അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Tuesday, August 27, 2013

ആകാശത്തിന്റെ തണലില്‍ :)

കൊച്ചിയില്‍ നിന്നും അബുദാബിയിലോട്ടു പറിച്ചു നടപ്പെട്ടു. ജീവിതം ഒരു യാത്രയാണല്ലോ.. പെണ്ണ് കേസില്‍ പെട്ട് നില്ക്ക കള്ളിയില്ലാതെ ഓടി പോയതാണെന്ന് ചില അസൂയക്കാര്‍ പറഞ്ഞു നടക്കുന്നുണ്ട്. നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ട. ഞാന്‍ അത്തരക്കാരന്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.. 
എല്ലാം വിധിയുടെ വിളയാട്ടം. ഇവിടെ എത്തിപെട്ടത്തില്‍ വിഷമമൊന്നുമില്ല. എന്നാലും പലതും ഞാന്‍ നാട്ടില്‍ മിസ്സ്‌ ചെയ്യുന്നുണ്ട്. 

നാട്ടിലെ കൂട്ടുകാര്‍. നാട്ടിലെ കല്യാണങ്ങള്‍. വട്ടംകുളം അങ്ങാടിയിലെ  രാത്രികള്‍. കൊച്ചിയിലെ കൂട്ടുകാര്‍. ഓഫീസ്. കൊച്ചിയിലെ ഉറക്കമില്ലാത്ത രാവുകള്‍. പാചകം. കൊതുകുകള്‍. 

സിനിമയെ കുറിച്ച്, സാഹിത്യത്തെ കുറിച്ച് ഇനി ആരോട് ചര്‍ച്ച ചെയ്യും എന്ന് ആലോചിച്ചാണ് വിമാനം കയറിയത്. പിന്നെ എല്ലാം കുറച്ചു ജീവിതത്തെ സിരിയസ് ആയി കാണണം എന്നെല്ലാം നിശ്ചയിച്ചു ഉറപ്പിച്ചിരുന്നു. 

ഇവിടെ വെച്ച് ഞാന്‍ ഒരാളെ കണ്ടു. പരിജയപ്പെട്ടു വന്നപ്പോള്‍ സംവിധായകന്‍ ലോഹിത ദാസിന്റെ അസിസ്റ്റന്റ്‌ ആയി പ്രവര്‍ത്തിച്ചിട്ടുള്ള, കുറെ കാലം നാടകത്തില്‍ അഭിനയിച്ചിട്ടുള്ള ആളാണ്‌. പേര് സിദ്ധീഖ്. ഇവിടെ ചെറിയ ശമ്പളത്തില്‍ സിനിമ മാത്രം മനസ്സില്‍ നിറച്ചു ജീവിക്കുകയാണ്.  ഇതും വിധിയുടെ വിളയാട്ടം. 

ഞങ്ങള്‍ ഇപ്പോള്‍ നല്ല കമ്പനി ആണ്. ആശാന്റെ മനസ്സില്‍ ഒരു കഥയുണ്ട്. അത് സിനിമയാക്കണം എന്ന ആഗ്രഹത്തിലാണ്. എന്നോട് ആ കഥ പറഞ്ഞു. നല്ല കഥ. കഥക്കൊരു പേര് വേണം. 

ആലോചിച്ചു കുറെ നടന്നു. കിട്ടിയില്ല. ഇന്ന് ഉറക്കത്തില്‍ എനിക്കാ പേര് കിട്ടി. അതാണ്‌ "ആകാശത്തിന്റെ തണലില്‍". 
എങ്ങിനെ ഉണ്ട് പേര്? 

സിദ്ദീഖിന്റെ ആഗ്രഹം ഒരു നാള്‍ നടക്കും. അതൊരു ഗംഭീര സിനിമയാകും. എനിക്കുറപ്പുണ്ട്. അന്ന് ഞാന്‍ പറയും ഈ സിനിമയുടെ പേര് ഞാന്‍ ഇട്ടതാണ്. അന്ന് നിങ്ങള്‍ വിശ്വസിക്കില്ല. അത് കൊണ്ടാണ് ഞാന്‍ ഇത് ഇപ്പോള്‍ തന്നെ പറയുന്നത്. 










No comments:

Post a Comment