ചില സംഭവങ്ങള്‍ കാണുമ്പോള്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പറയാറില്ലേ... “എന്തെല്ലാം അവസ്ഥകള്‍”. അത്തരം ചില അവസ്ഥകളിലൂടെ..
അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം.ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. .ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????
ഞാന്‍ എന്ന മനുഷ്യനും ജീവിതം എന്ന താമസ്യക്കും ഇടയില്‍ എന്തോ ഒരു ചേര്‍ച്ചയില്ലായ്മ. ഒരു തരം മുഷിപ്പ്. എനിക്ക് ജീവിതമാണോ അതോ ജീവിതത്തിനു ഞാന്‍ ആണോ മുഷിപ്പ് ഉണ്ടാക്കുന്നത് എന്നതാണ് എന്റെ പുതിയ ഗവേഷണ വിഷയം.
No comments:
Post a Comment