അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, December 24, 2011

ദൈവം

ഭൂമിയിലുള്ള ദൈവത്തിന്റെ
കയ്യില്‍ പാപികളുടെ കണക്കു പുസ്തകം.
അതില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു.

1 . അബുവിന്റെ പറമ്പില്‍ നിന്നും വാഴക്കുല മോഷ്ടിച്ച കുഞ്ഞാലി.
2 . കുഞ്ഞുങ്ങള്‍ക്ക്‌ അത്താഴമില്ലാത്തതിനാല്‍ 150 രൂപയ്ക്കു ശരീരം വിറ്റ അന്നമ്മ.
3 . 40  രൂപയ്ക്കു കഞ്ജാവ് വിറ്റ രാജപ്പന്‍.

"ഈ പുസ്തകത്തില്‍ പണക്കാരുടെ പാപങ്ങളില്ലല്ലോ..." ഞാന്‍ ചോദിച്ചു

ദൈവം പറഞ്ഞു : "അവര്‍ പണക്കാരല്ലേ...."

മരിച്ചതിനു ശേഷം നമുക്ക് പുതിയൊരു ദൈവം വരുമെന്ന പ്രതീക്ഷയില്‍....



വാല്‍ കഷണം:-

രണ്ടാം ക്ലാസ്സുകാരി ഉണ്ണിമോള്‍ പറഞ്ഞു.
മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ....

മാതാവ് എന്നെ കാമുകന് കാഴ്ച വെച്ചു.
പിതാവ് വീട്ടിലും
ഗുരുനാഥന്‍ പള്ളിക്കൂടത്തിലും......

നാലാമനായ ദൈവത്തോട് പ്രാര്‍ത്തിക്കാന്‍ പോലും ഭയം തോന്നാറുണ്ടെനിക്ക്...



 

5 comments:

  1. absolutely true... Daivam polum ipo vazhi thettiyenna thonnunath

    ReplyDelete
  2. ജാസിം ..
    മൂര്‍ച്ചയുള്ള വാക്കുകള്‍ ... മൂന്നോ നാലോ വരികള്‍ കൊണ്ട് നിനക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന്
    മനസിലാക്കി തന്നിരിക്കുന്നു .. വാല്‍കഷ്ണം ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്..

    ReplyDelete
  3. കേരളത്തില്‍ ഇത്തരത്തിലുള്ള ഗുരുക്കന്‍മാരുടെ എണ്ണം വളരെ കൂടിയിരിക്കുന്നു. കലികാലം!!!! ഇവിടെ ജീവിക്കാന്‍ ലജ്ജ തോന്നുന്നു.

    ReplyDelete
  4. @lost dreamz.... വളരെ നന്ദി

    ReplyDelete