അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Wednesday, March 26, 2014

എന്റെ ജെട്ടി ഫ്രണ്ട്

“എന്താ ജാസിമേ... നിന്റെ കൂട്ടുകാരുടെ എല്ലാം കല്യാണം കഴിഞ്ഞല്ലോ... നിന്റെയും നിന്റെ ഇക്കയുടെയും കല്യാണം ഒന്നും നോക്കുന്നില്ലേ...?”
കുറെ നാളായി ഈ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഒഴിഞ്ഞു മാറി മടുത്തു. എല്ലാം എന്റെ ജെട്ടി ഫ്രണ്ട് കുട്ടിമോന്‍ ഒപ്പിച്ച പണിയാണ്.

ജെട്ടി ഫ്രണ്ട് എന്ന് വെച്ചാല്‍ ക്ലോസസ്റ്റ് ഫ്രണ്ട് (ക്ലോസെറ്റ് ഫ്രണ്ട് അല്ല). നിങ്ങളുടെ കൂട്ടുകാരന്‍റെ പേഴ്സ് നിങ്ങളുടേത് പോലെ ഉപയോഗിക്കാന്‍ കഴിയും എങ്കില്‍ അവന്‍ നിങ്ങളുടെ ക്ലോസ് ഫ്രണ്ട് ആയിരിക്കും. നിങ്ങളുടെ കൂട്ടുകാരന്‍റെ ജെട്ടി നിങ്ങളുടേത് പോലെ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അവന്‍ നിങ്ങളുടെ ജെട്ടി ഫ്രണ്ട് ആണ്. 

അഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു രാവിലെ അവന്‍ വന്നു. കുട്ടിമോന്‍. അവനു എന്റെ കാര്‍ വേണം. ഞാന്‍ ഡ്രൈവ് ചെയ്യണം. ജെട്ടി ഫ്രണ്ട്സ് നിര്‍ബന്ധിച്ചാല്‍ എതിര്‍ത്തു നോക്കാം. വീണ്ടും നിര്‍ബന്ധിച്ചാല്‍ എങ്ങിനെയാ പറ്റില്ല എന്ന് പറയുന്നത്.
കാര്‍ എടുത്തു. അവന്‍റെ കാമുകിയെ സ്കൂള്‍ പരിസരത്തു നിന്നും പൊക്കി. കോഴിക്കോട്ടേക്ക് വെച്ചുപിടിച്ചു. ഞാന്‍ പറഞ്ഞതാ പുലിവാല്‍ ആകുമെന്ന്. അവന്‍ കേട്ടില്ല. അവളും.

കോഴിക്കോട് ബീച്ച്. അവനും അവളും ഞാനും കടലാപൊതികളും. അവള്‍ ആണെങ്കില്‍ സ്കൂള്‍ യൂണിഫോമിലും. സംശയം തോന്നിയ മഫ്തിയിലുണ്ടായിരുന്ന പോലീസ് പൊക്കി.

അവളുടെ വീട്ടുകാര്‍ അറിഞ്ഞു. അവന്റെ വീട്ടുകാര്‍ അറിഞ്ഞു. എന്റെ വീട്ടിലും അറിഞ്ഞു.
അവള്‍ക്കു പ്രായപൂര്‍ത്തി ആയിട്ടില്ലത്രെ!! കുട്ടിമോനേ... ദുഷ്ടാ... 

പിറ്റേന്നത്തെ പത്രത്തില്‍ വാര്‍ത്ത വന്നു. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. തറക്കപറമ്പില്‍ ജാസിം(21), തെങ്ങുംചോട്ടില്‍ കുട്ടിമോന്‍(22) എന്നിവരാണ് പിടിയില്‍ ആയത്. എന്റെയും അവന്റെയും ഫോട്ടോയും.

അവന്റെ കല്യാണം കഴിഞ്ഞു. അവളെ ഏതോ ഒരുവന്‍ കെട്ടികൊണ്ട് പോയി. ഞാന്‍ അത്യാവശ്യം നല്ല തറവാട്ടുകാരന്‍ ആയതു കൊണ്ട് ആളുകള്‍ എന്റെ ഇക്കാക്കയുടെ കല്യാണം മുടക്കികൊണ്ടിരിക്കുന്നു. തറവാട്ടുകാരെ നാറ്റിക്കാന്‍ കിട്ടിയ അവസരം എല്ലാ തെണ്ടികളും മുതലാക്കുകയാണ്. അവനെ പോലെ ലോക്കല്‍ കുടുംബത്തില്‍ ജനിച്ചാല്‍ മതിയായിരുന്നു. അതും പോരാഞ്ഞു എന്റെ നാട്ടില്‍ കുറെ കല്യാണം മുടക്കികള്‍ ഉണ്ട്. ചെറ്റകള്‍.

അവളെ പ്രേമിച്ചത് അവന്‍. കാറില്‍ കയറ്റിയത് അവന്‍. ചുംബിച്ചത് അവന്‍. കല്യാണം നടക്കാത്തത് എന്റെ ഇക്കാക്ക്. സോമേട്ടന്‍ മാത്രം ശശി.
ഈ കാരണത്താല്‍ ആണ് എന്റെ ഇക്കയുടെ കല്യാണം നടക്കാത്തത്. എന്റെയും. ഇനിയും എന്നെയും എന്റെ ഇക്കയെയും ഈ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. പ്ലീസ്.
കല്യാണം മുടക്കികളേ.....ദയവു ചെയ്തു എന്റെ ഇക്കയെ എങ്കിലും കല്യാണം കഴിക്കാന്‍ അനുവദിക്കണം. എന്റെ ജെട്ടി ഫ്രണ്ട് ചെയ്ത തെറ്റിന് ഒന്നും അറിയാത്ത ആ പാവം ആണ് അനുഭവിക്കുന്നത്. നിനക്കുമില്ലേ അച്ഛനും ആങ്ങളമാരും???  
 

5 comments:

  1. ഇനിയും എന്നെയും എന്റെ ഇക്കയെയും ഈ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. പ്ലീസ്.

    ReplyDelete
  2. Replies
    1. നന്ദി. വായനക്കും അഭിപ്രായത്തിനും.

      Delete