അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Sunday, November 7, 2010

ഭ്രാന്ത്

പ്രേമമായിരിക്കാം എന്നില്‍
ഭ്രാന്തിന്റെ വിത്തുകള്‍ നട്ടത്.
കൂട്ടുകാരാണ് എനിക്ക് ഭ്രാന്തുണ്ടന്നു
ആദ്യം അറിയിച്ചത്.
കവിത എഴുതി തുടങ്ങിയപ്പോള്‍
ഭ്രാന്തു കൂടി.
കാമുകിമാര്‍ എന്നെ
മുഴു ഭ്രാന്തനാക്കി.
ലോകം എന്നെ
ചങ്ങലയില്‍ തളച്ചു.
ചങ്ങല എന്നെ
ഭ്രാന്തില്‍ നിന്നും മോചിപ്പിച്ചു. 

1 comment: