‍  കള്ളിയായി വരച്ചു രേഖപ്പെടുത്തി വെച്ചിരുന്നു. ക്ലാസ്സില്‍ കയറിയാല്‍ P എന്നും കയറിയില്ലെങ്കില്‍  A എന്നും അടയാളപ്പെടുത്തും. കാല്‍ക്കുലേറ്ററില്‍ ഇനിയും എത്ര ക്ലാസ്സ് കയറണം എന്ന് കൂട്ടി നോക്കിയാണ് ക്ലാസ്സില്‍ കയറുന്നത്. 
പിന്നെ ഞാന്‍ ആ കൊല്ലത്തെ സ്ടുടന്റ്റ് എഡിറ്റര്‍ ആയതിനാല്‍ എനിക്ക് ഡ്യൂട്ടി ലീവും കിട്ടും. 
Nithash, Asif, Shabeer, Jasim, Niyas, Shaheed

അങ്ങിനെ നിതാഷും ഷബീറും ഞാനും 3.30 നു അലാറം വെച്ച് കിടന്നുറങ്ങും. 3 .30 നു അലാറം അടിച്ചാല്‍ ഞാനും നിതാഷും എഴുനേല്‍ക്കും. ഷബീര്‍ വീണ്ടും ഉറങ്ങും. അവന്‍ 4.30 ആകുമ്പോള്‍ ഞങ്ങളുടെ കൂടെ ചേരും. ഞാന്‍ മുഖമൊക്കെ കഴുകി ഫ്രെഷ് ആകും. നിതാഷ് അവന്റെ മുടി നനയ്ക്കും. നിതാഷിനെ ഞങ്ങള്‍ പോച്ചപ്പന്‍ എന്നാണു വിളിക്കുന്നത്. പോഷ് എന്നാല്‍ ഫ്രീക് എന്നാണ് കണ്ണൂരില്‍ അര്‍ഥം. അവന്‍ കണ്ണൂരുകാരന്‍ ആയതു കൊണ്ടും ഫ്രീക് ആണെന്ന് ഉള്ളില്‍ ഒരു വിചാരമുള്ളതുകൊണ്ടുമാണ് അവനെ ‘പോഷ് അപ്പന്‍‘ അധവാ ‘പോച്ചപ്പന്‍‘ എന്ന് വിളിക്കുന്നത്. അവന്‍ പോഷ് ആകാനാണ് മുടി നനക്കുന്നത്. ഇവന്റെ മുഖ്യ വിനോദം ആളുകളെ മണ്ടന്മാരാക്കുന്നതാണ്. ആരെ കിട്ടിയാലും അവന്‍ 'ആക്കി' കൊണ്ടിരിക്കും. ഉദാഹരണത്തിന് ഒരുവന്‍ കുഴപ്പമില്ലാത്ത ഒരു ഷര്‍ട്ടും ഇട്ടു കൊണ്ട് അവന്റെ മുന്നില്‍ പെട്ടാല്‍ അവന്‍ പറയും. " സെറ്റപ്പ് ഷര്‍ട്ടാണല്ലോ.. പുതിയതാണോ.. നല്ല ശരീരമാണല്ലോ... ജിമ്മിനു പോകുന്നുണ്ടോ.. " ഇങ്ങിനെ ഓരോ ചോദ്യം അവന്റെതായ രീതിയില്‍ ചോദിച്ചു അവന്‍ ആളുകളെ മണ്ടന്മാരാക്കും. കേള്‍ക്കുന്നവര്‍ക്ക് ഇത് ‘ആക്കുക‘യാണെന്ന് മനസ്സിലാകുകയുമില്ല. അതവന്റെ ഒരു മഹത്തായ കഴിവാണ്. 
4 മണിയാകുമ്പോള്‍ ഞങ്ങള്‍ കോളേജില്‍ എത്തും. അവിടെയൊക്കെ ഒന്ന് ചുറ്റിയടിക്കും. കോളേജിന്റെ കൊമ്പൌണ്ടിന്റെ ഉള്ളില്‍ തന്നെയാണ് ലേഡീസ് ഹോസ്റ്റല്‍. ലേഡീസ് ഹോസ്റ്റലിലേക്കുള്ള വഴിയിലായി ഞങ്ങള്‍ ഇരിപ്പുറപ്പിക്കും. വേറെയും പിള്ളാരുണ്ടാകും. അവര്‍ അപ്പുറത്തായി വായില്‍ നോക്കുന്നുണ്ടാകും. ക്ലാസ്സ് കഴിയുന്നത് 4 .30 നാണ്. ശഹീദ് ക്ലാസ്സില്‍ നിന്നും ഷബീര്‍ റൂമില്‍ നിന്നും വന്നു ഞങ്ങളുടെ കൂടെ ചേരും. പെണ്‍പിള്ളാരുടെ വായില്‍ നോക്കിയും കമന്റടിച്ചും ഓരോരുത്തരെയായി ലേഡീസ് ഹോസ്റ്റലിലോട്ടു ഞങ്ങള്‍ കയറ്റി വിടും. 
അന്ന് first year ഇല്‍ സജ് ന ( sajna) എന്നൊരു കുട്ടിയുണ്ട്. നിതാഷിന്റെ ഇര അവളാണ്. നിതാഷ് എന്നും അവളെ വിളിച്ചു അരികിലിരുത്തും. ഓരോ കാര്യങ്ങള്‍ ചോദിക്കും. അവളുടെ വിചാരം അവന്‍ അവളെ ഇഷ്ടപ്പെടുന്നത് കാരണമാണ് ഇങ്ങിനെ ചെയ്യുന്നത് എന്നാണ്. സത്യത്തില്‍ അവന്‍ അവളെ 'ആക്കുക' യാണ്. ഞങ്ങളെല്ലാം ഈ നേരമ്പോക്കില്‍ ആനന്ദം കണ്ടെത്തിയിരുന്നു. അവള്‍ അവനു ഇടയ്ക്കിടെ ചോക്കൊബാര്‍ വാങ്ങി കൊടുക്കും. ഞങ്ങള്‍ക്കും കിട്ടും. 
ഒരു ദിവസം ഞാന്‍ അവളോട്‌ ചോദിച്ചു. "നിതാഷ് ശരിക്കും ആരാണെന്ന് അറിയുമോ..."
അവള്‍ക്കറിയില്ല എന്ന് മറുപടി. അന്ന് രാവിലെ ഞാന്‍ പത്രത്തില്‍ കോഴിക്കോട് മേയറെ കുറിച്ചൊരു വാര്‍ത്ത വായിച്ചിരുന്നു. അത് ഓര്‍മയിലുള്ള കാരണം ഞാന്‍ പറഞ്ഞു: " നിതാഷ് കണ്ണൂര്‍ മേയറുടെ ഒരേ ഒരു മകനാണ്". അവള്‍ വിശ്വസിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവള്‍ വിശ്വസിച്ചു. അത്രയും ആലോജനാ ശേഷി പോലും അവള്‍ക്കുണ്ടായിരുന്നില്ല. നിതാഷ് അവന്റെ ഉപ്പയുടെ പവര്‍  വിവരിക്കാന്‍ തുടങ്ങി. അവള്‍ എല്ലാം കേട്ട് സന്തോഷിച്ചു. കാരണം അവളുടെ ഭാവി വരന്‍ മേയറുടെ മകനാണ്. 

മറ്റൊരു ദിവസം ശഹീദ് അവളോട്‌ ചോദിച്ചു. " നിതാഷിനെ കാണാന്‍ ഒരു ഫുട്ബാള്‍ കളിക്കാരന്റെ കട്ടുണ്ട്. ആരാണെന്ന് പറയാമോ.."
അവള്‍ക്കു കളിക്കാരെ അത്ര പരിചയം പോര. എങ്കിലും ഉള്ള പരിജ്ഞാനം വെച്ച് അവള്‍ പറഞ്ഞു തുടങ്ങി. " ക്രിസ്ത്യാനോ..."
ഞങ്ങള്‍ പേടിച്ചു.  ‘ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ‘ എന്നെങ്ങാനും  പറഞ്ഞാല്‍  ഇനി അവന്റെ ആ തലക്കനവും കാണേണ്ടി വരും.
നിതാഷിനു അതിയായ സന്തോഷം. “അത് തന്നെ........ പറ പറ...“ അവന്‍ അവളെ നിര്‍ബന്ദിച്ചു. 
അവള്‍ അത് മുഴുവനാക്കി.: ക്രിസ്ത്യാനോ റൊണാള്‍ഡീഞ്ഞോ.. "
അത് കേട്ടതും നിതാഷിന്റെ മുഖം വാടി. മടുല്ലവര്‍ക്കിട്ടു പണിയുന്ന അവനിട്ട് കിട്ടിയ ആദ്യ പണി. 

അതില്‍ പിന്നെ അവനെ ഞങ്ങള്‍ ക്രിസ്ത്യാനോ റൊണാള്‍ഡീഞ്ഞോ എന്ന് വിളിക്കാന്‍ തുടങ്ങി.

അഭിപ്രായം പറയൂട്ടോ...

Tuesday, January 24, 2012

ഓര്‍മയിലെ ദൂരദര്‍ശന്‍ കാലം.

നിക്കും ഒരു കുട്ടിക്കാലമുണ്ടായിരുന്നു. കുളത്തില്‍ കൂളിയിട്ടു നീന്തിയും  ചോറും കൂട്ടാനും വെച്ചു കളിച്ചും മാവില്‍ വലിഞ്ഞു കയറിയും കുട്ടിയും കോലും കളിച്ചും എല്ലാം നടന്നിരുന്ന ഒരു കുട്ടിക്കാലം. ഉമ്മയുടെ വീട്ടില്‍ പോകുമ്പോഴാണ് കുട്ടികള്‍ ഏറെയുണ്ടാകുക. സ്വന്തം വീടിനേക്കാള്‍ അത് കൊണ്ട് ആ വീടിനെ ഞാന്‍ ഇഷ്ടപ്പെട്ടു.  ക്രിക്കറ്റ് കളിക്കുമ്പോള്‍ ഓഫ് സൈഡില്‍ പൊക്കിയടിച്ചാല്‍ ഔട്ട്‌ എന്ന നിയമമുള്ള ഗ്രൌണ്ടും അവിടെയുണ്ട്.
വല്ലിപ്പ (ഉമ്മയുടെ ഉപ്പ) അന്ന് സ്റ്റാഷനറി കട നടത്തിയിരുന്നു. റബ്ബര്‍ പന്തുകള്‍ അവിടെ നിന്നും വല്ലിപ്പ കാണാതെ അടിച്ചു മാറ്റും. അവിടത്തെ ജോക്കര മിട്ടായിയും കേരാമില്‍ക്കും കുക്കീസും കോഫി ബൈറ്റും എളന്തക്ക അച്ചാറും എളന്തക്കയുടെ കുരു പൊടിച്ചതും abcd യും 1234  ഉം എഴുതിയ ചെറിയ ബിസ്ക്കറ്റും എല്ലാം ഞങ്ങള്‍ക്കുള്ളതാണ്. ചെറിയ മാവില്‍ കയറാനേ എനിക്കറിയൂ.. വലിയ മാവില്‍ കയറുന്നത് നിയാസ് കാക്കയാണ്.  പച്ച മാങ്ങ തിന്നാന്‍ ഉപ്പും മുളകും, വിരുന്നുകാര്‍ക്ക് കൊടുക്കാന്‍  വെച്ചിട്ടുള്ള ബേക്കറി  സാധനങ്ങളും അടിച്ചു മാറ്റുന്നതും അവനാണ്. വല്ലിമ്മയുടെ ചീത്തയും കൂടുതല്‍ അവനാണ് കേള്‍ക്കുന്നത്. 

ദൂരദര്‍ശന്‍ മാത്രമേ അന്ന് ടിവിയില്‍ കിട്ടിയിരുന്നുള്ളൂ.. അന്നാണെങ്കില്‍ ടിവിയും കുറവ്. അത് കൊണ്ട് തന്നെ പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍ കാണാന്‍ അയല്‍വീടുകളില്‍ ആളുകള്‍ പോയിരുന്നു. അയല്പക്ക ബന്ധങ്ങള്‍ അത് വഴി നിലനിന്നു പോന്നു. ദൂരദര്‍ശനിലെ പ്രധാന പരിപാടികള്‍ ഇവയായിരുന്നു.
ഞായര്‍. രാവിലെ 7 .15  നു രംഗോലി  (റിന്‍ ശക്തി രംഗോലി)
9  മണിക്ക് പരമ്പര ശ്രീകൃഷ്ണന്‍. 10 മണിക്ക് ശക്തി മാന്‍ . 4  മണിക്ക്   മലയാള സിനിമ. അത് കഴിഞ്ഞ ഉടനെ കാര്‍ട്ടൂണ്‍ 'ഡെന്‍വര്‍ തി ലാസ്റ്റ് ദിനോസര്‍'
തിങ്കള്‍ രാത്രി 8 മണിക്ക് ചിത്രഹാര്‍. 
ചൊവ്വ രാത്രി 9  മണിക്ക് ഓം നമശിവായ.
ബുധനാഴ്ച രാത്രി 7 .30 നു ചിത്ര ഗീതം.
ശനിയാഴ്ച രാത്രി 9 .30  നു  'ജയ് ഹനുമാന്‍'
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികളില്‍ ഹിന്ദി സിനിമകള്‍. 
ദിവസവും വൈകുന്നേരം മധു മോഹന്റെ സീരിയല്‍ 'മാനസി'.

രംഗോലിയും ചിത്രഹാറും  ഹിന്ദി ചലച്ചിത്ര  ഗാനങ്ങളും  ചിത്രഗീതം മലയാള ചലച്ചിത്ര ഗാനങ്ങളും ആയിരുന്നു. ചിത്രഹാറിന്റെയും ചിത്രഗീതത്തിന്റെയും സമയത്ത് കുട്ടികള്‍ പഠിത്തം നിറുത്തി രാത്രി ഭക്ഷണം കഴിക്കാന്‍ ടിവിയുടെ മുന്‍പില്‍ വന്നിരിക്കും.
            സ്കൂള്‍ ഉള്ള ദിവസം 8  മണിക്കും ഉണരാതെ കിടക്കുന്ന ഞാന്‍ ഞായറാഴ്ച 7 മണിക്ക് ഉണരും. നോമ്പ് കാലമായാല്‍ ടിവി കാണാന്‍ പാടില്ല. ജയ് ഹനുമാനും ശ്രീകൃഷ്ണനും കാണാതെ ഞങ്ങള്‍ കഴിച്ചു കൂട്ടാന്‍ പെട്ടിരുന്ന പാട്. ശ്രീകൃഷ്ണനിലെ പ്രധാന സംഭവങ്ങളെല്ലാം നടക്കുക നോമ്പ് കാലത്താണ്. അത് കൊണ്ട് കംസ നിഗ്രഹം കാണാന്‍ അയല്‍വീടുകളില്‍ പോകേണ്ടതായി വന്നു.  ജൈ ഹനുമാനിലെ ‘സീതാ ദേവി’ക്ക് അപാര സൌന്ദര്യമായിരുന്നു.
ടിവിയുള്ള വീടുകളില്‍ ഞായറാഴ്ച നാല് മണിയായാല്‍ ആ നാട്ടിലെ മറ്റുള്ളവരെല്ലാം ഹാജറാകും. കുട്ടികള്‍ ടിവിക്കടുത്തു തന്നെ 3.30 നു എത്തി സ്ഥലം പിടിക്കും. സ്ത്രീകള്‍ അന്ന് നേരത്തെ വീട്ടു ജോലികളെല്ലാം തീര്‍ത്ത്‌ വെക്കും. 
വെള്ളിയാഴ്ചയും ശനിയാഴ്ചയുമുള്ള ഹിന്ദി സിനിമകള്‍ മിക്കവാറും നടന്‍ ഗോവിണ്ടയുടെതായിരിക്കും. 5 മിനുട്ട് സിനിമ കാണിച്ചാല്‍ 25 മിനുട്ട് പരസ്യം കാണിക്കും. എന്നിട്ടും അത് ഉറക്കമൊഴിച്ചിരുന്നു കാണും. 

ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഒരു വാര്‍ത്ത കേട്ടു. ദൂരദര്‍ശന്റെ മറ്റൊരു ചാനല്‍ കൂടി വരുന്നു. "dd2  മെട്രോ".   അന്നുണ്ടായ സന്തോഷം. പക്ഷെ ആ ചാനലില്‍ നല്ല പരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നെങ്കിലും നല്ല പരിപാടികള്‍ വരും എന്ന് കരുതി ഇടയ്ക്കിടെ dd2  മെട്രോ വെച്ച് നോക്കും. 

ഇന്നലെ റിമോട്ട് എടുത്തു ചാനല്‍ മാറ്റുന്നതിനിടയില്‍ ദൂരദര്‍ശന്‍ കണ്ടു. അപ്പോള്‍ ഓര്‍മകള്‍ പഴയ കാലത്തേക്ക്  കൊണ്ടുപോയി. കുട്ടികള്‍ക്കെല്ലാം ദൂരദര്‍ശനോട് പുച്ഛം. അവരോടു ദൂരദര്‍ശന്‍ കാലത്തെ കുറിച്ച് പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നി. വലിയവര്‍ക്കു ഓര്‍മയിലെ ആ കാലത്തേക്ക് പോകാന്‍ ഒരവസരം ഒരുക്കുകയും ചെയ്യാമല്ലോ...  

(പരിപാടിയുടെ സമയങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓര്‍മ പിഷക് ഉണ്ട്. ക്ഷമിക്കുമല്ലോ...)  

വാല്‍ കഷണം:- (കുഞ്ഞൂഞ്ഞിനൊരു തട്ട്)
  
കുഞ്ഞൂഞ്ഞ്:  “ ദേ മുസ്ലിം പേരുള്ള ഒരുവന്‍ ദൂരദര്‍ശനെക്കുറിച്ച് ബ്ലോഗില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു. ദൂരദര്‍ശന്‍ കേന്ദ്രം ബോംബ് വെച്ചു തകര്‍ക്കലാണവന്റെ ലക്ഷ്യമെന്നു തോന്നുന്നു. അവന്റെ ഈ-മൈല്‍ ഒന്നു ചെക്ക് ചെയ്തേക്കൂ...”

പോലീസ്: “ അവനു സിമി ബന്ദവുമുണ്ട്. കണ്ടില്ലേ...English-ല്‍ അവന്റെ പേരെഴുതുംബോള്‍ അവസാന മൂന്നക്ഷരം “SIM".സിമിയുടെ ആദ്യത്തെ മൂന്നക്ഷരം "SIM". "  


അഭിപ്രായം പറയൂട്ടോ....

Pls Share if u like it
    

Wednesday, January 18, 2012

വിശ്വസിച്ചാലും ഇല്ലെങ്കിലും.... കാലിക്കറ്റ് യൂനിവേര്സിടി സപ്ലി കഥകള്‍

കഥാപാത്രങ്ങളുടെ നാമങ്ങള്‍ വ്യാജമാണെങ്കിലും  ഇവിടെ പറയാന്‍ പോകുന്ന അവസ്ഥകള്‍ നടന്ന സംഭവങ്ങളാണ്. 
അവസ്ഥ 1 . 
 2009 വര്‍ഷത്തിലെ  ഒരു  രാത്രി. മൂന്നു സുഹൃത്തുക്കള്‍ ഫോണില്‍ കോണ്‍ഫെറ്ന്‍സ് ചെയ്തു സംസാരിക്കുകയായിരുന്നു. മൂന്നു പേരും എന്‍ജിനീയറിങ്ങ് കോര്‍സ് കഴിഞ്ഞു സപ്ലിയുടെ ഫലം പ്രതീക്ഷിച്ചു ഇരിക്കുകയാണ്. അന്നാണ് അഞ്ചാം സെമസ്റ്ററിന്റെ റിസല്‍ട് വന്നത്.  ഒന്നാമനെ വട്ടപ്പള്ളി എന്നും രണ്ടാമനെ  സ്രാങ്ക് എന്നും മൂന്നാമനെ ഇരുമ്പ് എന്നും നമുക്ക് വിളിക്കാം.
അവരുടെ സംഭാഷണത്തിലൂടെ....
വട്ടപ്പള്ളി: " ഡാ റിസല്‍ട് വന്നു. ഞാന്‍ ഒന്നിലെ കയറിയുള്ളൂ... പട്ടിക്കാട്ടങ്ങളേ.... നിങ്ങള്‍ രണ്ടു പേരും മുഴുവനും കയറി."

സ്രാങ്ക്: " ഡാ.. വെറുതെ പറയല്ലേ... ഞാന്‍ കയറിയിട്ടൊന്നുമുണ്ടാകില്ല.'

വട്ടപ്പള്ളി: "ചുമ്മാ പറയുകയല്ല. നീ വേണമെങ്കില്‍ യൂനിവേര്‍സിറ്റി സൈറ്റില്‍ കയറി നോക്കൂ... ഇരുമ്പേ.. നീ അപ്പോള്‍ ഫുള്‍ പാസ്‌ ആയല്ലേ..."

ഇരുമ്പ് : " എനിക്ക് രണ്ടെണ്ണം ഉണ്ടായിരുന്നു. രണ്ടും കയറിയോ.."

വട്ടപ്പള്ളി: "നീ രണ്ടും കയറിയടാ..."

ഇരുമ്പ് :" അങ്ങിനെയാണെങ്കില്‍ ഞാന്‍ ഫുള്‍ പാസ്‌ ആയി. പക്ഷെ എനിക്ക് നിന്നെ വിശ്വാസം ഇല്ല. ഞാന്‍ സൈറ്റില്‍ കയറി നോക്കട്ടെ..."


അങ്ങിനെ ഫോണ്‍ കട്ട് ചെയ്തു. ഇരുമ്പും സ്രാങ്കും സൈറ്റില്‍ കയറി നോക്കി അവരുടെ വിജയവും വട്ടപ്പള്ളിയുടെ തോല്‍വിയും ഉറപ്പാക്കി.

വീണ്ടും ഫോണില്‍ കോണ്‍ഫറന്‍സ്. ഇരുമ്പ് ഫുള്‍ പാസ്‌ ആയതിന്റെയും സ്രാങ്ക് സെമസ്റ്റര്‍ ക്ലിയര്‍ ചെയ്തതിന്റെയും ട്രീറ്റ്‌ തീരുമാനിക്കപ്പെട്ടു.



വട്ടപ്പള്ളി വീണ്ടും അഞ്ചാം സെമെസ്റ്റര്‍ എക്സാം എഴുതാന്‍ പോയി. അവിടെ വെച്ച് ഒരു കൂട്ടുകാരന്‍ അവനോടു ഇരുമ്പ് എന്ത് കൊണ്ടാണ് എക്സാം  എഴുതാന്‍ വരാഞ്ഞത് എന്നന്ന്വേഷിച്ചു. ഇരുമ്പ് ഫുള്‍ പാസ്‌ ആയ വിവരം വട്ടപ്പള്ളി അവനോടു പറഞ്ഞു. നെറ്റില്‍ നോക്കിയപ്പോള്‍ ഇരുമ്പിന് രണ്ടു സപ്ലിയുള്ളതുപോലെ തോന്നിയല്ലോ എന്ന് കൂട്ടുകാരന്‍.

വട്ടപ്പള്ളി തറപ്പിച്ചു പറഞ്ഞു." ഞാന്‍ നോക്കിയതാ.. അവന്‍ ഫുള്‍പാസ്സ് ആയി"
പക്ഷെ കൂട്ടുകാരനും തറപ്പിച്ചു പറയുന്നു ഇരുമ്പ് പാസ്‌ ആയിട്ടില്ല എന്ന്.
രണ്ടു പേരും കൂടി ബ്രൌസിംഗ് സെന്റെറില്‍ പോയി. നോക്കുമ്പോള്‍ ഇരുമ്പിന് രണ്ടു സപ്ലി.

എന്താണുണ്ടായത് ???

അന്ന് റിസല്‍ട് നോക്കിയതിനു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കാലിക്കറ്റ് യൂനിവേര്സിടി ഇരുമ്പിന്റെ റിസല്‍ട് തിരുത്തി. രണ്ടിലും പൊട്ടിച്ചു.  ജയിച്ചു എന്ന സമാധാനത്താല്‍ അവന്‍ പിന്നെ നോക്കിയതുമില്ല. അത് കൊണ്ട് ആ പ്രാവശ്യം അവനു അപ്ലൈ ചെയ്യാന്‍ പറ്റിയില്ല. ആ ചാന്‍സ് പോയി. ആ ചാന്‍സില്‍ വട്ടപ്പള്ളി രണ്ടു സപ്ലിയും പാസ്സായി.

അത് വരെ ആറു മാസം കൂടുമ്പോള്‍ നടന്നിരുന്ന പരീക്ഷ അടുത്ത തവണ മുതല്‍ ഒരു വര്‍ഷം കൂടുമ്പോഴേ നടത്തൂ എന്ന് യൂനിവേര്‍സിറ്റി തീരുമാനിച്ചു.   ഇരുമ്പിന് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഒരു വര്‍ഷത്തിനു ശേഷം ആ രണ്ടു പരീക്ഷകള്‍ എഴുതിയെങ്കിലും കയറിയില്ല. ഇനിയും ഒരു വര്‍ഷം കാത്തിരിക്കണം.

ഇരുമ്പ് തുരുമ്പ് എടുത്തു കൊണ്ടിരിക്കുന്നു. 


 കൂ‍ടുതല്‍ കാലിക്കറ്റ് യൂനിവേര്സിടി സപ്ലി അവസ്ഥകള്‍ക്കായി കാത്തിരിക്കുക.


അഭിപ്രായം പറയൂട്ടോ....
   

Thursday, January 13, 2011

"അളിയാ... സെറ്റപ്പ് ആയല്ലേ...."

M .E .S കോളേജില്‍ എത്തിയ കാലം. ഒന്നാം വര്‍ഷം. എന്റെ സുഹൃത്തുക്കളായ ഷബീറും ഷഹീദും കൂട്ടുകെട്ട് തുടങ്ങിയ കാലം.  [ഇനി പറയുന്ന രണ്ടു നാമങ്ങള്‍ സാങ്കല്‍പ്പികമാണ്‌. കാരണം അവരുടെ കല്യാണം ഒക്കെ കഴിഞ്ഞു സുഖമായി ജീവിക്കുകയാണ്. ഞാന്‍ ആയിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ടല്ലോ..] ഒരാളെ നമുക്ക് പാത്തുമ്മു എന്നും മറ്റേ ആളെ രമണി എന്നും വിളിക്കാം. ഷബീറിന് പാത്തുമ്മുവിനോടും ഷഹീദിന് രമണിയോടും ഒരു ഇഷ്ടം. രണ്ടു പേരും കൂടി പ്ലാന്‍ ചെയ്തു. ഷബീര്‍ രമണിയുമായും ശഹീദ് പാത്തുമ്മുവുമായു കമ്പനി ആകണം.  എന്നിട്ട് മറ്റേ ആള്‍ക്ക് സെറ്റ് ചെയ്തു കൊടുക്കണം. ഉഗ്രന്‍ പ്ലാന്‍.
നമ്മുടെ ഷബീര്‍ ഈ പ്ലാന്‍ കൂടാതെ പാത്തുമ്മുവിനെ ലൈന്‍ ആക്കാന്‍ സ്വയം ഒന്ന് ശ്രമിക്കാം എന്നും കരുതി. പിറ്റേന്ന് രാവിലെ നേരത്തെ അവന്‍ ക്ലാസ്സില്‍ എത്തി. പാത്തുമ്മുവിന്റെ അരികില്‍ പോയിരുന്നു. പരിജയപ്പെടാന്‍ ആരമ്പിച്ചു. ഇത് കണ്ടു കൊണ്ടാണ് ഷഹീദ് വരുന്നത്. അവന്‍ കരുതിയത്‌ ഷബീര്‍ പാത്തുമ്മുവിനെ വളച്ചു കഴിഞ്ഞു എന്നാണ്. പെട്ടന്നുണ്ടായ ആവേശത്തില്‍ അവന്റെ വായ ഇങ്ങിനെ വിളിച്ചു പറഞ്ഞു..
"അളിയാ... സെറ്റപ്പ് ആയല്ലേ...."
ഇത് കേട്ടതും പാത്തുമ്മുവിനു ഷബീര്‍ അരികില്‍ വന്നിരുന്നതിന്റെ ഉദ്ദേശം മനസ്സിലായി. അവള്‍ അവിടെ നിന്നും മാറിയിരുന്നു. അതില്‍ പിന്നെ അവള്‍ ഷബീറിനെ മൈന്‍ഡ് ചെയ്തിട്ടില്ല.
തന്റെ പ്രണയം കൊളമാക്കിയത്തിനു ഷഹീടിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഷബീര്‍ തീരുമാനിച്ചു. അവന്‍ രമണിയെ ലൈന്‍ ആക്കാന്‍ ആയി കുറെ പരിശ്രമിച്ചു. പക്ഷെ, അവള്‍ വേറൊരാളെ വിവാഹം ചെയ്തു.

അഭിപ്രായം പറയൂട്ടൊ...

Saturday, December 18, 2010

അവസ്ഥ

ഞാന്‍ എന്ന മനുഷ്യനും ജീവിതം എന്ന താമസ്യക്കും ഇടയില്‍ എന്തോ ഒരു ചേര്‍ച്ചയില്ലായ്മ. ഒരു തരം മുഷിപ്പ്. എനിക്ക് ജീവിതമാണോ അതോ ജീവിതത്തിനു ഞാന്‍ ആണോ മുഷിപ്പ് ഉണ്ടാക്കുന്നത് എന്നതാണ് എന്റെ പുതിയ ഗവേഷണ വിഷയം.

Tuesday, December 14, 2010

അപരിചിതര്‍

ഇന്നു ഞാനും നീയും വെറും അപരിചിതര്‍ മാത്രം. യാത്രക്കിടയിലെപ്പോഴോ കണ്ടുമുട്ടി ഇനിയൊരിക്കലും കാണേണ്ടി വരില്ല എന്ന് അറിഞ്ഞു പിരിഞ്ഞ യാത്രക്കാരുടെ പരിചയം പോലും നാം തമ്മിലില്ല. ജീവിതത്തിന്ടെ ഏതോ നശിച്ച കാലഘട്ടത്തില്‍ നിന്നെ കാണാന്‍ വേണ്ടി മാത്രം ക്ലാസ്സില്‍ കയറിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നിന്നെ മാത്രം ഓര്‍ത്ത്‌ കിടന്ന രാത്രികള്‍ ഉണ്ടായിരുന്നു. എന്റെ പേര്‍സണല്‍ ഡയറി-യില്‍ നിന്നെ കുറിച്ച്... നിന്നെ കുറിച്ച് മാത്രം എഴുതിയിരുന്ന ദിനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ.. നിന്ടെ സൌന്ദര്യത്തെ അത്രയേറെ വിവരിച്ച ആ ഡയറി താളുകള്‍ ഇന്നെന്നെ നോക്കി പരിഹസിക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല. വലിച്ചു കീറി അവയെ അഗ്നിക്കിരയാക്കി. വിശപ്പടങ്ങാത്ത അഗ്നി നാളങ്ങള്‍ എന്റെ ഓര്‍മയുടെ അറകളും തിന്നു തീര്‍ത്തു. നാമിപ്പോള്‍ തീര്‍ത്തും അപരിചിതരായി മാറി. വെറും... അപരിചിതര്‍ മാത്രം. 

Thursday, November 18, 2010

tension

ജീവിതം എന്നും tension ആയിരുന്നു. നാളെ entertain ചെയ്യാം എന്നായിരുന്നു കണക്കു കൂട്ടല്‍. വെറുതെ വെറുതെ ഓരോ tensions . എല്ലാം വെറുതെ ആയിരുന്നെന്നു  ഇപ്പോള്‍ മനസ്സിലാകുന്നു. ജീവിതത്തിലേക്ക് വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നഷ്ടപ്പെടുകയായിരുന്നെന്നു ഞാന്‍ തിരിച്ചറിയുന്നു.

Sunday, November 14, 2010

+1 ക്ലാസ്സിലെ ഒരു നര്‍മം

IHRD-യില്‍ +1 -നു പഠിക്കുന്ന കാലം.  ഷറീന ടീച്ചറുടെ ഫിസിക്സ്‌ ക്ലാസ്. കുട്ടികള്‍ അധികവും പതിവ് പോലെ ഉറക്കത്തിലാണ്. ഉറങ്ങാത്തവര്‍ rocket  വിട്ടു കളിക്കുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ക്ലാസില്‍ നിന്നും "അയ്യോ.." എന്ന ഒരു നിലവിളി. വിമല്‍ ആണ് നിലവിളിച്ചത്. എല്ലാവരുടേയും ശ്രദ്ധ വിമലിലെക്കായി. ഷറീന ടീച്ചര്‍  കുറെ നേരം ചോദിച്ചിട്ടും നിലവിളിക്കാന്‍ ഉണ്ടായ കാരണം അവന്‍ പറഞ്ഞില്ല. ഒടുവില്‍ ഷറീന ടീച്ചര്‍  പിന്‍വാങ്ങി. ഞങ്ങള്‍ എല്ലാവരും ആകാംക്ഷാ പൂര്‍വ്വം വിമലിനോട് കാര്യം തിരക്കി. അവന്‍ ഇരിക്കുന്നത് ജനലിനു അടുത്താണ്. അതിലൂടെ നോക്കിയാല്‍ കളിസ്ഥലം കാണാം. ആ ജനലിലൂടെ പുറത്തു കാണുന്ന കളിസ്ഥലത്തേക്ക് വിരല്‍ ചൂണ്ടി അവന്‍ പറഞ്ഞു......
" ഗോള്‍ അടിക്കാന്‍ പറ്റിയ  എന്ത് നല്ല ചാന്‍സാ അവര്‍ മിസ്സ്‌ ആക്കിയത്.."
  

Thursday, November 4, 2010

കോളേജു കാലത്തെ ഡയറി കുറിപ്പ്

my diary note dated on 13 -06 -2006
ക്ലാസ് കട്ട്‌ ചെയ്തു ബാഗുമെടുത്ത് നേരെ ഇറങ്ങിയത്‌ ദിവ്യ മിസ്സിന്റെ മുന്നിലേക്കാണ്‌. മിസ്സിന്റെ കണ്ണുകളില്‍ അപ്പോള്‍ ഉണ്ടായിരുന്നത് വെറുപ്പോ... കോപമോ.. അതോ സഹതാപമോ..?