അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, February 13, 2012

കരിങ്കണ്ണന്‍ ജാസിം!!!!

ഗിരീഷ്‌ എന്റെ സമ പ്രായ്ക്കാരനാണ്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ അവന്‍ ഊട്ടിയിലോട്ട് ഒരു ടൂര്‍ പോയി. അവിടെ വെച്ച് അവന്‍ ഒരു പട്ടിക്കച്ചവടക്കാരനെ കണ്ടു. അയാളുടെ കയ്യില്‍ പല നിറത്തിലും തരത്തിലുമുള്ള പട്ടികള്‍ ഉണ്ടായിരുന്നു. അവന്‍ അതിലൊരു പട്ടിക്കുട്ടിയുടെ വില ചോദിച്ചു. കച്ചവടക്കാരന്‍ ആയിരം രൂപ പറഞ്ഞു. ഗിരി അവന്റെ വാക്ക് സാമര്‍ത്യത്താല്‍ അത് 250  ആക്കി കുറച്ചു. അങ്ങിനെ ടൂറും കഴിഞ്ഞ അവന്‍ പട്ടിക്കുട്ടിയുമായി വീട്ടിലെത്തി. 


ഞങ്ങള്‍ കൂട്ടുകാരെല്ലാം പട്ടിക്കുട്ടിയെ ചെന്ന് കണ്ടു. കാണാന്‍ നല്ല ചന്തമുള്ള പട്ടിക്കുട്ടി. നീണ്ട രോമമുള്ള, തവിട്ടു നിറത്തിലുള്ള, അധികം ഉയരമില്ലാത്ത, സദാ ഉയര്‍ന്നു നില്‍ക്കുന്ന വാലുള്ള, ഓമനത്വമുള്ള മുഖത്തോട് കൂടിയ പട്ടിക്കുട്ടി. 
എനിക്കതിനെ വലിയ ഇഷ്ടമായി. ഞാന്‍ 300 രൂപ തരാം, അതിനെ തരുമോ എന്ന് പലവട്ടം അവനോടു ചോദിച്ചു. അപ്പോള്‍ കാണേണ്ടതായിരുന്നു അവന്റെ പുച്ഛം. കച്ചവടക്കാരന്‍ ആയിരം രൂപ പറഞ്ഞതാണെന്നും 250 രൂപയ്ക്കു കിട്ടാന്‍ കാരണം അവന്റെ വാക്ക് സാമാര്‍ത്യമാണെന്നും പറഞ്ഞ് അവന്‍ അവനെ തന്നെ പുകഴ്ത്താന്‍ തുടങ്ങും. വീണ്ടും ചോദിച്ചാല്‍ അവന്‍  പറയും: "കച്ചവടക്കാരന്‍ പറഞ്ഞ ആയിരത്തിനു മുകളില്‍ തന്നാല്‍ പട്ടിക്കുട്ടിയെ തരാം“. 
അതോടെ ഞാനാ ആശ വേണ്ട എന്ന് വെച്ചു. 

ഗിരി പട്ടിക്കുട്ടിക്ക് വേണ്ടി പുതിയൊരു കൂട് പണിയിച്ചു. അവന്‍ ആ പട്ടിക്കുട്ടിയെ വളരെ സ്നേഹത്തോടെ താലോലിച്ചു വളര്‍ത്തി. കുറച്ചു കാലം കൊണ്ട് പട്ടിക്കുട്ടി വളര്‍ന്നു. പട്ടിയായി. പക്ഷെ , പഴയ രൂപ സാദ്രശ്യം തീരെ ഇല്ല. ഇപ്പോള്‍ കണ്ടാല്‍ തെരുവിലൂടെ അലഞ്ഞു നടക്കുന്ന ഒരു സാദാരണ പട്ടി. അവന്റെ അച്ഛന്‍ ചീത്ത പറഞ്ഞ് പറഞ്ഞ് അവന്‍ അതിനെ തുറന്നു വിട്ടു. 
250 രൂപക്ക് രണ്ടോ മൂന്നോ തെരുവ് പട്ടികളെ പിടിച്ചു തരാമെന്നു പറഞ്ഞ് ഞാന്‍ അവനെ കളിയാക്കി. 

ആ പട്ടി ഇങ്ങിനെ ആവാന്‍ കാരണം എന്റെ കരിങ്കണ്ണാണെന്നാണ് അവന്‍ പറയുന്നത്. കച്ചവടക്കാരനാല്‍ പറ്റിക്കപെട്ട ജാള്യത മറയ്ക്കാനാണ് അവന്റെ ഇങ്ങിനെ ഒരു ആരോപണം. ആ ആരോപണത്താല്‍ അവന്‍ രക്ഷപ്പെട്ടു. അത് കേള്‍ക്കെ എല്ലാവരും എന്നെ നോക്കും. പാവം ഞാന്‍. 

No comments:

Post a Comment