അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Wednesday, January 4, 2012

ഞാന്‍ ISRO - യുടെ ജാസിം മല്‍ഹോത്ര

             ഞാന്‍ ജാസിം മല്‍ഹോത്ര . ISRO - യുടെ ബഹിരാകാശ യാത്രികന്‍ . ISRO ഈ അടുത്ത കാലത്ത് മനുഷ്യ വാസമുള്ള മറൊരു ഗ്രഹം കണ്ടെത്തിയിരുന്നല്ലോ ... അങ്ങോട്ടുള്ള യാത്രയിലാണ് ഞാന്‍ . കോടികണക്കിന് മൈലുകള്‍ക്കപ്പുറത്തുള്ള ആ ഗ്രഹത്തിലേക്ക്‌ ഇറങ്ങാന്‍ തുടങ്ങുകയാണ് ഞാന്‍ സഞ്ചരിക്കുന്ന പേടകം .


ആ ഗ്രഹത്തില്‍ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി . ഭൂമിയിലെ മനുഷ്യരുടെ രൂപത്തില്‍ അവിടെ രണ്ടാളുകള്‍ ഉണ്ടായിരുന്നു . ഒരാണും ഒരു പെണ്ണും . അവരുടെ പേര് ആദം ഹവ്വ എന്നിങ്ങനെ ആയിരുന്നു . അവിടെ ഭൂമിയിലെ പോലെ മൃഗങ്ങളുണ്ട്, സസ്യങ്ങളുണ്ട് .... ഒരു വിത്യാസം മാത്രം . ആദവും ഹവ്വയും പ്രാക്രിത മനുഷ്യരാണ് . അത്ഭുതം . അവര്‍ക്ക് മലയാളം മനസ്സിലാകുന്നുണ്ട് . അവര്‍ മലയാളം പറയുന്നു .
അവര്‍ കിഴങ്ങുകളും ഇലകളും പഴങ്ങളും മാംസവുമെല്ലാം വേവിക്കാതെയാണ് ഭക്ഷിക്കുന്നത് . ആദമിനോടും ഹവ്വയോടും ഞാന്‍ ചോദിച്ചു .
" എന്ത് കൊണ്ട് നിങ്ങള്‍ വേവിച്ചു തിന്നുന്നില്ല ?"
  ആദം : " mr. ജാസിം മല്‍ഹോത്ര ... നിങ്ങള്‍ പറയുന്ന വേവിക്കല്‍ എന്താണെന്ന് മനസ്സിലായില്ല ."
ഞാന്‍ : "തീയില്‍ ആഹാരം ചുട്ടെടുക്കാന്‍ അറിയില്ലേ ...?"
ഹവ്വ :" തീയോ... അതെന്താ ?"
എന്റെ കയ്യില്‍ തീപ്പെട്ടിയോ ലൈറ്റെറോ ഉണ്ടായിരുന്നില്ല . അത് കൊണ്ട് ഞാന്‍ പറഞ്ഞു
"കല്ലുകള്‍ കൂട്ടി മുട്ടിച്ചാല്‍ തീ ഉണ്ടാകും ."
ഹവ്വ എനിക്ക് രണ്ടു കല്ലുകള്‍ കൊണ്ട് വന്നു തന്നു. ഞാന്‍ കൂട്ടി ഉരസി നോക്കി . തീ ഉണ്ടായില്ല .
ആദം എന്റെ മണ്ടക്ക് മേടി . " ഞങ്ങള്‍ പൊട്ടന്മാരല്ല. ഞങ്ങളെ പറ്റിക്കേണ്ട ."

എന്റെ കയ്യിലെ മൊബൈല്‍ ഫോണ്‍ കണ്ടു ആദം അതെന്താണെന്ന് ആരാഞ്ഞു .

ഞാന്‍: "മൊബൈല്‍ ഫോണ്‍"
ഹവ്വ: "അതെന്താ?"
ഞാന്‍: "ഈ ഗ്രഹത്തിന്റെ അങ്ങേ തലക്കല്‍ ഒരാളുണ്ടെങ്കില്‍ അയാളുടെ ശബ്ദം ഇവിടെ കേള്‍ക്കാം."
അവര്‍ക്ക് വിശ്വാസം വന്നില്ല . സംശയങ്ങളുടെ നീണ്ട നിര പുറത്തു വന്നു .
ഞാന്‍: " RF തരംഗങ്ങള്‍ എന്ന് പറയുന്ന തരംഗങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ട് . അതിലൂടെ ശബ്ദങ്ങളും ചിത്രങ്ങളും കടത്തി വിടാം"
ആദം :" അതൊന്നു കാണിച്ചു തരാമോ ...?"
ഞാന്‍ : " എന്ത് ?"
ആദം :" RF തരംഗങ്ങള്‍"
ഞാന്‍ : " അത് കാണാന്‍ പറ്റില്ല"
ആദം : " നീ വീണ്ടും ഞങ്ങളെ പൊട്ടന്‍ കളിപ്പിക്കുകയാണല്ലേ ...?
ഹവ്വ : "പിന്നെ എന്തൊക്കെയുണ്ട് നിന്റെ ഭൂമിയില്‍... പറ കേള്‍ക്കട്ടെ ..."
അവിടെ വീടുകള്‍ കെട്ടിയാണ് ആളുകള്‍ താമസിക്കുന്നത്. ചൂട് കാലത്ത് തണുക്കാനും തണുപ്പു കാലത്ത് ചൂടാകാനും AC ഉണ്ട് . എന്ത് കാര്യവും വേഗത്തില്‍ ചെയ്യാന്‍ കമ്പ്യൂട്ടര്‍ ഉണ്ട് . സഞ്ചരിക്കാന്‍ കാറുകളുണ്ട് . വിവിത തരം ഭക്ഷണ സാധനങ്ങളുണ്ട് . Data സ്റ്റോര്‍ ചെയ്യാന്‍ pen drive, CD പോലത്തെ ഉപകരണങ്ങളുണ്ട് . ദിവസവും വാര്‍ത്തകളരിയാന്‍ പത്രങ്ങലുണ്ട് . കവികളുണ്ട്. കവിതയുണ്ട്. പ്രണയമുണ്ട് . ആത്മഹത്യയുണ്ട് ....."

അത്രയും പറഞ്ഞപ്പോഴേക്കും ഹവ്വ വെട്ടു കത്തിയെടുത്തു . ആദം കുന്തം കൊണ്ടെന്നെ കുത്താന്‍ വന്നു .
"ഞങ്ങളെ മണ്ടന്മാരാക്കുന്നോ ....?"


ഞാന്‍ ഓടി പേടകത്തില്‍ കയറി .  ആദമിന്റെ കുന്തത്തില്‍ നിന്നും തല നാരിഴക്കാണു ഞാന്‍ രക്ഷപ്പെട്ടത് .


പേടകത്തില്‍ കയറി ഞാന്‍ ISRO യുമായി ബന്ധപ്പെട്ടു .
" ഹലോ മിസ്റ്റര്‍ പെരേരാ ... എന്തൊക്കെയുണ്ട് ഭൂമിയിലെ വിശേഷങ്ങള്‍ ?"
"മിസ്റ്റര്‍  മല്‍ഹാത്ര ... ഇവിടെ ലോകം അവസാനിക്കാന്‍ പോകുന്നു. നാളെയാണ് ലോകാവസാനം. ജനങ്ങളെല്ലാം പരിഭ്രാന്തരാണ് ."
" പെരേര .. ഒരു സംശയം. ലോകം എന്ന് വെച്ചാല്‍ ഭൂമി മാത്രമാണോ... അതോ എല്ലാ ഗ്രഹങ്ങളും തകരുമോ ...?"

"ഇത് ഒരു അന്യ ഗ്രഹ ആക്രമണമാണ് . അവര്‍ email അയച്ചിരിക്കുന്നു . ഭൂമിയെ തകര്‍ക്കുമെന്ന്. ഭൂമിയിലുള്ളവര്‍ക്ക് ആക്രമണം എങ്ങിനെ പ്രതിരോധിക്കണം എന്ന്  അറിയില്ല ."



പത്തു ദിവസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഭൂമിയില്‍ എത്തിയത് . ഭൂമിയെ മറ്റൊരു ഗ്രഹ വാസികള്‍ ആക്രമിച്ചു തകര്‍ത്തിരിക്കുന്നു . ഭൂമിയിലെ മനുഷ്യരെല്ലാം മരിച്ചിരിക്കുന്നു . ഇപ്പോള്‍ അവിടെ അന്യഗ്രഹ വാസികളാണുള്ളത് . അവരെ കാണാനും മനുഷ്യരുടെ അതേ പോലെയുണ്ട് . അവര്‍ ഭൂമിയില്‍ നിന്നും കിട്ടിയ എല്ലാ സാധനങ്ങളും വെച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് . മനുഷ്യരുടെയും മൃഗങ്ങളുടെയും ശവങ്ങള്‍ ഫോട്ടോ എടുക്കുന്നുമുണ്ട് .

ഞാന്‍ അവരുമായി സംസാരിക്കാന്‍ ആരംഭിച്ചു .ഭാഗ്യം . അവര്‍ക്കും മലയാളം അറിയാം .

 ഞാന്‍ : " ഹലോ.. ഞാന്‍ ജാസിം മല്‍ഹോത്ര"
"ഞാന്‍ ചാള്‍സ് ഡാര്‍വിന്‍"
ഞാന്‍: " നൈസ് റ്റു മീറ്റ്‌ യു"

അവര്‍ ഫോട്ടോ എടുക്കാനായി നിരത്തിയ വസ്തുക്കളില്‍ വിവിത തരം വാഹനങ്ങളും ഉണ്ടായിരുന്നു . സര്‍ക്കസ്സുകാര്‍ ഉപയോഗിക്കുന്ന ഒറ്റ ചക്രമുള്ള സൈക്കിള്‍. സാധാ സൈക്കിള്‍ . സ്കൂട്ടെര്‍, ഓട്ടോറിക്ഷ, കാര്‍, ബസ്സ്‌, വിമാനം, കപ്പല്‍, റോക്കെറ്റ്‌...
"ഇതെന്തിനാണ്?"  ഞാന്‍ ഡാര്‍വിനോട് ചോദിച്ചു.
ഡാര്‍വിന്‍: " ഇതൊരു സിദ്ധാന്തമാണ്‌. പരിണാമ സിദ്ധാന്തം ."
ആ സിദ്ധാന്തത്തിന്റെ വാദം ഇങ്ങിനെയായിരുന്നു .
ഭൂമിയില്‍ ആദ്യം ഒറ്റ ചക്രമുള്ള സര്‍ക്കസ്സുകാരന്റെ സൈക്കിള്‍ ഉണ്ടായിരുന്നു . പിന്നീട് അതിനു പരിണാമം ഉണ്ടായി. സാധാ സൈക്കിള്‍ ഉണ്ടായി. പിന്നെ ഘട്ടം ഘട്ടമായി സ്കൂട്ടെര്‍,ഓട്ടോറിക്ഷ, കാര്‍, ജീപ്പ്, വാന്‍, ബസ്സ്‌ എന്നിവ ഉണ്ടായി .
ഒരു ദിവസം ബസ്സ്‌ റോഡിലൂടെ പോകുകയായിരുന്നു . അത് ഒരു കടല്‍ തീരത്ത് എത്തി. കടലിലൂടെ ബസ്സിനു പോകാന്‍ കഴിഞ്ഞില്ല. അതിനു പരിണാമം സംഭവിച്ചു. അത് രണ്ടെണ്ണമായി മാറി. ഒന്ന് കപ്പലായി കടലിലൂടെ പോയി. മറ്റൊന്ന് വിമാനമായി ആകാശത്തിലൂടെയും .

"മിസ്റ്റര്‍ ഡാര്‍വിന്‍. ഈ സിദ്ധാന്തം തെറ്റാണ് . ഞാന്‍ ഭൂമിയിലുണ്ടായിരുന്ന ആളാണ്‌."
ആ പറഞ്ഞത് ഡാര്‍വിനു ഇഷ്ടമായില്ല. അയാളുടെ ഗ്രഹ വാസികള്‍ വലിയ ആയുധങ്ങളുമായി എന്നെ ആക്രമിക്കാന്‍ വന്നു .

ഞാന്‍ ഓടി പേടകത്തില്‍ കയറി. പേടകം ബഹിരാകാശത്തിലൂടെ ഓടി തുടങ്ങി. ഇനി എനിക്കു പോകാന്‍ ഭൂമിയുമില്ല. എന്ത് ചെയ്യണമെന്നു അറിയാതെ ഇരിക്കുമ്പോള്‍ ഈ സംഗതികള്‍ ഒന്ന് ബ്ലോഗില്‍ പോസ്റ്റിയാലോ എന്ന് തോന്നി. കമ്പ്യൂട്ടര്‍ തുറന്നു ബ്ലോഗില്‍ പോസ്റ്റി . ഉയിര്ത്തെഴുന്നേല്‍ക്കുകയാണെങ്കില്‍ നിങ്ങള്ക്ക് വായിക്കാം. ലൈക്കാം... കമെന്റാം .

പേടകം എന്നെയും വഹിച്ചു വിദൂരതയിലേക്ക് ......

അഭിപ്രായം പറയൂട്ടൊ...

    
    

  
  
     

14 comments:

  1. അത്രയും പറഞ്ഞപ്പോഴേക്കും ഹവ്വ വെട്ടു കത്തിയെടുത്തു . ആദം കുന്തം കൊണ്ടെന്നെ കുത്താന്‍ വന്നു .
    "ഞങ്ങളെ മണ്ടന്മാരാക്കുന്നോ ....?"


    ഞാന്‍ ഓടി പേടകത്തില്‍ കയറി . ആദമിന്റെ കുന്തത്തില്‍ നിന്നും തല നാരിഴക്കാണു ഞാന്‍ രക്ഷപ്പെട്ടത് .


    പേടകത്തില്‍ കയറി ഞാന്‍ ISRO യുമായി ബന്ധപ്പെട്ടു .
    " ഹലോ മിസ്റ്റര്‍ പെരേരാ ... എന്തൊക്കെയുണ്ട് ഭൂമിയിലെ വിശേഷങ്ങള്‍ ?"
    "മിസ്റ്റര്‍ മല്‍ഹാത്ര ... ഇവിടെ ലോകം അവസാനിക്കാന്‍ പോകുന്നു. നാളെയാണ് ലോകാവസാനം. ജനങ്ങളെല്ലാം പരിഭ്രാന്തരാണ് ."

    ReplyDelete
  2. 2012 ലെ ആദ്യത്തെ പോസ്റ്റ്‌ ... ആദ്യത്തെ കമന്റ്‌ എന്റെ വക തന്നെ ആവട്ടെ ... വ്യത്യസ്തമായ ചിന്ത ... വലിച്ചു നീട്ടാത്ത അവതരണം .. നന്നായിട്ടുണ്ട് ... ഇനിയും നല്ല പോസ്റ്റുകള്‍ 2012 ല്‍ ഉണ്ടാവട്ടെ ...

    ReplyDelete
  3. കടലിലൂടെ ബസ്സിനു പോകാന്‍ കഴിഞ്ഞില്ല. അതിനു പരിണാമം സംഭവിച്ചു. അത് രണ്ടെണ്ണമായി മാറി. ഒന്ന് കപ്പലായി കടലിലൂടെ പോയി. മറ്റൊന്ന് വിമാനമായി ആകാശത്തിലൂടെയും .

    ആശയത്തിനു കടപ്പാട്. M.M. Akbar

    ReplyDelete
  4. ജാസിം മഹാന്‍ ... അതിഗംഭീരമായിരിക്കുന്നു... നിങ്ങള്‍ ഒരു പക്കാ ബ്ലോഗര്‍ ആയി പരിണമിച്ചിരിക്കുന്നു...! ഭയങ്കര ഇഷ്ടമായി...!

    ReplyDelete
  5. ഞാനും ഈ ടൈപ്പ് ഒരു പോസ്റ്റ് എഴുതാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. 'കാലനെ'ക്കുറിച്ച്... ഇനി അതെഴുതുമ്പോ, ഞാന്‍ കോപ്പിയടിച്ചെന്നു പറയരുത് ട്ടോ...!

    ReplyDelete
  6. @യാത്രക്കാരന്‍. ആദ്യത്തെ കമെന്റിനും ആശംസകള്‍ക്കും നന്ദി.

    ReplyDelete
  7. @ Vineeth Sukumaran. നീ പരീക്ഷക്കു കോപ്പിയടിക്കുന്നവനല്ലേ.. ഇതു കോപ്പിയടിക്കില്ല എന്ന് എനിക്കറിയാം. ബ്ലോഗില്‍ പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. "ഞങ്ങളെ മണ്ടന്മാരാക്കുന്നോ ....?"

    LIKE.. :))

    ReplyDelete
  9. @colourfade. നന്ദി സുഹ്രുത്തേ..

    ReplyDelete
  10. മനോഹരമായിരിക്കുന്നു എന്നല്ല പറയേണ്ടത് ..... ഒരു വ്യത്യസ്ത ഭാവനയെ വളരെ സരസമായി എഴുതിഫലിപ്പിച്ചിരിക്കുന്നു ... ഇനിയും എഴുതുക ...

    ReplyDelete
  11. മനോഹരമായിരിക്കുന്നു എന്നല്ല പറയേണ്ടത് ..... ഒരു വ്യത്യസ്ത ഭാവനയെ വളരെ സരസമായി എഴുതിഫലിപ്പിച്ചിരിക്കുന്നു ... ഇനിയും എഴുതുക ...

    ReplyDelete