ഇന്നലെ മരിച്ച സൂര്യാ..
ഇന്ന് വീണ്ടും പിറന്നതെന്തിനു നീ?
ജീവിതം സുഖകരമോ?
നിന്‍ ജീവിതം ആനന്ദമോ?
പിണങ്ങിപോയ തിരയേ...
തിരികെ വന്നുവെന്തിന് നീ?
നിനക്ക് ജീവിക്കാന്‍ അറിയാമോ?
നീ ജീവിക്കാന്‍ പഠിച്ചുവോ?
തളര്‍ന്നു ഭൂമിയില്‍ പതിച്ച മഴത്തുള്ളി
നീരാവിയായ് പുനര്‍ജനിക്കുന്നു.
നിങ്ങള്‍ക്കാവുമോ എന്നെ പഠിപ്പിക്കാന്‍
എങ്ങിനെ ജീവിക്കണം... ശാന്തിയോടെ
എന്തിനു ജീവിക്കണം?
No comments:
Post a Comment