അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, December 17, 2011

ശാസ്ത്രം

എങ്ങിനെയാണ് ശൂന്യതയില്‍ നിന്നും
മനുഷ്യന്‍ അക്ഷരങ്ങളും വാക്കുകളും
ഭാഷകളും കണ്ടുപിടിച്ചത്?
എങ്ങിനെയാണ് വെറും വായുവില്‍
റൈറ്റ് സഹോദരങ്ങള്‍ വിമാനം പറത്തിയത്?
എങ്ങിനെയാണ് മാര്‍ക്കോണി അന്തരീക്ഷത്തില്‍
R F തരംഗങ്ങളെ കടത്തിവിട്ടത്?
എങ്ങിനെയാണ് സൗകര്യങ്ങളില്ലാത്ത കാലത്ത്
'പൈ' യുടെ മൂല്യം ആര്യഭട്ട
ഇത്ര കൃത്യമായി കണ്ടെത്തിയത്?
ചില അബദ്ധങ്ങള്‍ അബദ്ധവശാല്‍
ശരിയായതാണോ...?
ചിലപ്പോഴെല്ലാം ഈ ഭൂമിയില്‍
ജീവിക്കുവാന്‍ ഭയം തോന്നാറുന്ടെനിക്ക് .



വാല്‍കഷണം :-

കല്ല്‌ കൂട്ടി മുട്ടിച്ചു തീപ്പോരിയല്ലാതെ തീയുണ്ടാക്കാന്‍ ഇന്നും എനിക്ക് കഴിയുന്നില്ല.        
    

4 comments:

  1. കല്ല്‌ കൂട്ടി മുട്ടിച്ചു തീപ്പോരിയല്ലാതെ തീയുണ്ടാക്കാന്‍ ഇന്നും എനിക്ക് കഴിയുന്നില്ല.

    ReplyDelete
  2. Vaalilaanu ninte brain ennu thonnunnu. Dinosaur-ine pole. Vaalkashnathil oru 'thee' und! :-) Ninne naale lokam naaraayanathu bhranthan ennu vilichekkum!

    ReplyDelete
  3. ഇന്നും വിളിക്കുന്നുണ്ട്.ഭ്രാന്തനെന്ന്. നാറാണത്ത് പട്ടം ഇല്ല എന്നേ ഉള്ളൂ

    ReplyDelete
  4. അല്ലെങ്കിലും ശാസ്ത്രത്തിന്റെയും കണ്ടുപിടുത്തങ്ങളുടെയും കാര്യം കണക്കാ .... ഇപ്പോള്‍ നമ്മള്‍ സത്യമെന്ന് വിശ്വസിക്കുന്ന പലതും ഒരിക്കല്‍ മറ്റൊരാള്‍ വന്നു അതെല്ലാം മണ്ടത്തരങ്ങള്‍ ആയിരുന്നു എന്ന് പറയും വരെയുള്ളൂ ഇപ്പോഴത്തെ ശാസ്ത്ര സത്യങ്ങളുടെ നിലനില്‍പ്പ്.

    ReplyDelete