അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Tuesday, December 14, 2010

അപരിചിതര്‍

ഇന്നു ഞാനും നീയും വെറും അപരിചിതര്‍ മാത്രം. യാത്രക്കിടയിലെപ്പോഴോ കണ്ടുമുട്ടി ഇനിയൊരിക്കലും കാണേണ്ടി വരില്ല എന്ന് അറിഞ്ഞു പിരിഞ്ഞ യാത്രക്കാരുടെ പരിചയം പോലും നാം തമ്മിലില്ല. ജീവിതത്തിന്ടെ ഏതോ നശിച്ച കാലഘട്ടത്തില്‍ നിന്നെ കാണാന്‍ വേണ്ടി മാത്രം ക്ലാസ്സില്‍ കയറിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നിന്നെ മാത്രം ഓര്‍ത്ത്‌ കിടന്ന രാത്രികള്‍ ഉണ്ടായിരുന്നു. എന്റെ പേര്‍സണല്‍ ഡയറി-യില്‍ നിന്നെ കുറിച്ച്... നിന്നെ കുറിച്ച് മാത്രം എഴുതിയിരുന്ന ദിനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ.. നിന്ടെ സൌന്ദര്യത്തെ അത്രയേറെ വിവരിച്ച ആ ഡയറി താളുകള്‍ ഇന്നെന്നെ നോക്കി പരിഹസിക്കുന്നത് കണ്ടപ്പോള്‍ സഹിച്ചില്ല. വലിച്ചു കീറി അവയെ അഗ്നിക്കിരയാക്കി. വിശപ്പടങ്ങാത്ത അഗ്നി നാളങ്ങള്‍ എന്റെ ഓര്‍മയുടെ അറകളും തിന്നു തീര്‍ത്തു. നാമിപ്പോള്‍ തീര്‍ത്തും അപരിചിതരായി മാറി. വെറും... അപരിചിതര്‍ മാത്രം. 

1 comment:

  1. innu njan aparijithan, nale ninte kolayali akkenda ennundenkil melil immathiri post kondu blogan vararuthu...kettoda...%$%^%

    ReplyDelete