അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Wednesday, November 3, 2010

യുക്തിവാദി

എന്റെ സൂര്യന്‍ ഉദിക്കുന്നതും
എന്റെ പുഴ ഒഴുകുന്നതും
ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ മാത്രമായിരുന്നു.
അല്ലാത്തപ്പോഴും അവ  അങ്ങിനെ തന്നെയാണെന്ന്
നിങ്ങള്‍ എന്തിനാണെന്നെ തെറ്റി ധരിപ്പിക്കുന്നത്?
എനിക്ക് നിങ്ങളുടെ വാക്കുകളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു.

1 comment:

  1. this one is the best...! Liked it a loooottt!!!
    - With Love, Sreejith

    ReplyDelete