അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, December 19, 2011

Ente Tharuneemani എന്റെ തരുണീമണി

പ്രിയപ്പെട്ട കൂട്ടുകാരേ.. എന്റെ വിവാഹം കഴിഞ്ഞ കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ..? എന്ത്..! അറിഞ്ഞില്ല എന്നോ..? സോറി... നിങ്ങളെയൊന്നും ക്ഷണിക്കാന്‍ പറ്റിയില്ല. നടന്ന കാര്യങ്ങളെല്ലാം അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ എന്നോട് ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു.

അവള്‍.. എന്റെ തരുണീമണി.. എന്റെ ഭാര്യ ഇരു നിറക്കാരിയാണ്.. പേര് ഷഹന.



 ഞങ്ങള്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്ന വിവരം എങ്കിലും നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.. അതെ.. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിട്ടു രണ്ട് വര്‍ഷക്കാലമായി. പത്താം ക്ലാസ്സില്‍ പഠിപ്പു നിറുത്തിയ, വിടര്‍ന്ന കണ്ണുള്ള അവളെക്കുറിച്ച് ആദ്യം പറഞ്ഞത് എന്റെ കൂട്ടുകാരനായിരുന്നു.  അവന്റെ സഹോദരിയുടെ കൂട്ടുകാരിയാണത്രേ.. ഞാന്‍ അവളുടെ മൊബൈല്‍ നമ്പര്‍ എങ്ങിനെയൊക്കെയോ ഒപ്പിച്ചു. അങ്ങിനെ ഞങ്ങള്‍ പ്രണയത്തിലായി.

 പ്രണയത്തിന്റെ പ്രതി ബിംബങ്ങളായ ജൂളിയട്ടിനോടും ഹുസ്നുല്‍ ജമാളിനോടുമൊന്നിച്ചു അവളുടെ പേരും ചരിത്ര താളുകളില്‍ ഇടം പിടിക്കണമെന്ന് ഞാന്‍ ആശിച്ചു. ഞങ്ങള്‍ ഇടയ്ക്കിടെ ഫോണില്‍ സംസാരിച്ചു. കണ്ടു.

അവളുടെ വീട്ടില്‍ ആകെയുള്ളത് അവളുടെ ഉമ്മയാണ്. ഉപ്പ കുറച്ചകലെ ഒരു പട്ടണത്തില്‍ കച്ചവടക്കാരനായി കഴിയുന്നു. വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്നും കേള്‍ക്കുന്നു. ഇവളുടെ ഉമ്മയെ സഹിക്കവയ്യാതെ നാട് വിട്ടതാനെന്നും കേള്‍ക്കുന്നുണ്ട്. അവള്‍ക്കു സഹോദരന്മാരില്ല. വലിയ തറവാടികളോ പണക്കാരോ അല്ല.
ഒരു ദിവസം ഞാന്‍ അവളുടെ വീട്ടില്‍ പോയി. അവള്‍ എന്നെ അവളുടെ ഉമ്മാക്ക് പരിജയപ്പെടുത്തി.
"ജാസിം... എന്റെ കൂട്ടുകാരന്‍."
കൂട്ടുകാരന്‍ എന്ന വാക്കിനു അര്‍ത്ഥങ്ങള്‍ അനവതിയുണ്ടെന്നു അന്ന് ഞാന്‍ അറിഞ്ഞു. ഞാനും അവളും രണ്ടു വര്‍ഷത്തെ ഗംഭീര പ്രണയത്തില്‍ ആറാടി.

ഈ പ്രണയത്തിനൊരു കുഴപ്പമുണ്ട്. തന്റെ പ്രണയിനിയാണ് ഈ ലോകത്തിലേറ്റവും സുന്ദരി എന്ന് ഓരോ ആണും വിചാരിച്ചു പോകുന്നു. (പെണ്ണുങ്ങളുടെ കാര്യം എനിക്കറിയില്ല). അങ്ങിനെയിരിക്കുമ്പോള്‍ വിധി വില്ലന്‍ രൂപത്തില്‍.... എന്റെ ലോകത്തിലെ മികച്ച സുന്ദരിക്കു ഒരു കല്യാണാലോചന.
അവള്‍ പറഞ്ഞു. “ഇതില്‍ നിന്നു രക്ഷ നേടാന്‍ ഒളിച്ചോടണം”.
ഭയം കയറിയ എന്നെ അവള്‍ കളിയാക്കി. "ആണാണത്രെ!!!!!” കൂടെ അവളുടെ വിതുമ്പി കരച്ചിലും.
എന്നോ ഞാന്‍ അവളോട്‌ പറഞ്ഞിരുന്ന വാക്കുകളും പുറത്തു വന്നു. അന്നേതോ മനോഹര സന്ധ്യയില്‍ അങ്ങിനെയെല്ലാം പറഞ്ഞെന്നു വെച്ച്  കാമുകന്‍ കാമുകിയോട് പറഞ്ഞ വാക്കുകളെല്ലാം സത്യമാണെന്ന് കരുതിയ അവളല്ലേ വിഡ്ഢി?

അവളുടെ വീടുപണി നടക്കുകയാണ്. അതിനാല്‍ വീടിനു വാതിലൊന്നും വെച്ചിട്ടില്ല. അതിനാല്‍ അവള്‍ക്കു ചാടിപ്പോരാന്‍ പ്രയാസമൊന്നുമുണ്ടായില്ല. കഷ്ടപ്പെട്ടത് ഞാനാണ്. ഞങ്ങള്‍ ഒളിച്ചോടി. പ്രായം തെളിയിക്കുന്ന രേഖകളെല്ലാം ഞങ്ങള്‍ കൈവശം  കരുതിയിരുന്നു . ആവശ്യം വന്നാലോ...?
പിറ്റേന്ന്  രജിസ്ടെര്‍ വിവാഹം കഴിച്ചു. അന്ന് രാത്രി പോലീസ് പിടിച്ചു. അവര്‍ ഞങ്ങളുടെ വീട്ടുകാരെ അറിയിച്ചു. അവളുടെ ഉമ്മ വന്നു. എന്റെ വീട്ടില്‍ നിന്നും ആരും വന്നില്ല. ഞങ്ങളെ  വേര്‍പിരിച്ചാല്‍ മരിക്കുമെന്ന്  ഞങ്ങള്‍ രണ്ടു പേരും എഴുതി ഒപ്പിട്ട മുദ്ര കടലാസ് ഞങ്ങള്‍ വെളിവാക്കി. ഒരു ദിവസത്തെ ലോക്കപ്പ് വാസത്തിനു ശേഷം ഞങ്ങള്‍ അവളുടെ വീട്ടിലെത്തി.
പള്ളിയില്‍ വെച്ച് നിക്കാഹും നടന്നു. മഹര്‍ (വിവാഹ മൂല്യം) കൊടുക്കാന്‍ അവളുടെ ഉമ്മ അവളുടെ തന്നെ വള ഊരി എന്നെ ഏല്‍പ്പിച്ചു. ഞങ്ങളുടെ ആദ്യ  രാത്രി പോലീസ് ലോക്കപ്പിലായിരുന്നു. രണ്ടാം  രാത്രി അവളുടെ വീട്ടിലെ  വാതിലില്ലാത്ത മുറിയിലും.

എന്റെ വീട്ടുകാര്‍  എന്നെ ബഹിഷ്കരിച്ചിരിക്കുന്നു. മകന്‍  തന്റെ status- ഇനെക്കാള്‍   താഴ്ന്ന നിലയിലുള്ള ഒരുവളെ കല്യാണം കഴിച്ചിരിക്കുന്നു........ അതും ഒളിച്ചോടിക്കൊണ്ട്.... എന്ന്  കേട്ടപ്പോള്‍ എന്റെ പ്രിയപ്പെട്ട ഉമ്മാക്ക് മാനസികമായി. എന്നെ ഗള്‍ഫിലേക്ക് കൊണ്ട് പോകാനായി വിസയുമായി വന്ന ബാപ്പ അതെവിടെയോ  ചവറ്റു  കൊട്ടയില്‍ നിക്ഷേപിച്ചു  തിരിച്ചു പോയി. എന്റെ നാട്ടില്‍ ഞാന്‍ കാലു കുത്തുന്നതും നോക്കി കാലു തല്ലിയൊടിക്കാന്‍ എളാപ്പമാര്‍. ഇതെല്ലാം ഞാന്‍ ആദ്യമേ പ്രതീക്ഷിച്ചതാണ്. പക്ഷെ ഞാന്‍ വിശ്വസിച്ച എന്റെ പെണ്ണ്.... എന്റെ തരുണീമണി.... അവള്‍ എന്നിലെര്‍പ്പെടുത്തിയ അധികാര കുതന്ത്രങ്ങള്‍....

അവളുടെ വീടിനു പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ എല്ലാവരും എന്നെ വിചിത്രജീവിയെ എന്നെ പോലെ നോക്കി നില്‍ക്കും. അവളുടെ നാടാണ്.... എന്നിട്ട് പോലും എല്ലാവര്ക്കും എന്നെ അറിയാം... ഞാന്‍ ഒരു കാട്ടാളന്‍... അവരുടെ നാട്ടിലെ പാവം പെണ്ണിനെ വഴി പിഴപ്പിച്ച രാക്ഷസന്‍.

അങ്ങിനെയിരിക്കെ അവള്‍ക്കു എന്റെ പഴയ കാര്‍ വേണം. അവളുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ എന്റെ എലാപ്പമാരോട് കാര്യം പറഞ്ഞു. "തരില്ല" എന്നവരും.

അവളെന്നോട് പരിഭവിച്ചു.... വിതുമ്പി കരഞ്ഞു... എന്റെ വീക്ക് പോയന്റില്‍ തന്നെ പിടികൂടി.. "ആണാണാത്രെ ...."
അതോടെ രണ്ടും കല്‍പ്പിച്ചു ഞാനെന്റെ നാട്ടിലെത്തി. എളാപ്പമാര്‍ എന്റെ രണ്ടു കാലുകളും ഇടതു കയ്യും തല്ലിയൊടിച്ചു പാര്‍സല്‍ ചെയ്തു. ഇപ്പോള്‍ ഞാന്‍ വികലാംഗന്‍. ഇതിനിടക്ക്‌ ഞങ്ങള്‍ക്ക് മറ്റൊരു സന്ദര്‍ശകന്‍ കൂടിയുണ്ടായി. മെലിഞ്ഞു നീണ്ട്.... മുഖക്കുരുവിന്റെ പാടുണ്ടെങ്കിലും സുന്ദരവും നിഷ്കളങ്കവുമായ മുഖം. അവന്റെ പേര് എന്റെ പേര് തന്നെ. "ജാസിം". അവളുടെ പുതിയ രഹസ്യക്കാരന്‍.

അവര്‍ രണ്ടു പേരും അവളുടെ ഉമ്മയും കൂടി വലിച്ച് എന്നെ കോലായത്തിലേക്കിട്ടു. ഇപ്പോള്‍ ഞാന്‍ അവിടെയാണ് കിടക്കുന്നത്. വലതു കൈ തല്ലി ഒടിക്കാഞ്ഞതിനാല്‍ അത് കൊണ്ടാണ് ഞാനീ കഥ എഴുതുന്നത്. അവളുടെ ഉമ്മ ഇടയ്ക്കു വന്നു ചീത്ത പറഞ്ഞിട്ട് പോയി.
"ലൈറ്റ് ഓഫാക്കാടാ... കറന്റു ചാര്‍ജു അന്റെ വാപ്പയൊന്നുമല്ല കൊടുക്കുന്നത്".

അതിനാല്‍ വേഗം എഴുതി തീര്‍ക്കണം. പ്രിയപ്പെട്ട കൂട്ടുകാരെ സാഹചര്യം ഇങ്ങിനെയെല്ലാം ആയതു കൊണ്ടാണ് നിങ്ങളെ വിവാഹത്തിനു ക്ഷണിക്കാതിരുന്നത്. പരിഭവമില്ലല്ലോ....?

വിവാഹിതരാകാത്ത  പ്രിയ കൂട്ടുകാര്‍ക്ക്  എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അല്‍പ്പം ഉപദേശം

1 . ഒളിച്ചോടി വിവാഹം കഴിക്കാതിരിക്കുക.
2 . ഒളിചോടുകയാണെങ്കില്‍ തന്നെ തന്നെക്കാള്‍ തറവാട്ടു മഹിമയും സമ്പത്തും ഉള്ളവരുടെ കൂടെ ഒളിച്ചോടുക.
3 . ഒളിച്ചോടുമ്പോള്‍ സ്വന്തം കാറുണ്ടെങ്കില്‍ അതാദ്യമേ എടുക്കുക.
4 . ഒളിച്ചോടുന്നതിനു മുന്‍പ് വാപ്പമാര്‍ വിസ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ അതാദ്യമേ കൈക്കലാക്കുക.
5 . ഒളിച്ചോടിയത്തിനു ശേഷം ഒരു കാരണവശാലും കയ്യൂക്കുള്ള എളാപ്പമാരുടെ മുന്‍പില്‍ പോയി ചാടാതിരിക്കുക.

ഒന്ന് കൂടി... ഈ കഥയില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളോ സംഭവങ്ങളോ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി ആരോടെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദ്ര്ശ്ചികം മാത്രമായിരിക്കും. എഴുത്തുകാരന്‍ പാവം ജാസിം അത്തരം സംഭവങ്ങള്‍ക്ക് യാതൊന്നിനും ഉത്തരവാതിയാകുന്നതല്ല. (ഈ കഥ എങ്ങാന്‍ പ്രസിദ്ധമായാല്‍ അവളും ഉമ്മയും മാനഹാനിക്കു കേസ് കൊടുത്താലോ എന്ന ഭയം ഉള്ളത് കൊണ്ടാണ് ഇങ്ങിനെ ഒരു പ്രസ്താവന)


ഇത്രയും എഴുതിയ ശേഷം എഴുത്ത് നിറുത്തിയ കാലൊടിഞ്ഞ ജാസിമും അവളുടെ രഹസ്യ്ക്കാരന്‍ ജാസിമും ഈ ബ്ലോഗിലെ കറുത്ത അക്ഷരങ്ങളിലേക്ക് കയറിക്കൂടി ജീവനില്ലാതായി മാറി.

അഭിപ്രായം പറയൂട്ടൊ...

16 comments:

  1. Jasimey,

    Avasthakal katinam thanne. parisramam thudaruka.
    Avastha mechapettukoodayka illa.

    Asamsakal

    Mattoru malappurathukaran

    ReplyDelete
  2. jabir. Thanx
    sunil. Thanx. I wil try.

    ReplyDelete
  3. ഈ കഥ പ്രസിദ്ധമായ ഉടനെ ഈ കഥ അവളുടെയല്ലെ എന്നും ചോതിച്ച് എനിക്കു പല ഫോണ്‍ കാളുകളും വരാന്‍ തുടങ്ങിയിരിക്കുന്നു.

    എനിക്കിത്രയെ പറയാനുള്ളൂ

    ഈ കഥയില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങളോ സംഭവങ്ങളോ ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി ആരോടെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദ്ര്ശ്ചികം മാത്രമായിരിക്കും. എഴുത്തുകാരന്‍ പാവം ജാസിം അത്തരം സംഭവങ്ങള്‍ക്ക് യാതൊന്നിനും ഉത്തരവാതിയാകുന്നതല്ല

    ReplyDelete
  4. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  5. Artof Wave നന്ദി. വീണ്ടും വരുമല്ലോ...

    ReplyDelete
  6. ഈ ബ്ലോഗ്‌ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടമായി !! നന്നായി ഡാ!

    ReplyDelete
  7. വെത്യസ്തമായ ആ അവതരണം എനിക്കിഷ്ട്ടായി .... ഇത് പ്രസിദ്ധീകരിച്ചതിനു ശേഷം ചില ഫോണ്‍ കോള്‍ വന്നു എന്ന് പറഞ്ഞു ,യഥാര്‍ത്ഥ ജസിമിന്റെ കാല്‍ ആരും തല്ലി ഓടിചില്ലല്ലോ :)

    ReplyDelete
  8. പ്രിയ കൂട്ടുകാരാ....

    വളരെ വ്യത്യസ്തമായ ബ്ലോഗ്‌...എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു...
    ബ്ലോഗ്‌ മാത്രമല്ല...ആകെമൊത്തം....വ്യത്യസ്തത...
    ഇതുകൊണ്ട് തന്നെ തങ്ങള്‍ ശ്രദ്ധേയനാകുന്നു...

    സ്വന്തമായ ഭാഷ രീതിയും...അവതരണവും കൊണ്ട്...മികച്ചു നില്‍ക്കുന്നു എല്ലാ രചനകളും...

    ആശംസകള്‍....

    ReplyDelete
  9. @Ashraf Vainheeri. ഇങ്ങിനെ പോയാല്‍ അടുത്തു തന്നെ ഒടിയും.

    @Sreenath. വീണ്ടും നന്ദി.

    @lost dreamz.... വളരെ വളരെ നന്ദി.

    ReplyDelete
  10. ഹഹഹ ഉപദേശങ്ങള്‍ കൊള്ളാം ... ഇത് സത്യത്തില്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുതിയത് തന്നെയാണോ ..?

    ReplyDelete