അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, November 1, 2010

അവളുടെ ചിരി

എന്ട്രന്‍സ് കോച്ചിംഗ് കാലത്തെ ഡയറികുറിപ്പ്.
കെമിസ്ട്രി ക്ലാസ്സില്‍ ഞാന്‍ എന്റെ ഇഷ്ട വിനോദമായ വായില്‍ നോട്ടത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു. ദിവാകരന്‍ സാര്‍ തമാശ പറയുന്നത് കേട്ട് എല്ലാവരും ചിരിക്കാന്‍ തുടങ്ങി. ആ നിമിഷത്തില്‍ ഞാന്‍ അവളുടെ ചുണ്ടില്‍ നിന്നും പുറത്തു വന്ന മനോഹരമായ ആ ചിരി കണ്ടു. ഉടനെ ഞാന്‍ "എന്ത് മനോഹരമായ ചിരി" എന്നാത്മാഗതം പറഞ്ഞു പോയി. അത് കേട്ട എന്റെ കൂട്ടുകാരന്‍ ജബീറും എന്റെ പാത പിന്തുടര്‍ന്ന് അവളുടെ ചിരി നോക്കിയിരുന്നു.
ജബീറെ... നിനക്ക് ആ ചിരി വേണമെന്നുണ്ടെങ്കില്‍ അത് നീ എടുത്തു കൊള്ളൂ.. പക്ഷെ ആ ചുണ്ടുകള്‍ ദയവായി എനിക്ക് മാത്രമായി വിട്ടു തരിക.

No comments:

Post a Comment