MES എന്ജിനീയറിംഗ് കോളേജിലെ അവസാന നാളുകള്‍. രാവിലെ ക്ലാസ്സില്‍ കയറും. ഉച്ചക്ക് വയറു നിറച്ചതിനു ശേഷം റൂമില്‍ കിടന്ന് ഉറങ്ങും. ഞങ്ങള്‍ മൂന്നു പേര്‍. നിതാഷും ഷബീറും ഞാനും. 3.30 നു അലാറം വെച്ചാണ് കിടക്കുന്നത്. അറ്റന്റന്‍സ് വളരെ കുറവാണെങ്കിലും കണ്ടന്വേശന്‍ ബാക്കി ഉണ്ട് എന്ന അഹങ്കാരത്തിലാണ് ക്ലാസ്സില്‍ കയറാതെ ഉറങ്ങുന്നത്. ( കണ്ടന്വേശന്‍ എന്ന് വെച്ചാല്‍ നിശ്ചിത തുക ഫൈന്‍ കെട്ടിയാല്‍ അറ്റന്റന്‍സ് പരിധി കുറഞ്ഞു കിട്ടും. 80 ശതമാനം വേണ്ട അറ്റന്റന്‍സ് 70 ശതമാനമായി ചുരുങ്ങും. കണ്ടന്വേശന്‍ 8 സെമസ്റ്ററില്‍ (എന്ജിനീയറിംഗ് 4 വര്‍ഷമാണ്. ആറു മാസം കൂടുമ്പോള്‍ ഒരു സെമസ്റെര്‍) 3 തവണയെ എടുക്കാന്‍ പറ്റൂ.. പഠിപ്പിക്കുന്നവരുടെ കാരുണ്യം കൊണ്ട് അതുവരെ കണ്ടന്വേശന്‍ ഇല്ലാതെ ഞങ്ങള്‍ മൂന്നു പേരും കഴിച്ചു കൂട്ടി. നിയാസും ആസിഫും റഷീദുമെല്ലാം ഇനിയും കണ്ടന്വേശന്‍ എടുക്കാന്‍ കഴിയാതെ ക്ലാസ്സിലുണ്ടാകും. വൈകുന്നേരമായാല്‍ അറ്റന്റന്‍സ് കൂട്ടി നോക്കലാണ് എല്ലാവര്‍ക്കും പണി. എല്ലാവര്‍ക്കും ഒരു നോട്ടു പുസ്തകമേ ഉണ്ടാകൂ. അതിന്റെ ചട്ടയില്‍ അറ്റന്റന്‍സ് രെജിസ്റ്റെര്‍ കള്ളിയായി വരച്ചു രേഖപ്പെടുത്തി വെച്ചിരുന്നു. ക്ലാസ്സില്‍ കയറിയാല്‍ P എന്നും കയറിയില്ലെങ്കില്‍ A എന്നും അടയാളപ്പെടുത്തും. കാല്‍ക്കുലേറ്ററില്‍ ഇനിയും എത്ര ക്ലാസ്സ് കയറണം എന്ന് കൂട്ടി നോക്കിയാണ് ക്ലാസ്സില്‍ കയറുന്നത്.
പിന്നെ ഞാന്‍ ആ കൊല്ലത്തെ സ്ടുടന്റ്റ് എഡിറ്റര്‍ ആയതിനാല്‍ എനിക്ക് ഡ്യൂട്ടി ലീവും കിട്ടും.
പിന്നെ ഞാന്‍ ആ കൊല്ലത്തെ സ്ടുടന്റ്റ് എഡിറ്റര്‍ ആയതിനാല്‍ എനിക്ക് ഡ്യൂട്ടി ലീവും കിട്ടും.
Nithash, Asif, Shabeer, Jasim, Niyas, Shaheed |
അങ്ങിനെ നിതാഷും ഷബീറും ഞാനും 3.30 നു അലാറം വെച്ച് കിടന്നുറങ്ങും. 3 .30 നു അലാറം അടിച്ചാല്‍ ഞാനും നിതാഷും എഴുനേല്‍ക്കും. ഷബീര്‍ വീണ്ടും ഉറങ്ങും. അവന്‍ 4.30 ആകുമ്പോള്‍ ഞങ്ങളുടെ കൂടെ ചേരും. ഞാന്‍ മുഖമൊക്കെ കഴുകി ഫ്രെഷ് ആകും. നിതാഷ് അവന്റെ മുടി നനയ്ക്കും. നിതാഷിനെ ഞങ്ങള്‍ പോച്ചപ്പന്‍ എന്നാണു വിളിക്കുന്നത്. പോഷ് എന്നാല്‍ ഫ്രീക് എന്നാണ് കണ്ണൂരില്‍ അര്‍ഥം. അവന്‍ കണ്ണൂരുകാരന്‍ ആയതു കൊണ്ടും ഫ്രീക് ആണെന്ന് ഉള്ളില്‍ ഒരു വിചാരമുള്ളതുകൊണ്ടുമാണ് അവനെ ‘പോഷ് അപ്പന്‍‘ അധവാ ‘പോച്ചപ്പന്‍‘ എന്ന് വിളിക്കുന്നത്. അവന്‍ പോഷ് ആകാനാണ് മുടി നനക്കുന്നത്. ഇവന്റെ മുഖ്യ വിനോദം ആളുകളെ മണ്ടന്മാരാക്കുന്നതാണ്. ആരെ കിട്ടിയാലും അവന്‍ 'ആക്കി' കൊണ്ടിരിക്കും. ഉദാഹരണത്തിന് ഒരുവന്‍ കുഴപ്പമില്ലാത്ത ഒരു ഷര്‍ട്ടും ഇട്ടു കൊണ്ട് അവന്റെ മുന്നില്‍ പെട്ടാല്‍ അവന്‍ പറയും. " സെറ്റപ്പ് ഷര്‍ട്ടാണല്ലോ.. പുതിയതാണോ.. നല്ല ശരീരമാണല്ലോ... ജിമ്മിനു പോകുന്നുണ്ടോ.. " ഇങ്ങിനെ ഓരോ ചോദ്യം അവന്റെതായ രീതിയില്‍ ചോദിച്ചു അവന്‍ ആളുകളെ മണ്ടന്മാരാക്കും. കേള്‍ക്കുന്നവര്‍ക്ക് ഇത് ‘ആക്കുക‘യാണെന്ന് മനസ്സിലാകുകയുമില്ല. അതവന്റെ ഒരു മഹത്തായ കഴിവാണ്.
4 മണിയാകുമ്പോള്‍ ഞങ്ങള്‍ കോളേജില്‍ എത്തും. അവിടെയൊക്കെ ഒന്ന് ചുറ്റിയടിക്കും. കോളേജിന്റെ കൊമ്പൌണ്ടിന്റെ ഉള്ളില്‍ തന്നെയാണ് ലേഡീസ് ഹോസ്റ്റല്‍. ലേഡീസ് ഹോസ്റ്റലിലേക്കുള്ള വഴിയിലായി ഞങ്ങള്‍ ഇരിപ്പുറപ്പിക്കും. വേറെയും പിള്ളാരുണ്ടാകും. അവര്‍ അപ്പുറത്തായി വായില്‍ നോക്കുന്നുണ്ടാകും. ക്ലാസ്സ് കഴിയുന്നത് 4 .30 നാണ്. ശഹീദ് ക്ലാസ്സില്‍ നിന്നും ഷബീര്‍ റൂമില്‍ നിന്നും വന്നു ഞങ്ങളുടെ കൂടെ ചേരും. പെണ്‍പിള്ളാരുടെ വായില്‍ നോക്കിയും കമന്റടിച്ചും ഓരോരുത്തരെയായി ലേഡീസ് ഹോസ്റ്റലിലോട്ടു ഞങ്ങള്‍ കയറ്റി വിടും.
അന്ന് first year ഇല്‍ സജ് ന ( sajna) എന്നൊരു കുട്ടിയുണ്ട്. നിതാഷിന്റെ ഇര അവളാണ്. നിതാഷ് എന്നും അവളെ വിളിച്ചു അരികിലിരുത്തും. ഓരോ കാര്യങ്ങള്‍ ചോദിക്കും. അവളുടെ വിചാരം അവന്‍ അവളെ ഇഷ്ടപ്പെടുന്നത് കാരണമാണ് ഇങ്ങിനെ ചെയ്യുന്നത് എന്നാണ്. സത്യത്തില്‍ അവന്‍ അവളെ 'ആക്കുക' യാണ്. ഞങ്ങളെല്ലാം ഈ നേരമ്പോക്കില്‍ ആനന്ദം കണ്ടെത്തിയിരുന്നു. അവള്‍ അവനു ഇടയ്ക്കിടെ ചോക്കൊബാര്‍ വാങ്ങി കൊടുക്കും. ഞങ്ങള്‍ക്കും കിട്ടും.
ഒരു ദിവസം ഞാന്‍ അവളോട് ചോദിച്ചു. "നിതാഷ് ശരിക്കും ആരാണെന്ന് അറിയുമോ..."
അവള്‍ക്കറിയില്ല എന്ന് മറുപടി. അന്ന് രാവിലെ ഞാന്‍ പത്രത്തില്‍ കോഴിക്കോട് മേയറെ കുറിച്ചൊരു വാര്‍ത്ത വായിച്ചിരുന്നു. അത് ഓര്‍മയിലുള്ള കാരണം ഞാന്‍ പറഞ്ഞു: " നിതാഷ് കണ്ണൂര്‍ മേയറുടെ ഒരേ ഒരു മകനാണ്". അവള്‍ വിശ്വസിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവള്‍ വിശ്വസിച്ചു. അത്രയും ആലോജനാ ശേഷി പോലും അവള്‍ക്കുണ്ടായിരുന്നില്ല. നിതാഷ് അവന്റെ ഉപ്പയുടെ പവര്‍ വിവരിക്കാന്‍ തുടങ്ങി. അവള്‍ എല്ലാം കേട്ട് സന്തോഷിച്ചു. കാരണം അവളുടെ ഭാവി വരന്‍ മേയറുടെ മകനാണ്.
മറ്റൊരു ദിവസം ശഹീദ് അവളോട് ചോദിച്ചു. " നിതാഷിനെ കാണാന്‍ ഒരു ഫുട്ബാള്‍ കളിക്കാരന്റെ കട്ടുണ്ട്. ആരാണെന്ന് പറയാമോ.."
അവള്‍ക്കു കളിക്കാരെ അത്ര പരിചയം പോര. എങ്കിലും ഉള്ള പരിജ്ഞാനം വെച്ച് അവള്‍ പറഞ്ഞു തുടങ്ങി. " ക്രിസ്ത്യാനോ..."
ഞങ്ങള്‍ പേടിച്ചു. ‘ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ‘ എന്നെങ്ങാനും പറഞ്ഞാല്‍ ഇനി അവന്റെ ആ തലക്കനവും കാണേണ്ടി വരും.
നിതാഷിനു അതിയായ സന്തോഷം. “അത് തന്നെ........ പറ പറ...“ അവന്‍ അവളെ നിര്‍ബന്ദിച്ചു.
അവള്‍ അത് മുഴുവനാക്കി.: ക്രിസ്ത്യാനോ റൊണാള്‍ഡീഞ്ഞോ.. "
അത് കേട്ടതും നിതാഷിന്റെ മുഖം വാടി. മടുല്ലവര്‍ക്കിട്ടു പണിയുന്ന അവനിട്ട് കിട്ടിയ ആദ്യ പണി.
അതില്‍ പിന്നെ അവനെ ഞങ്ങള്‍ ക്രിസ്ത്യാനോ റൊണാള്‍ഡീഞ്ഞോ എന്ന് വിളിക്കാന്‍ തുടങ്ങി.
ha ha.. Nice 1..!
ReplyDelete@SUBHEESH. thank u sir
ReplyDelete:( ineem venam.. nirthalle...
ReplyDelete@യാത്രക്കാരന്. ഇനിയും വരും.
ReplyDelete