IHRD-യില്‍ +1 -നു പഠിക്കുന്ന കാലം. ഷറീന ടീച്ചറുടെ ഫിസിക്സ് ക്ലാസ്. കുട്ടികള്‍ അധികവും പതിവ് പോലെ ഉറക്കത്തിലാണ്. ഉറങ്ങാത്തവര്‍ rocket വിട്ടു കളിക്കുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ക്ലാസില്‍ നിന്നും "അയ്യോ.." എന്ന ഒരു നിലവിളി. വിമല്‍ ആണ് നിലവിളിച്ചത്. എല്ലാവരുടേയും ശ്രദ്ധ വിമലിലെക്കായി. ഷറീന ടീച്ചര്‍ കുറെ നേരം ചോദിച്ചിട്ടും നിലവിളിക്കാന്‍ ഉണ്ടായ കാരണം അവന്‍ പറഞ്ഞില്ല. ഒടുവില്‍ ഷറീന ടീച്ചര്‍ പിന്‍വാങ്ങി. ഞങ്ങള്‍ എല്ലാവരും ആകാംക്ഷാ പൂര്‍വ്വം വിമലിനോട് കാര്യം തിരക്കി. അവന്‍ ഇരിക്കുന്നത് ജനലിനു അടുത്താണ്. അതിലൂടെ നോക്കിയാല്‍ കളിസ്ഥലം കാണാം. ആ ജനലിലൂടെ പുറത്തു കാണുന്ന കളിസ്ഥലത്തേക്ക് വിരല്‍ ചൂണ്ടി അവന്‍ പറഞ്ഞു......
" ഗോള്‍ അടിക്കാന്‍ പറ്റിയ എന്ത് നല്ല ചാന്‍സാ അവര്‍ മിസ്സ് ആക്കിയത്.."
" ഗോള്‍ അടിക്കാന്‍ പറ്റിയ എന്ത് നല്ല ചാന്‍സാ അവര്‍ മിസ്സ് ആക്കിയത്.."
No comments:
Post a Comment