എനിക്കും ഒരു കുട്ടിക്കാലമുണ്ടായിരുന്നു. കുളത്തില്‍ കൂളിയിട്ടു നീന്തിയും ചോറും കൂട്ടാനും വെച്ചു കളിച്ചും മാവില്‍ വലിഞ്ഞു കയറിയും കുട്ടിയും കോലും കളിച്ചും എല്ലാം നടന്നിരുന്ന ഒരു കുട്ടിക്കാലം. ഉമ്മയുടെ വീട്ടില്‍ പോകുമ്പോഴാണ് കുട്ടികള്‍ ഏറെയുണ്ടാകുക. സ്വന്തം വീടിനേക്കാള്‍ അത് കൊണ്ട് ആ വീടിനെ ഞാന്‍ ഇഷ്ടപ്പെട്ടു. ക്രിക്കറ്റ് കളിക്കുമ്പോള്‍ ഓഫ് സൈഡില്‍ പൊക്കിയടിച്ചാല്‍ ഔട്ട് എന്ന നിയമമുള്ള ഗ്രൌണ്ടും അവിടെയുണ്ട്.
വല്ലിപ്പ (ഉമ്മയുടെ ഉപ്പ) അന്ന് സ്റ്റാഷനറി കട നടത്തിയിരുന്നു. റബ്ബര്‍ പന്തുകള്‍ അവിടെ നിന്നും വല്ലിപ്പ കാണാതെ അടിച്ചു മാറ്റും. അവിടത്തെ ജോക്കര മിട്ടായിയും കേരാമില്‍ക്കും കുക്കീസും കോഫി ബൈറ്റും എളന്തക്ക അച്ചാറും എളന്തക്കയുടെ കുരു പൊടിച്ചതും abcd യും 1234 ഉം എഴുതിയ ചെറിയ ബിസ്ക്കറ്റും എല്ലാം ഞങ്ങള്‍ക്കുള്ളതാണ്. ചെറിയ മാവില്‍ കയറാനേ എനിക്കറിയൂ.. വലിയ മാവില്‍ കയറുന്നത് നിയാസ് കാക്കയാണ്. പച്ച മാങ്ങ തിന്നാന്‍ ഉപ്പും മുളകും, വിരുന്നുകാര്‍ക്ക് കൊടുക്കാന്‍ വെച്ചിട്ടുള്ള ബേക്കറി സാധനങ്ങളും അടിച്ചു മാറ്റുന്നതും അവനാണ്. വല്ലിമ്മയുടെ ചീത്തയും കൂടുതല്‍ അവനാണ് കേള്‍ക്കുന്നത്.
ദൂരദര്‍ശന്‍ മാത്രമേ അന്ന് ടിവിയില്‍ കിട്ടിയിരുന്നുള്ളൂ.. അന്നാണെങ്കില്‍ ടിവിയും കുറവ്. അത് കൊണ്ട് തന്നെ പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍ കാണാന്‍ അയല്‍വീടുകളില്‍ ആളുകള്‍ പോയിരുന്നു. അയല്പക്ക ബന്ധങ്ങള്‍ അത് വഴി നിലനിന്നു പോന്നു. ദൂരദര്‍ശനിലെ പ്രധാന പരിപാടികള്‍ ഇവയായിരുന്നു.
ഞായര്‍. രാവിലെ 7 .15 നു രംഗോലി (റിന്‍ ശക്തി രംഗോലി)
9 മണിക്ക് പരമ്പര ശ്രീകൃഷ്ണന്‍. 10 മണിക്ക് ശക്തി മാന്‍ . 4 മണിക്ക് മലയാള സിനിമ. അത് കഴിഞ്ഞ ഉടനെ കാര്‍ട്ടൂണ്‍ 'ഡെന്‍വര്‍ തി ലാസ്റ്റ് ദിനോസര്‍'
തിങ്കള്‍ രാത്രി 8 മണിക്ക് ചിത്രഹാര്‍.
ചൊവ്വ രാത്രി 9 മണിക്ക് ഓം നമശിവായ.
ബുധനാഴ്ച രാത്രി 7 .30 നു ചിത്ര ഗീതം.
ശനിയാഴ്ച രാത്രി 9 .30 നു 'ജയ് ഹനുമാന്‍'
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികളില്‍ ഹിന്ദി സിനിമകള്‍.
ദിവസവും വൈകുന്നേരം മധു മോഹന്റെ സീരിയല്‍ 'മാനസി'.
രംഗോലിയും ചിത്രഹാറും ഹിന്ദി ചലച്ചിത്ര ഗാനങ്ങളും ചിത്രഗീതം മലയാള ചലച്ചിത്ര ഗാനങ്ങളും ആയിരുന്നു. ചിത്രഹാറിന്റെയും ചിത്രഗീതത്തിന്റെയും സമയത്ത് കുട്ടികള്‍ പഠിത്തം നിറുത്തി രാത്രി ഭക്ഷണം കഴിക്കാന്‍ ടിവിയുടെ മുന്‍പില്‍ വന്നിരിക്കും.
സ്കൂള്‍ ഉള്ള ദിവസം 8 മണിക്കും ഉണരാതെ കിടക്കുന്ന ഞാന്‍ ഞായറാഴ്ച 7 മണിക്ക് ഉണരും. നോമ്പ് കാലമായാല്‍ ടിവി കാണാന്‍ പാടില്ല. ജയ് ഹനുമാനും ശ്രീകൃഷ്ണനും കാണാതെ ഞങ്ങള്‍ കഴിച്ചു കൂട്ടാന്‍ പെട്ടിരുന്ന പാട്. ശ്രീകൃഷ്ണനിലെ പ്രധാന സംഭവങ്ങളെല്ലാം നടക്കുക നോമ്പ് കാലത്താണ്. അത് കൊണ്ട് കംസ നിഗ്രഹം കാണാന്‍ അയല്‍വീടുകളില്‍ പോകേണ്ടതായി വന്നു. ജൈ ഹനുമാനിലെ ‘സീതാ ദേവി’ക്ക് അപാര സൌന്ദര്യമായിരുന്നു.
സ്കൂള്‍ ഉള്ള ദിവസം 8 മണിക്കും ഉണരാതെ കിടക്കുന്ന ഞാന്‍ ഞായറാഴ്ച 7 മണിക്ക് ഉണരും. നോമ്പ് കാലമായാല്‍ ടിവി കാണാന്‍ പാടില്ല. ജയ് ഹനുമാനും ശ്രീകൃഷ്ണനും കാണാതെ ഞങ്ങള്‍ കഴിച്ചു കൂട്ടാന്‍ പെട്ടിരുന്ന പാട്. ശ്രീകൃഷ്ണനിലെ പ്രധാന സംഭവങ്ങളെല്ലാം നടക്കുക നോമ്പ് കാലത്താണ്. അത് കൊണ്ട് കംസ നിഗ്രഹം കാണാന്‍ അയല്‍വീടുകളില്‍ പോകേണ്ടതായി വന്നു. ജൈ ഹനുമാനിലെ ‘സീതാ ദേവി’ക്ക് അപാര സൌന്ദര്യമായിരുന്നു.
ടിവിയുള്ള വീടുകളില്‍ ഞായറാഴ്ച നാല് മണിയായാല്‍ ആ നാട്ടിലെ മറ്റുള്ളവരെല്ലാം ഹാജറാകും. കുട്ടികള്‍ ടിവിക്കടുത്തു തന്നെ 3.30 നു എത്തി സ്ഥലം പിടിക്കും. സ്ത്രീകള്‍ അന്ന് നേരത്തെ വീട്ടു ജോലികളെല്ലാം തീര്‍ത്ത് വെക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമുള്ള ഹിന്ദി സിനിമകള്‍ മിക്കവാറും നടന്‍ ഗോവിണ്ടയുടെതായിരിക്കും. 5 മിനുട്ട് സിനിമ കാണിച്ചാല്‍ 25 മിനുട്ട് പരസ്യം കാണിക്കും. എന്നിട്ടും അത് ഉറക്കമൊഴിച്ചിരുന്നു കാണും.
ഒരു ദിവസം സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഒരു വാര്‍ത്ത കേട്ടു. ദൂരദര്‍ശന്റെ മറ്റൊരു ചാനല്‍ കൂടി വരുന്നു. "dd2 മെട്രോ". അന്നുണ്ടായ സന്തോഷം. പക്ഷെ ആ ചാനലില്‍ നല്ല പരിപാടികള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നെങ്കിലും നല്ല പരിപാടികള്‍ വരും എന്ന് കരുതി ഇടയ്ക്കിടെ dd2 മെട്രോ വെച്ച് നോക്കും.
ഇന്നലെ റിമോട്ട് എടുത്തു ചാനല്‍ മാറ്റുന്നതിനിടയില്‍ ദൂരദര്‍ശന്‍ കണ്ടു. അപ്പോള്‍ ഓര്‍മകള്‍ പഴയ കാലത്തേക്ക് കൊണ്ടുപോയി. കുട്ടികള്‍ക്കെല്ലാം ദൂരദര്‍ശനോട് പുച്ഛം. അവരോടു ദൂരദര്‍ശന്‍ കാലത്തെ കുറിച്ച് പറഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നി. വലിയവര്‍ക്കു ഓര്‍മയിലെ ആ കാലത്തേക്ക് പോകാന്‍ ഒരവസരം ഒരുക്കുകയും ചെയ്യാമല്ലോ...
(പരിപാടിയുടെ സമയങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓര്‍മ പിഷക് ഉണ്ട്. ക്ഷമിക്കുമല്ലോ...)
വാല്‍ കഷണം:- (കുഞ്ഞൂഞ്ഞിനൊരു തട്ട്)
കുഞ്ഞൂഞ്ഞ്: “ ദേ മുസ്ലിം പേരുള്ള ഒരുവന്‍ ദൂരദര്‍ശനെക്കുറിച്ച് ബ്ലോഗില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു. ദൂരദര്‍ശന്‍ കേന്ദ്രം ബോംബ് വെച്ചു തകര്‍ക്കലാണവന്റെ ലക്ഷ്യമെന്നു തോന്നുന്നു. അവന്റെ ഈ-മൈല്‍ ഒന്നു ചെക്ക് ചെയ്തേക്കൂ...”
പോലീസ്: “ അവനു സിമി ബന്ദവുമുണ്ട്. കണ്ടില്ലേ...English-ല്‍ അവന്റെ പേരെഴുതുംബോള്‍ അവസാന മൂന്നക്ഷരം “SIM".സിമിയുടെ ആദ്യത്തെ മൂന്നക്ഷരം "SIM". "
Yesterday me n bhavin discussed the same!!!
ReplyDelete@psycko. heheee
ReplyDeletechithrageetham friday 7.30 aayirunnille ? ? ;)
ReplyDeleteNannyittundu.. Kollam... Enikkishttappettu.....
ReplyDelete@sreejithck. അതെ. ശരിയാണ്
ReplyDelete@Hari. നന്ദി
നന്നായിട്ടുണ്ട് , ആ പഴയ ഓര്‍മ്മകള്‍ ......
ReplyDeleteSIM ക്കാ വളരെ നന്നായിട്ടുണ്ട് ഈ ലേഖനം. ഒരു ഗതകാലസ്മരണ.... അടുത്ത ഒരു മുഹമ്മദ് ബഷീറിനെ നമുക്ക് കിട്ടുമോ.... സാധ്യതയുണ്ട്..
ReplyDeleteആശംസകളോടെ
മുകേഷ്
@ദീപു. നന്ദി
ReplyDelete@മുകേഷ്. വളരെ നന്ദി. എന്നാലും ബഷീര്‍.... അത്രയും വേണോ..?
ReplyDeleteദൂരദര്‍ശന്‍ ചാനലില്‍ ഞായറാഴ്ച്ച വൈകുന്നേരം നാലുമണിക്ക് ക്ലൈമാക്സ് ആദ്യം ഇട്ട് പടം തുടങ്ങുന്ന ഒരുകാലം ഉണ്ടായിരുന്നു .... കാരണം അവര്‍ക്ക് തന്നെ അറിയില്ല എപ്പോള്‍ പടം നിറുത്തേണ്ടി വരുമെന്ന് എന്നിരുന്നാലും സിനിമ കാണുന്നവര്‍ക്ക് ക്ലൈമാക്സ് കാണിക്കാതിരുന്നിട്ടില്ല ദൂരദര്‍ശന്‍.,
ReplyDeleteഒരുപഴയ ഓര്‍മ സമ്മാനിച്ചതിലുള്ള സന്തോഷത്തോടെ ഒരായിരം നന്ദി .. :)