അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Thursday, January 12, 2012

ഓര്‍മകളിലൂടെ....

എത്ര തുള്ളികള്‍  വേണം
ഓര്‍മയിലൊരു   മഴ  തീര്‍ക്കാന്‍ ?
എത്ര  പൂക്കള്‍  വേണം
കാറ്റിനെ  വരവേല്‍കാന്‍ ?
വീണ്ടുമീ  വഴികളിലെന്‍
കാല്‍പാട്  പതിയുമ്പോള്‍
നീ  കൂടെയുണ്ടെങ്കിലെന്ന്
ആശിച്ചു  പോകുന്നു .
ഓര്‍മ്മകള്‍  മനസ്സിനെ  കുളിരണിയികുമ്പോഴും
ഉള്ളിലൊരഗ്നി ,
നഷ്ട  ബോധത്തിന്റെ .
എങ്കിലും  വരിക  നീ  ചാരെ
ഒരു  നിഴല്‍  ചിത്രമായെങ്കിലും ,
എന്റെ  ഓര്‍മകളിന്‍  കൂടെ  നടക്കുക ...


അഭിപ്രായം പറയൂട്ടോ...

1 comment:

  1. വീണ്ടുമീ വഴികളിലെന്‍
    കാല്‍പാട് പതിയുമ്പോള്‍
    നീ കൂടെയുണ്ടെങ്കിലെന്ന്
    ആശിച്ചു പോകുന്നു .


    നഷ്ട പ്രണയത്തിന്റെ ഓര്‍മ്മകള്‍ എന്നും വേദനിപ്പിക്കുന്നതാണ് ... കാലം എത്ര കഴിഞ്ഞാലും ... എങ്കിലും ആ വേദനയ്കും എന്തോ ഒരു സുഖമുണ്ട് ...അത് മനോഹരമായി അവതരിപ്പിച്ച ജാസിക്ക് അഭിനന്ദനങ്ങള്‍

    ReplyDelete