അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Sunday, October 17, 2010

കുടകള്‍

കുടകള്‍ക്കു കീഴില്‍ പല സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു.
കുടകള്‍ മാറി... സ്വപ്നങ്ങളും
പഴകി കീറിയപ്പോള്‍.
കുടകള്‍ തുറന്നതും  ചൂടിയതും ഞാനല്ല.
എനിക്ക് കൂട്ട് വന്ന കൈകള്‍
പല നിറങ്ങളിലുള്ള കൈകള്‍
എല്ലാ കൈകളും വള അണിഞ്ഞിരുന്നുവോ?
എങ്കിലും
പ്രണയമായ്, മൌനമായ്, പൊട്ടിച്ചിരിയായ്
വിതുമ്പി കരച്ചിലായ്, കാമമായ്‌
എന്നും കുടകള്‍ക്കു മുകളില്‍ പെയ്തത്
ഒരേ മഴ തന്നെയായിരുന്നു.

No comments:

Post a Comment