അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Saturday, January 14, 2012

ഞാന്‍ ഒളിഞ്ഞു നോക്കിയ കഥ

                        ജോലിക്കായുള്ള അലച്ചിലില്‍ അന്ന് ഞാന്‍ തിരുവനന്തപുരത്തു പോകുകയായിരുന്നു. കൂട്ടുകാരന്‍ അനസുമുണ്ട് കൂടെ. അവന്‍ അവിടെ ചില കോര്‍സുകള്‍ ചെയ്തു നടക്കുകയാണ്. ഗുരുവായൂര്‍ സ്റ്റേഷനില്‍  നിന്നും രാത്രി 8.30 നാണ് ട്രെയിന്‍. പതിവിനു വിപരീതമായി അന്ന് ഞാനാണ് നേരത്തെ എത്തിയത്. തീവണ്ടി ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. ഞാന്‍ രണ്ടു പേര്‍ക്കുള്ള സീറ്റ് പിടിച്ചു. 

അവന്‍ വന്നു. കഴിക്കാന്‍ എന്തെങ്കിലും വാങ്ങി വരാം എന്ന് പറഞ്ഞു അവന്‍ പുറത്തേക്കിറങ്ങി. അല്‍പ്പ സമയത്തിനുള്ളില്‍  അവന്‍ ദോശയും കടല കറിയുമായി കയറി വന്നു. നല്ല വിശപ്പുണ്ടായിരുന്നു. രണ്ടു പേരും കഴിച്ചു. 




അവശിഷ്ട്ടം പുറത്തു കളയാനും കൈ കഴുകാനുമായി ഞാന്‍ ട്രയിനിലെ ബൈസിന്റെ (പൈപ്പിന്റെ) അടുത്തേക്ക്‌ ചെന്നു. വാതിലനടുത്താണല്ലോ ബൈസ്. വാതില്‍ക്കല്‍ ഒരു തമിഴത്തി തള്ള ഇരിപ്പുണ്ട്. അവര്‍ വെളിയില്‍ നില്‍ക്കുന്ന ആരുമായോ സംസാരിക്കുകയാണ്. ഞാന്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ തള്ളയിരിക്കുന്ന വാതിലിലൂടെ പുറത്തേക്കെറിഞ്ഞു. ഉടന്‍ തള്ള ഇളിഭ്യമായ മുഖത്തോടെ എന്നോട് ദേഷ്യപ്പെട്ടു.
മലയാളം കലര്‍ന്ന തമിഴ് പരിഭാഷപ്പെടുത്തിയാല്‍ അത് ഇങ്ങിനെയിരിക്കും.

" നീയെന്താടാ ഒളിഞ്ഞു നോക്കുന്നത്. നീയെന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ.. "

പെട്ടെന്നുള്ള ഈ പെരുമാറ്റത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ആളുകളെല്ലാം എന്നെ നോക്കുന്നു. അനസും ഉണ്ട് കൂട്ടത്തില്‍. ഞാന്‍ ഒളിഞ്ഞു നോക്കി എന്ന് കരുതിയ അവന്‍ ഒന്നും മിണ്ടുന്നില്ല.  മറ്റാരോടോ അശ്ലീലം പറയുന്നത് ഞാന്‍ കേട്ടു എന്ന ജാള്യത മറക്കാനാകാം എന്നോട്  അവര്‍ ഇങ്ങിനെ പെരുമാറുന്നത്  എന്ന് ഞാന്‍ കരുതി. ഞാന്‍ മിണ്ടാതെ നില്‍ക്കുന്നിടത്തോളം ആ തെറ്റ് ഞാന്‍ ചെയ്തു എന്ന് ആളുകള്‍ കരുതും. ബോധം തിരിച്ചു കിട്ടിയ ഞാനും
" ഓ നോക്കാന്‍ പറ്റിയ ഒരു ചരക്ക്... ഒന്ന് പോ തള്ളേ..."  എന്ന് പറഞ്ഞു പ്രത്യാക്രമണത്തിനുള്ള  ശ്രമം തുടങ്ങി. 

തള്ള അതിലും വലിയ ശബ്ദത്തില്‍ പലതും  വിളിച്ചു പറയാന്‍ തുടങ്ങി. ആരും എന്നെ കേള്‍ക്കുന്നില്ല. എനിക്ക് ശരിക്കും ദേഷ്യം വന്നു.  ഞാന്‍ തള്ളയെ ചവിട്ടാനായി കാലു പൊക്കി. 
ഉടനെ ഒരുത്തന്‍ വന്നു എന്നെ തോണ്ടി. ഞാന്‍ അവനെ നോക്കി.
" ഡാ.. വെറുതെ വര്‍ത്താനം പറയേണ്ട. ആ തള്ളക്കു ഭ്രാന്താ.... ഞാന്‍ നേരത്തെ ആ ഡോറിലൂടെ കയറുമ്പോഴും ആ തള്ള ഇങ്ങിനെ ഓരോന്ന് പറഞ്ഞു." 
ആളുകളെല്ലാം ചിരിച്ചു. എനിക്കും ചിരി വന്നു. 

അനസും ഞാനും സീറ്റിലേക്ക് മടങ്ങി. അനസ് എന്നോട് ചോദിച്ചു. "ഡാ... നീ ശരിക്കും ഒളിഞ്ഞു നോക്കിയില്ലേ... "

ഞാന്‍ അവനോടു പറഞ്ഞു. "ദയവു ചെയ്തു ഇനി ആരോടും ഈ കഥ പറഞ്ഞു എന്നെ നാറ്റിക്കരുത്. നിനക്ക് ഞാന്‍ 50 പൈസ തരാട്ടോ..  "

അഭിപ്രായം പറയൂട്ടോ....

4 comments:

  1. ദയവു ചെയ്തു ഇനി ആരോടും ഈ കഥ പറഞ്ഞു എന്നെ നാറ്റിക്കരുത്. നിനക്ക് ഞാന്‍ 50 പൈസ തരാട്ടോ..

    ReplyDelete
  2. " ഓ നോക്കാന്‍ പറ്റിയ ഒരു ചരക്ക്... ഒന്ന് പോ തള്ളേ..." ഇത് പറയുമ്പോള്ള നിന്റെ മുഖം ഓര്‍ത്തു എനിക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല...... ഹ ഹ ഹ... :D

    ReplyDelete