നീ നട്ടു വളര്‍ത്തിയ ചെമ്പക ചില്ലയില്‍
വിരിഞ്ഞിരുന്നെന്നും ഞാന്‍ പൂവായി.
തലയില്‍ ചൂടുവാന്‍; താലോലിക്കുവാന്‍;
ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കുവാന്‍
വിരിഞ്ഞിരുന്നെന്നും ഞാന്‍ പൂവായി.
നിന്‍ കാലിലെ വെള്ളി ചിലങ്കയില്‍
ഒളിച്ചിരുന്നെന്നും ഞാന്‍ നാദമായി.
കാലില്‍ ചുംബിക്കാന്‍; താളമിടാന്‍ കൂടെ
ഒളിച്ചിരുന്നെന്നും ഞാന്‍ നാദമായി.
നീ ഉറങ്ങുമ്പോള്‍ കാലൊച്ചയില്ലാതെ
മുകളില്‍ താരമായി ഞാന്‍ ഉദിച്ചു.
ഇടയ്ക്കിടെ ഞാന്‍ മഴയായി മാറി
നിനക്ക് ചുറ്റിലും പെയ്തിരുന്നു.
എന്നിട്ടും നീ എന്നെ അറിഞ്ഞതില്ല.
അറിയാന്‍ ശ്രമിച്ചതില്ല.
No comments:
Post a Comment