M .E .S കോളേജില്‍ എത്തിയ കാലം. ഒന്നാം വര്‍ഷം. എന്റെ സുഹൃത്തുക്കളായ ഷബീറും ഷഹീദും കൂട്ടുകെട്ട് തുടങ്ങിയ കാലം. [ഇനി പറയുന്ന രണ്ടു നാമങ്ങള്‍ സാങ്കല്‍പ്പികമാണ്. കാരണം അവരുടെ കല്യാണം ഒക്കെ കഴിഞ്ഞു സുഖമായി ജീവിക്കുകയാണ്. ഞാന്‍ ആയിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ടല്ലോ..] ഒരാളെ നമുക്ക് പാത്തുമ്മു എന്നും മറ്റേ ആളെ രമണി എന്നും വിളിക്കാം. ഷബീറിന് പാത്തുമ്മുവിനോടും ഷഹീദിന് രമണിയോടും ഒരു ഇഷ്ടം. രണ്ടു പേരും കൂടി പ്ലാന്‍ ചെയ്തു. ഷബീര്‍ രമണിയുമായും ശഹീദ് പാത്തുമ്മുവുമായു കമ്പനി ആകണം. എന്നിട്ട് മറ്റേ ആള്‍ക്ക് സെറ്റ് ചെയ്തു കൊടുക്കണം. ഉഗ്രന്‍ പ്ലാന്‍.
നമ്മുടെ ഷബീര്‍ ഈ പ്ലാന്‍ കൂടാതെ പാത്തുമ്മുവിനെ ലൈന്‍ ആക്കാന്‍ സ്വയം ഒന്ന് ശ്രമിക്കാം എന്നും കരുതി. പിറ്റേന്ന് രാവിലെ നേരത്തെ അവന്‍ ക്ലാസ്സില്‍ എത്തി. പാത്തുമ്മുവിന്റെ അരികില്‍ പോയിരുന്നു. പരിജയപ്പെടാന്‍ ആരമ്പിച്ചു. ഇത് കണ്ടു കൊണ്ടാണ് ഷഹീദ് വരുന്നത്. അവന്‍ കരുതിയത് ഷബീര്‍ പാത്തുമ്മുവിനെ വളച്ചു കഴിഞ്ഞു എന്നാണ്. പെട്ടന്നുണ്ടായ ആവേശത്തില്‍ അവന്റെ വായ ഇങ്ങിനെ വിളിച്ചു പറഞ്ഞു..
"അളിയാ... സെറ്റപ്പ് ആയല്ലേ...."
ഇത് കേട്ടതും പാത്തുമ്മുവിനു ഷബീര്‍ അരികില്‍ വന്നിരുന്നതിന്റെ ഉദ്ദേശം മനസ്സിലായി. അവള്‍ അവിടെ നിന്നും മാറിയിരുന്നു. അതില്‍ പിന്നെ അവള്‍ ഷബീറിനെ മൈന്‍ഡ് ചെയ്തിട്ടില്ല.
തന്റെ പ്രണയം കൊളമാക്കിയത്തിനു ഷഹീടിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഷബീര്‍ തീരുമാനിച്ചു. അവന്‍ രമണിയെ ലൈന്‍ ആക്കാന്‍ ആയി കുറെ പരിശ്രമിച്ചു. പക്ഷെ, അവള്‍ വേറൊരാളെ വിവാഹം ചെയ്തു.
No comments:
Post a Comment