ഇനി പുലികള്‍ പുല്ലു
തിന്നേണ്ട!! എന്താ ഇങ്ങിനെ ഒരു പേര്? പുല്ലിനും വില കൂടിയോ? പുല്ലിനു വില കൂടിയോ എന്നറിയില്ല. ഞാന്‍ പഴമൊഴി കടമെടുത്തതാണ്. നമ്മുടെ കൂട്ടത്തിലെ പല പുലികളും ഇന്ന് പുല്ലാണ് തിന്നുന്നത്. മടി, പ്രതിബന്ധങ്ങള്‍ നേരിടാനുള്ള കഴിവ് ഇല്ലായ്മ ഒക്കെയാണ് കാരണം.
അത് കൊണ്ട് പുലികള്‍ക്കായി ഒരു ചിക്കന്‍ ബിരിയാണി ആണ് ഞാന്‍ ഇവിടെ ഒരുക്കുന്നത്. എങ്ങിനെ ആ ചിക്കന്‍ ബിരിയാണിയിലോട്ടു എത്താം എന്ന വഴികളും പറയുന്നുണ്ട്.
ഞാന്‍ ഒരു മഹത്തായ കൂട്ടുകാരന്‍ ഒന്നുമല്ല. പക്ഷെ, ഞാന്‍ ഒരു നല്ല കേള്‍വിക്കാരന്‍ ആകാന്‍ ശ്രമിക്കാറുണ്ട്. അത് കൊണ്ടാകണം കുറെ കൂട്ടുകാര്‍ എന്നെ വിളിച്ചു അവരുടെ പ്രശ്നങ്ങള്‍ പറയുന്നത്. പലരുടെയും പ്രശ്നങ്ങള്‍ ജോലി സംബന്ധമായവയാണ്. അവരുടെ തലപ്പത്തിരിക്കുന്നവര്‍ വെറുതെ തെറി വിളിക്കുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ പാര പണിയുന്നു. ഇതൊക്കെയാണ് പരാതികള്‍.
ഒരു പാട് സ്വപ്‌നങ്ങള്‍ ഉള്ള കുറെ കൂട്ടുകാര്‍ എനിക്കുണ്ട്. പക്ഷെ പലരും അവയെ സ്വപ്‌നങ്ങള്‍ മാത്രമായി പരിപാലിച്ചു പോരുന്നു. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാനുള്ള ചെറിയ കാര്യങ്ങള്‍ പോലും അവര്‍ ചെയ്യുന്നില്ല.
പിന്നെയും ചിലരുണ്ട്. ജീവിതത്തില്‍ ഒരു ലക്ഷ്യവും അവര്‍ക്കില്ല. അവര്‍ക്ക് ജോലി വേണ്ട. ശമ്പളം വെറുതെ കിട്ടിയാല്‍ നന്നായിരുന്നു. അത്രയും മടിയന്മാരാണ് അവര്‍. രാവിലെ ആകുക, തിന്നുക, കുടിക്കുക, എങ്ങിനെയെങ്കിലും രാത്രി ആക്കുക. ഇത് മാത്രമാണ് അവരുടെ പണി.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഇത് വായിക്കണം. നിങ്ങളുടെ കൂട്ടുകാര്‍ക്കിടയില്‍ ചിലര്‍ക്ക് ഇത് വായിച്ചാല്‍ ഉപകാരം ഉണ്ടാകും എന്ന് തോന്നിയാല്‍ ഇതിനെ കുറിച്ച് പറഞ്ഞു കൊടുക്കണം. എല്ലാവരെയും ഒന്ന് ഉത്തേജിപ്പിക്കുവാന്‍ ഉള്ള ചിലതൊക്കെ ഈ ലേഖനങ്ങളില്‍ ഉള്‍കൊള്ളിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലങ്കിലും ഒരു വാക്കെങ്കിലും ചുവടെ കുറിച്ചിട്ടു പോയാല്‍ എനിക്കും സന്തോഷമാകും.
ഒരു കാലത്ത് ഞാന്‍ ഒരു പോത്ത് ആയിരുന്നു. ഉഴപ്പി നടന്ന കാരണം തലയില്‍ ആയ B.TECH Back papers എഴുതി എടുക്കാന്‍ വേണ്ടി റസ്റ്റ് എടുക്കുന്ന കാലം. ഒരു പണിയുമില്ല. ഉച്ചക്ക് ഒരു മണി ആകുമ്പോള്‍ എഴുന്നേല്‍ക്കും. പിന്നെ രണ്ടു മണി വരെ confusion ആണ്. പ്രാതല്‍ കഴിക്കണോ അതോ ഊണ് കഴിക്കണോ? അവസാനം confusion തീര്‍ത്തു രണ്ടു മണിക്ക് പ്രാതല്‍ കഴിക്കും. പിന്നെ പത്രമൊക്കെ ഒന്ന് വായിക്കും. മൂന്നു മണിക്ക് ഊണ് കഴിക്കും. ഊണ് കഴിഞ്ഞാല്‍ പോയി കുളിക്കും. ക്ലിക്ക് ശേഷം വീണ്ടും ഉറക്കം. അഞ്ചു മണി, അഞ്ചര ആകുമ്പോള്‍ ഉണരും. പിന്നെ കമ്പ്യൂട്ടറില്‍ പടം കാണും. ഏഴു മണി ആകുമ്പോള്‍ കൂട്ടുകാരുമൊത്തു കറങ്ങാന്‍ പോകും. പത്തു മണി കഴിഞ്ഞാല്‍ വീട്ടില്‍ തിരിച്ചെത്തും. ഉപ്പയുടെ വായില്‍ ഇരിക്കുന്നത് മുഴുവന്‍ കേട്ട് കൊണ്ട് എനിക്കായി മൂടി വെച്ച ഭക്ഷണം എടുത്തു കഴിക്കും. ഉറങ്ങും. ഇതായിരുന്നു എന്റെ ദിനചര്യ.
എന്റെ വീടിന്റെ പുറത്തു റോഡ് സൈഡില്‍ അപ്പുറത്തെ വീട്ടിലെ പോത്തിനെ കെട്ടിയിടാറുണ്ട്. അത് അവിടെ ഉള്ള പുല്ലൊക്കെ തിന്നും. ബോറടിക്കുമ്പോള്‍ റോഡിലൂടെ പോകുന്ന വണ്ടികളെയും പെണ്പിള്ളാരെയും ഒക്കെ നോക്കും. വീണ്ടും ബോറടിക്കുമ്പോള്‍ വിശ്രമിക്കും, അപ്പിയിടും.
ഒരു ദിവസം ഞാന്‍ ആലോചിച്ചു. ഈ പോത്തും ഞാനും തമ്മില്‍ എന്താണ് വിത്യാസം.ഞാന്‍ ചെയ്യുന്നതൊക്കെ പോത്തും ചെയ്യുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം ഏതു പോത്തിനും ചെയ്യാന്‍ കഴിയും.
പോത്തിന് ചെയ്യാന്‍ കഴിയാത്ത എന്തെങ്കിലും ഒന്ന് ചെയ്യണം. അങ്ങിനെയാണ് ഞാന്‍ ഈ "അവസ്ഥകള്‍" എന്ന ബ്ലോഗ് തുടങ്ങിയത്. ബ്ലോഗിനെ കുറിച്ച് ഒരു ചുക്കും അറിയാത്ത ഞാന്‍ കാണാന്‍ വലിയ തെറ്റില്ലാത്ത ഒരു ബ്ലോഗ് ഡിസൈന്‍ ചെയ്യുക. എനിക്ക് വലിയ ആത്മ വിശ്വാസം (ഞാന്‍ ഒരു പോത്തല്ല എന്ന വിശ്വാസം) തന്ന സംഭവം ആയിരുന്നു അത്.
ഇത് വായിക്കുന്ന നിങ്ങളും ഒരു പോത്താണോ? നിങ്ങളും അത്തരത്തില്‍ ഒന്ന് ചിന്തിച്ചു നോക്കൂ. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം ഒരു പോത്തിനും ചെയ്യാന്‍ കഴിയും എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു പോത്താണ്. പോത്തുകള്‍ പുല്ലു മാത്രമേ തിന്നൂ. നിങ്ങള്‍ ഒരിക്കലും ഒരു പോത്ത് ആകാതെ പുലിയായി മാറൂ. പുലികള്‍ക്ക് മാത്രമേ മുന്‍പ് പറഞ്ഞ ചിക്കന്‍ ബിരിയാണി ഉള്ളൂ.
എന്റെ മടി കുറക്കാന്‍ ഞാന്‍ ചില പൊടികൈകള്‍ കണ്ടു പിടിച്ചു. അവ നന്നായി ഫലം തരുകയും ചെയ്തു. അവക്കായി "ഇനി പുലികള്‍ പുല്ലു തിന്നേണ്ട ഭാഗം 2" വരും വരെ കാത്തിരിക്കുക.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഇത് വായിക്കണം. നിങ്ങളുടെ കൂട്ടുകാര്‍ക്കിടയില്‍ ചിലര്‍ക്ക് ഇത് വായിച്ചാല്‍ ഉപകാരം ഉണ്ടാകും എന്ന് തോന്നിയാല്‍ ഇതിനെ കുറിച്ച് പറഞ്ഞു കൊടുക്കണം. എല്ലാവരെയും ഒന്ന് ഉത്തേജിപ്പിക്കുവാന്‍ ഉള്ള ചിലതൊക്കെ ഈ ലേഖനങ്ങളില്‍ ഉള്‍കൊള്ളിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇഷ്ടമായാലും ഇല്ലങ്കിലും ഒരു വാക്കെങ്കിലും ചുവടെ കുറിച്ചിട്ടു പോയാല്‍ എനിക്കും സന്തോഷമാകും.
ReplyDeleteപോത്തിന് ചെയ്യാൻ കഴിയാത്ത ഒന്നാണല്ലോ ബ്ലോഗ് വായിക്കൽ..അങ്ങനെ ഇത് വായിച്ചിട്ട് ഞാൻ ഒരു പുലിയായി ! ;)
ReplyDeleteകൂടുതൽ ചിക്കൻ ബിരിയാണി പോരട്ടേ..
This comment has been removed by the author.
ReplyDeleteഅപ്പോ മടി മാറി നീ ഒരു പുലി അയ്യല്ലേ... :O
ReplyDeleteishtapettu
ReplyDeletepothukalkum biriyani avam ..alle??
ReplyDelete