എന്നും യാത്രക്കാരന്റെ, പ്രത്യേകിച്ച് ദീര്‍ഘ ദൂര യാത്രക്കാരന്റെ ഒരു പ്രശ്നമാണ് സീറ്റ്. സീറ്റ് കിട്ടിയാല്‍ നമുക്കുണ്ടാകുന്ന സന്തോഷം വളരെ വലുതാണ് . ഒരു സീറ്റിനു വേണ്ടി സ്വന്തം പല്ല് കളയേണ്ടി വന്ന എന്റെ കഥയാണ് ഞാന്‍ ഇവിടെ പറയുന്നത് .
അന്ന് ഞാന്‍ ഇടപ്പാളില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു . ബസ്സിലാണ് യാത്ര. കുറ്റിപ്പുറം സ്ടാന്റില്‍ എത്തിയപ്പോള്‍ എനിക്ക് സീറ്റ് കിട്ടി . സന്തോഷമായി . തൊട്ടു മുന്നിലെ സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ മുടി പാറി പറക്കുന്നതും നോക്കി ഞാന്‍ ഇരുന്നു .
വണ്ടി വളാഞ്ചേരി എത്തി. പിഞ്ചു കുഞ്ഞിനെ തോളില്‍ എടുത്തു വെളുത്തു ചുകന്ന ഒരു ചേട്ടനും കൂടെ സുന്ദരിയായ ഭാര്യയും ബസ്സില്‍ കയറി .ലേടീസിനായി റിസര്‍വ് ചെയ്തിരിക്കുന്ന സീറ്റുകളുടെ തൊട്ടു പിറകിലത്തെ സീറ്റിലാണ് ഞാന്‍ ഇരിക്കുന്നത് . ചേട്ടനും ചേച്ചിക്കും സീറ്റില്ല. ചേട്ടന് കുഞ്ഞിനേയും എടുത്തു കൊണ്ട് ഞാന്‍ ഇരിക്കുന്ന സീറ്റിനരികില്‍ വന്നു നിന്നു.
എനിക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ഒരു മടി. പക്ഷെ, അഞ്ചാം ക്ലാസ്സില്‍ മരക്കാര്‍ ഉസ്താദ് പഠിപ്പിച്ചിട്ടുള്ളത് ബസ്സുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുമ്പോള്‍ പ്രായമായവരോ കുട്ടികളെ കയ്യില്‍ എടുത്തവരോ വന്നാല്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കണമെന്നാണ്. അതിനാല്‍ ഞാന്‍ മനസ്സില്ലാ മനസ്സോടെ എണീറ്റ് കൊടുത്തു. ചേട്ടന് കുഞ്ഞിനേയും എടുത്തു എന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ല.
തൊട്ടടുത്ത സ്റ്റോപ്പില്‍ വച്ച് തന്നെ നമ്മുടെ ചേച്ചിക്ക് സീറ്റ് കിട്ടി. ചേട്ടന് ഇരിക്കുന്ന സീറ്റിന്റെ മുന്‍പിലത്തെ സീറ്റ്. ചേച്ചി പിഞ്ചു മകനെ ചേട്ടന്റെ കയ്യില്‍ നിന്നും വാങ്ങി സ്വന്തം മടിയില്‍ ഇരുത്തി.
ഞാന്‍ കാണിച്ച മര്യാദക്ക് പകരമായി ചേട്ടന് ഈ അവസരത്തില്‍ സീറ്റ് ഒഴിഞ്ഞു തരേണ്ടതാണ്. ഇനിയും ഒരുപാട് ദൂരം എനിക്ക് യാത്ര ചെയ്യേണ്ടതായുണ്ട് . പക്ഷെ ചേട്ടന് എന്നെ നോക്കുന്നത്തെ ഇല്ല . പകരം, ഒന്ന് ചാരി ഇരുന്നു ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
"പടച്ചോനേ . സുയിപ്പായല്ലോ ... "
ഞാന്‍ ചേട്ടനെ ഒന്ന് തോണ്ടി. 'എന്തേ..?' എന്നൊരു ചോദ്യം മുഖത്ത് പിടിപ്പിച്ചു എന്നെ ഒരു നോട്ടം.
ഞാന്‍ ചോദിച്ചു : "ചേട്ടാ.. ഇതെന്റെ സീറ്റ് അല്ലേ..."
അയാള്‍ അത് അയാളുടെ സീറ്റ് ആണെന്നും പറഞ്ഞു എന്റെ നേര്‍ക്ക് ചാടി കടിക്കാന്‍ വന്നു . തര്‍ക്കമായി . അയാള്‍ ഒരു ഉഗ്രന്‍ തെറി പറഞ്ഞു. പക്ഷെ മറുത്തു പറയാന്‍ ഞാന്‍ ഒരു എന്‍ജിനീയര്‍ ആയിപ്പോയില്ലേ... തെറി ഉന്തായി മാറി... ഞാനും തിരിച്ചു ഉന്തി . ഉന്തു അടിയായി മാറി . ഒടുവില്‍ എന്റെ ഒരു പല്ല് ഇളകി പോന്നു .
ഇന്ന് കൂട്ടുകാരന്റെ കല്യാണമാണ്. കോഴിക്കോട് വെച്ചാണ് കല്യാണം. ഇന്നും ബസ്സിലാണ് യാത്ര. കൂടെ കൂട്ടുകാരന് റഷീദുമുണ്ട് . രണ്ടു പേര്‍ക്കും സീറ്റ് കിട്ടി.
ഇടക്കൊരു സ്റ്റോപ്പില്‍ നിന്നും മറ്റൊരു ചേട്ടനും ചേച്ചിയും കുഞ്ഞിനേയും എടുത്തു ബസ്സില്‍ കയറി.
ചേട്ടന് കുഞ്ഞിനേയും കൊണ്ട് എനിക്കരികില്‍ വന്നു നിന്നു.
മരക്കാര്‍ ഉസ്താദേ.... ക്ഷമിക്കുക. ഇന്ന് ഞാന്‍ ഉസ്താദിന്റെ ഉപദേശം തിരസ്കരിച്ചു കൊണ്ട് ഉറങ്ങുന്നത് പോലെ അഭിനയിച്ചു . എനിക്ക് അരികിലിരിക്കുന്ന റഷീദ് ചേട്ടന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാന്‍ ഉള്ള ഒരുക്കത്തിലാണ് . ഉടനെ ഞാന്‍ അവന്റെ ചെവിയില്‍ ചിലത് മന്ത്രിച്ചു. അത് എന്റെ പല്ല് പോയ വിടവിലൂടെ സ്വരമായി ഇങ്ങനെ പുറത്തു വന്നു.
"ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അവയില്‍ ഒന്നാമത്തെ അധ്യായമാണ് സ്വാര്‍ഥത."

Good one.. pakshe ninte ilakipoya pallu pinne vanno? athi ippolum angane thannano?
ReplyDeleteThis comment has been removed by the author.
ReplyDeleteathu kalakkiiiii........
ReplyDelete@Sreenath വെപ്പു പല്ലു വെച്ചിട്ടുണ്ട്. ഹി ഹീ...
ReplyDelete@chithu... നന്ദി
ReplyDeletesathyathil inganonumala ivante pallu poyath...hi hi njanathu purathu parayunila

ReplyDelete@ യാത്രക്കാരന്. അതു അണപ്പല്ലു പോയ കഥയല്ലേ. ഇതു മുന്പല്ലു പോയ കഥയാണ്. ആ കഥ പുറത്തു പറയല്ലേ... ഹിഹീ....
ReplyDelete