ചില സംഭവങ്ങള്‍ കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പറയാറില്ലേ... “എന്തെല്ലാം അവസ്ഥകള്‍”. അത്തരം ചില അവസ്ഥകളിലൂടെ..
അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം.ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. .ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????
എന്റെ രണ്ടാം പകുതിയെ, നിന്നെ,
നിന്റെ ഇടതു കയ്യിലെ
ചെറിയ കാക്കാപുള്ളിയെ,
കവിത രചിക്കുന്ന നിന്റെ
കറുത്ത കണ്ണിനെ,
നിന്റെ ചുണ്ടിലെ
നേര്‍ത്ത മന്ദഹാസത്തെ
സ്ര്ഷ്ട്ടിച്ച്ചു രൂപം നല്‍കിയ
ദൈവത്തിനു നന്ദി.
No comments:
Post a Comment