അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Thursday, July 30, 2015

അവള്‍ 1

     സുന്ദരമായ MES COLLEGE. Btech അവസാന വര്‍ഷം. 

     റാഗ്ഗിംഗ് കുറക്കാന്‍ ആയി അവസാന വര്‍ഷക്കാരെയും ആദ്യ വര്‍ഷക്കാരെയും അടുത്തടുത്ത റൂമുകളിലാണ് ഇരുത്താറുള്ളത്. ക്ലാസ്സ്‌ റൂമിന്റെ construction  പ്രത്യേക തരത്തില്‍ ആയതിനാല്‍ ഞങ്ങളുടെ ക്ലാസ്സിന്റെ ഇടതു വശത്തെ അവസാന ബെഞ്ചില്‍ ഇരുന്നാല്‍ first year ക്ലാസ്സിലെ പെണ്‍കുട്ടികളെ നേരെ കാണാമായിരുന്നു. എന്റെ സ്ഥാനം അവസാന ബെഞ്ച്‌ ആയതിനാലും പഠിക്കാന്‍ വലിയ താല്പര്യമായതിനാലും ജന്മനാ ഉള്ള പ്രശ്നത്താലും എന്റെ കണ്ണ് എല്ലാ സമയത്തും അവിടെ തന്നെ ആയിരുന്നു, പ്രേമത്ത്തിലെ മലരിനെ ജോര്‍ജ് നോക്കുന്നത് പോലെ. കൂടുതലും എന്റെ നോട്ടം നേരെ അവളില്‍ ആയിരുന്നു പതിച്ചിരുന്നത്. അവള്‍ അത് അറിഞ്ഞിരുന്നോ എന്നെനിക്കു ഇന്നും അറിയില്ല.




       First Year ക്ലാസ്സില്‍ കൂടുതലും പെണ് പിള്ളാര്‍ ആയിരുന്നു. എന്റെ ക്ലാസ്സില്‍ കൂടുതല്‍ ആണ്‍ പിള്ളാരും. എല്ലാവരും ഓരോരുത്തിയെ Set ആക്കാന്‍ ട്രൈ ചെയ്യുന്നു. ആരും ഇവളെ കുറിച്ച് മിണ്ടുന്നില്ല. ആരും ഇവളെ കാണാത്തതാണോ അതോ അവള്‍ക്കു എന്റെ കണ്ണില്‍ മാത്രമാണോ സൗന്ദര്യം??? 

     അവളെ ഞാന്‍ Set ആക്കാന്‍ ട്രൈ ചെയ്യാത്തതിന് കാരണം പലതാണ്,

1. അവള്‍ക്കു കുറച്ചു തടിച്ച ശരീര പ്രക്രിതിയാണുള്ളത്. ഞാന്‍ ആണെങ്കില്‍ തീരെ മെലിഞ്ഞും. 

2. ഞാന്‍ ആ വര്‍ഷം കോളേജിലെ Student Editor ആയിരുന്നു. കുറെ കാലമായി ഒരു image-ഉം ഇല്ലാത്ത എനിക്ക് ഒരു Image വരുന്നുണ്ട് എന്ന എന്റെ തന്നെ  മിഥ്യാ ധാരണ.

3. മാഗസിന്‍ എഡിറ്റര്‍ ആയതു കൊണ്ടും തലയില്‍ ഉണ്ടായിരുന്ന കൊട്ട കണക്കിന് സപ്പ്ളി കൊണ്ടും തീരെ സമയം ഉണ്ടായിരുന്നില്ല.

         അവളുടെ കണ്ണുകളില്‍ നോക്കി ഞാന്‍ കുറെ കാലം അങ്ങിനെ ഇരുന്നു. ആരോടും അവളെ കുറിച്ച് പറഞ്ഞില്ല. പറഞ്ഞാല്‍ അവന്‍ അവളെ ശ്രദ്ധിക്കും. പിന്നെ അവന്‍ അവളെയും കൊണ്ട് പോകുന്നത് ഞാന്‍ കാണേണ്ടി വരും. 

        സഹപാഠി ( എന്ന് വിളിക്കാമോ എന്നറിയില്ല. ഞാനും അവനും പഠിക്കാറില്ല ) മുരടന് ഒരു പെണ്ണിന്റെ പേരില്‍ ചീത്തപ്പേര് ഉണ്ടാക്കാന്‍ ഞാന്‍ കുറെ നാളായി ശ്രമിക്കുന്നു. ഒന്നും അങ്ങ് ശരിയാകുന്നില്ല. കോളേജ്-ഇന് അടുത്തുള്ള നാസര്‍ക്കാന്റെ കടയില്‍ നിന്നും അവില്‍ മില്‍ക്കും കുടിച്ചു ഓഫീസി-ഇന് അടുത്ത് നിന്ന് വായില്‍ നോക്കി നില്‍ക്കുകയായിരുന്നു ഞാനും അവനും. ഓഫീസി-ഇല്‍ എന്തോ കാര്യത്തിന് വന്ന അവളും അവളുടെ കൂട്ടുകാരിയും. 
അവളെ അടുത്ത് നിന്ന് കാണുന്നത് ആദ്യമായാണ്. അവള്‍ എന്റെ കണ്ണില്‍ മാത്രമാണോ സുന്ദരി എന്ന് അറിയണം. ഞാന്‍ അവളെ കുറിച്ച് അവനോടു അഭിപ്രായം ചോദിച്ചു. എന്നോട് അഭിപ്രായം പറയും മുന്‍പേ ആ തെണ്ടി അവള്‍ക്ക് കണ്ണ് കൊണ്ട് ഒരു site അടി കൊടുത്തു. 

അതൊരു trick ആണ്. സൈറ്റ് അടി കിട്ടിയ ഏതൊരു പെണ്ണും ഉടനെ മുഖം തിരിക്കും. എന്നിട്ട് ആലോചിക്കും. ആ തെണ്ടി സൈറ്റ് അടിച്ചതാണോ അല്ലയോ... കുറച്ചു കഴിഞ്ഞു അവള്‍ വീണ്ടും നോക്കും. അപ്പോള്‍ വീണ്ടും സൈറ്റ് അടിക്കണം. വീണ്ടും അവള്‍ തല തിരിക്കും. വീണ്ടും നോക്കും. അപ്പോള്‍ അവളോട്‌ ചിരിക്കണം. അതില്‍ അവള്‍ വീഴും. ഈ തെണ്ടി ആ പഴയ അടവാണ് പയറ്റിയിരിക്കുന്നത്. പോകാന്‍ നേരം അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അപ്പോളും വന്‍ അടുത്ത സൈറ്റ് അടിച്ചു. അവന്‍ പെണ്ണുങ്ങളോട് ചിരിക്കാറില്ല.  അത്രയെങ്കിലും ഞാന്‍ രക്ഷപ്പെട്ടു.

അടുത്ത പിരീഡില്‍  എന്റെയും മുരടന്റെയും  സംഭാഷണം അവളെ കുറിച്ചായിരുന്നു. അവളെ വളക്കുമെന്നു അവനും. അതിനേക്കാള്‍ മുന്‍പേ അവളെ വളക്കുമെന്നു ഞാനും. ഞാന്‍ ആണ് അവളെ ആദ്യം ശ്രദ്ധിച്ചത്. ഞാന്‍ ആണ് അവളെ എന്നും നോക്കി ഇരിക്കാരുള്ളത്. അത് കൊണ്ട് അവള്‍ എന്റെതാണ് എന്ന് ഞാനും. എനിക്ക് തടി ഇല്ല. അവള്‍ക്കും അവനും  തടി ഉണ്ട്. അത് കൊണ്ട് അവര്‍ തമ്മില്‍ ആണ് മാച്ച് എന്ന് അവനും. വഴക്കിന്റെ ശബ്ദം കൂടി വന്നു.

 ഇതെല്ലാം കേട്ട് തടിയന്‍ മുന്‍പിലെ ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. 
" ആ ക്ലാസ്സില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവളെ കുറിച്ചാണ് പറയുന്നതെങ്കില്‍ ആ വെള്ളം അങ്ങ് മാറ്റി വെച്ചേക്കൂ" എന്ന് തടിയന്‍.

ഇപ്പോള്‍ എതിരാളികള്‍ രണ്ടു പേരാണ്. ഇനിയുള്ള ദിവസങ്ങള്‍ യുദ്ധത്തിന്റെതാണ്. ഇവന്മാര്‍ക്ക് തടി ഉണ്ട്. എനിക്ക് സൗന്ദര്യവും ബുദ്ധിയും. അവള്‍ക്കു വേണ്ടിയുള്ള യുദ്ധം. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. 

ഒരുപാട് സപ്പ്ളി ഉള്ളവര്‍ക്ക് പ്രേമിക്കാന്‍ ഒന്നും നേരം കിട്ടില്ല. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും സപ്പ്ളി ഉള്ളത് കൊണ്ട് മൂന്നുപേരും അവളുടെ കാര്യം വിട്ടു. 


     അന്ന് Teachers Day ആയിരുന്നു. Final Year ആയതു കൊണ്ട് Teachers-ഇനെ ആദരിക്കുന്ന ഒരു Function വെച്ചു. Teachers-ഇന്  കൊടുക്കാന്‍ പല നിറത്തില്‍ ഉള്ള കുറെ പ്ലാസ്റിക് പൂക്കള്‍ ആരോ കൊണ്ട് വന്നിരുന്നു. എനിക്ക് ആ Function വളരെ ബോറിംഗ് ആയി തോന്നി. അതിനാല്‍ ഞാന്‍ ഒരു പേപ്പറില്‍ തമിഴ് സിനിമ പാട്ട് ആയ "Enna vilai Azhake" തര്‍ജമ ചെയ്തു ശ്രീഷ്മക്ക് കൊടുത്തു. അവള്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു തിരിച്ചു തന്നു. എന്റെ "Enna vilai Azhake" അനാഥമായി.

      ഇനി ഇപ്പോള്‍ ആര്‍ക്കാണ് അത് കൊടുക്കുക എന്ന് ആലോജിച്ചപ്പോള്‍  അവളുടെ മുഖം ഓര്മ വന്നു. ഒരു പ്ലാസ്റ്റിക്‌ പൂവും  "Enna vilai Azhake"യും ആയി ഞാന്‍ അവള്‍ക്കു വേണ്ടി കാത്തു നിന്നു. എന്റെ കൂടെ മൂത്താപ്പയും ഉണ്ടായിരുന്നു. 

eപ്പോഴും കൂതറ കളിക്കുമ്പോള്‍ അതിന്റെ പീക്ക് ടൈമില്‍ മാത്രം അത് കണ്ടു വരുന്ന ബോബി  സര്‍ കാണാതിരിക്കാന്‍ ഞാന്‍  ലേഡീസ് ഹോസ്റ്റല്‍ വഴിയിലാണ് നിന്നത്. ഇതൊന്നും അറിയാതെ അവള്‍ അതാ  നടന്നു വരുന്നു.

എന്റെ കയ്യില്‍ Enna vilai Azhake എഴുതിയ കടലാസ്സും അതിനിടയില്‍ വെച്ച റോസാ പുഷ്പവും. 

"നില്‍ക്കവിടെ" : ഞാന്‍ അവളോട്‌ ആജ്ഞാപിച്ചു. എന്തിനാ എന്നാ ഭാവത്തില്‍ അവള്‍ നിന്നു. 
ഇത് മേടിക്കൂ... അവള്‍ക്കു ഞാന്‍ കത്ത് നീട്ടി. അതൊരു പ്രണയ ലേഖനം ആണെന്ന് മനസ്സിലായെങ്കിലും അവള്‍ ചോദിച്ചു: "എന്താ ഇത്??"

ഞാന്‍ നിന്റെ സൂപര്‍ സീനിയറാ.. അത് കൊണ്ട് അധികം ചോദ്യം ഒന്നും ചോദിക്കാതെ ഇതിനു മറുപടി നാളെ വരുമ്പോള്‍ എഴുതി കൊണ്ട് വാ... 

തന്നെക്കാള്‍ വളരെ മെലിഞ്ഞ ഒരുവന്‍ പ്രണയ ലേഖനം തരുന്നു. ഇത് തമാശയാണോ അതോ കാര്യം ആണോ...?? അവള്‍ മടിച്ചു നിന്നു. 
"മര്യാദക്ക് വാങ്ങിക്കോ... " മൂത്താപ്പ കൂടെ ഉള്ളത് കൊണ്ട് ഞാന്‍ വീണ്ടും പേടിപ്പിച്ചപ്പോള്‍ അവള്‍ പേടിച്ചു  അത് മേടിച്ചു.

പിറ്റേ ദിവസം അവളെ കണ്ടില്ല. ഒരു പാട് ആഭ്യന്തര കാര്യങ്ങള്‍ ഉള്ള കാരണം സമയം കിട്ടിയില്ല.

അടുത്ത ദിവസം അവള്‍ എന്നെ കണ്ടതും നിറുത്തി ഇട്ടിരുന്ന കോളേജ് ബസ്സിന്റെ മറവിലൂടെ മുങ്ങുന്നു. ഞാന്‍ ഓടി അപ്പുറത്തെ സൈഡില്‍ പോയി നിന്നു. അവള്‍ പെട്ടു. 

" എവിടെ??" 
ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍: "ഞാന്‍ എഴുതിയില്ല"

" നിനക്ക് എന്നെ കാണുമ്പോള്‍ ഒരു കോമാളി ആയി തോന്നുന്നുണ്ടോ//"

" ഇല്ല"

"പിന്നെ ഞാന്‍ തമാശക്ക് പറഞ്ഞതാണെന്ന് തോന്നിയോ??

"..........."

"പിന്നെ എന്താടി എഴുതാഞ്ഞത്??" 
ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഫിറോസ്‌ സാറിന്റെ  IT department അടുത്തായതിനാല്‍ സാറിന്റെ മുന്നില്‍ എനിക്കുള്ള വില കളയേണ്ട എന്ന് കരുതി അവളെ വേഗം ഒഴിവാക്കണം. 
"നാളെ വരുമ്പോള്‍ എഴുതുമോ?/"

"എഴുതാം"

അവള്‍ പോയി.

പിന്നീട് ഇതൊരു പതിവായി. അവള്‍ എഴുതില്ല. ഞാന്‍ എന്നും അവളെ ചൊറിയും.

"എന്നെ ഇഷ്ടമായില്ലേ..??"

"............."

"വായ തുറന്നു പറയടീ..."

അവള്‍ ധര്‍മ സങ്കടത്തില്‍ ആയി. 

എങ്ങാനും  ഇഷ്ടമാണെന്ന് പറഞ്ഞാല്‍  ഞാന്‍ പിന്നെ സ്ഥിരം അവളുടെ പിറകില്‍ ആകുമെന്ന് അവള്‍ക്കറിയാം. 

"വായ തുറന്നു പറ"

"ഇഷ്ടമായില്ല"

(ഇഷ്ടമാണെന്ന് എനിക്കറിയാം. ഇഷ്ടപ്പെടാതിരിക്കാന്‍ അവള്‍ക്കാവില്ല)

" എന്ത് കൊണ്ട് എന്നെ ഇഷ്ടമായില്ല?? കാരണം പറ."

".................."

"എനിക്കെന്തെങ്കിലും കുറവുണ്ടോ??"

"ഇല്ല"

പിന്നെ എനിക്ക് തന്നെ മനസ്സ് അലിയും.

"പിന്നെ എന്താ?? നാളെ വരുമ്പോള്‍ മര്യാദക്ക് കത്ത് എഴുതി വരണം. പറ്റുമോ...?"

"വരാം". ജീവന്‍ തിരിച്ചു കിട്ടിയ പോലെ അവള്‍ ഓടി രക്ഷപ്പെടും.

ദിവസങ്ങള്‍ ഇങ്ങിനെ കുറെ കഴിഞ്ഞു. മാഗസിന്‍ ഇറക്കുന്ന Tension ഇല്‍ നിന്നും കുറെ മുക്തമായത് അവളെ ചൊറിയുമ്പോള്‍ കിട്ടുന്ന സുഖത്തില്‍ ആയിരുന്നു.

അവള്‍ എഴുതുന്നില്ല. ഒരിക്കലും എഴുതില്ല എന്ന് എനിക്കറിയാം. പതിയെ ആ രസം അങ്ങ് പോയി തുടങ്ങി.

ഒരു ദിവസം പ്രൊജക്റ്റ്‌ ചെയ്യാന്‍ ഉള്ള പിരീഡില്‍ ഞാനും കൂട്ടുകാരും കോളേജ് മരത്തണലില്‍ ബഡായി പറഞ്ഞു  ഇരിക്കുകയായിരുന്നു.

അപ്പോള്‍ അവള്‍ നടന്നു വരുന്നു.
"ആര്‍ക്കൊക്കെ എന്തൊക്കെ തിന്നണം എന്ന് കണക്കു കൂട്ടി വെച്ചോ... ഞാന്‍ ഒരാളെ കൊണ്ട് മേടിപ്പിച്ചു തരാം"
എല്ലാവരും റെഡി ആയി ഇരുന്നു. അവള്‍ എന്നെ കണ്ടില്ല. ഞാന്‍ വിളിച്ചു. അവള്‍ വന്നു. 


"എവിടെ എനിക്കുള്ള കത്ത്??"

അവള്‍ ചിരിച്ചു. മധുര സുന്ദരമായ ചിരി. 

"ഗയ്സ്. ഇതാണ് അവള്‍. എന്റെ കത്തിന് മറുപടി തരാതെ മുങ്ങി നടക്കുന്നവള്‍."

 അവന്മാരും ചൊറിഞ്ഞു. അവള്‍ക്കിപ്പോള്‍ എന്നെ നന്നായി പരിജയം ആയിരിക്കുന്നു. ഇപ്പോള്‍ പേടി ഇല്ല. അവള്‍ വീണ്ടും ചിരിച്ചു.

"എനിക്ക് ഇനി കത്ത് വേണ്ട. പകരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചെലവ് ചെയ്‌താല്‍ മതി. "

"എന്റെ കയ്യില്‍ കാശ് ഇല്ല. ഞാന്‍ പേര്‍സ് എടുത്തില്ല. " ( കള്ളം പറയുക അല്ല. മുഖം കണ്ടാല്‍ എനിക്കറിയാം)

"കാശ് ഞാന്‍ തരാം. പിന്നീട് തന്നാല്‍ മതി. " -സുഗുണന്റെ പേര്‍സ് ഞാന്‍ കൈക്കലാക്കി.

അവള്‍ എന്തായാലും കാശ് തിരികെ തരുമെന്ന് എനിക്കറിയാം. ഞാന്‍ എങ്ങിനെ എങ്കിലും ഒഴിഞ്ഞു പോയാല്‍ മതി എന്നായിരിക്കുന്നു. 

"വേണ്ട. ഞാന്‍ എന്റെ ഫ്രണ്ട്-ഇന്റെ കയ്യില്‍ നിന്നും കടം മേടിച്ചോളാം."

സുഗുണന് പേര്‍സും  ശ്വാസവും തിരികെ കിട്ടി.

അവള്‍ ഞങ്ങള്‍ക്ക് ഐസ് ക്രീം മേടിച്ചു തന്നു. 

അതോടെ അവള്‍ സുഗുണന്റെ മനസ്സില്‍ കയറിക്കൂടി. പിന്നീട് ഞാന്‍ അവളെ ചൊറിഞ്ഞിട്ടില്ല. പിറകെ നടന്നിട്ടില്ല. അവള്‍ നല്ല ഒരു ഫ്രണ്ട് ആയിരുന്നു. പക്ഷെ അവളുടെ മനസ്സില്‍ ഞാന്‍ അറിയാതെ അവള്‍ പോലും അറിയാതെ ഞാന്‍ വളരുകയായിരുന്നു.

പകച്ചു പോയി എന്റെ വാര്‍ധക്യം. 

രണ്ടാം ഭാഗം ഇവിടെ വായിക്കാം. .

8 comments:

  1. പകച്ചു പോയി എന്റെ വാര്‍ധക്യം.

    ReplyDelete
  2. Replies
    1. നന്ദി മൊയലാളീ... അന്നും ഇന്നും എന്നും കൂടെ നിന്നതിന്

      Delete
  3. Replies
    1. george davidinte malar alle?? george jacobinte malar allallo...

      Delete
  4. Padikkan vannal padichittu pokanam. Muradane onnum oyivakkarayille ninnakku

    ReplyDelete
    Replies
    1. താങ്കള്‍ എന്തിനാണാവോ വന്നത്?? അത് തന്നെ ചെയ്തിട്ടാണല്ലോ പോയത്.

      മുരടനെ പലതവണ ഒഴിവാക്കിയതാ... ഒഴിഞ്ഞു പോകണ്ടേ....??? :p

      Delete