എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടു വരെ പഠിച്ച IHRD യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം. കുറച്ചു ഫ്രെണ്ട്സിനെ കണ്ടു. കൂടുതലും പരിജയമില്ലാത്ത മുഖങ്ങള്‍. പണ്ട് അവിടെ നിന്നും എനിക്ക് കിട്ടിയ പേരായിരുന്നു 'സീമു' എന്നത്. ജാസിം എന്നാ പേര് ലോപിച്ചാണ് സീമു ഉണ്ടായത്. അവിടെ ചുറ്റി തിരിയുമ്പോള്‍ അപ്പുറത്ത് നിന്നും സീമൂ എന്ന ഒരു വിളി. ഉടനെ പ്രതിഫലനം ഉണ്ടായി. "മാമാ...." എന്റെ ശബ്ദം ആണല്ലോ അത്. പഴയ കാലം. സങ്കടം വന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം...... പണ്ടിവിടെ ജീവിച്ചിരുന്നു മരിച്ചു പോയ കുറെ ആത്മാക്കളുടെ പുനസംഗമം.
No comments:
Post a Comment