അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, February 20, 2012

മുടിക്കച്ചോടക്കാരന്‍ അബോക്കര്‍ മുസ്ല്യാര്‍...

                                    ബൂദാബിക്കാരന്‍ അയമ്മദു ഖസ്രജി ഒരു ദിവസം ഉറങ്ങുമ്പോള്‍ സ്വപ്നത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. നോക്കുമ്പോ ആരാന്നറിയോ..? പടച്ചോന്‍. കയ്യും കാലൊക്കെ ഈ വണ്ണണ്ട്. 75 സെന്റ്റീമീറ്റര്‍ നീളള്ള ഒരു കെട്ട് മുടി കൊടുത്തിട്ട് പടച്ചോന്‍ പറയാണ് ..."അയമ്മദുട്ട്യെ ... ഇത്  ആ അബോക്കര്‍ മുസ്ല്യാര്‍ക്ക് കൊടുത്തിട്ട് കിട്ടുന്ന പൈശ കൊണ്ട് ഇഷ്ടം പോലെ കോയി ബിരിയാണി വാങ്ങി തിന്നിട്ട് ചാവടാന്ന് “. 

ആരാണ് ഈ അബോക്കര്‍ മുസ്ല്യാര്‍??? എനിക്കറിയാം. പണ്ട് അവസ്ഥക്കാരന്‍ ജാസിമിന് സ്വര്‍ഗത്തില്‍ പോകാന്‍ ഒരു പൂതി. സുഹൃത്താണ് ഇങ്ങേരെ കുറിച്ച് പറഞ്ഞത്.

“ധാരാളം പേരെ ഉരുവില്‍ സ്വര്‍ഗത്തിലേക്ക് കയറ്റി അയച്ചിട്ടുള്ള ഒരാളുണ്ട്“ . 
“ഉരുവിലോ... ഇക്കാലത്തോ..?“
“അതെ.. നമ്മുടെ അബോക്കര്‍ മുസ്ല്യാര്‍“.

അങ്ങിനെ ജാസിം  അബോക്കര്‍ മുസ്ല്യാരെ പോയി കണ്ടു. 


മൂപ്പര് ചോദിച്ചു: " ഈ സ്വഭാവായിട്ടും സ്വര്‍ഗത്തില്‍ കടക്കാനുള്ള പൂതി വിട്ടിട്ടില്ലല്ലേ..?"
ജാസിം:“ അതിനല്ലേ ഇങ്ങളെ പോലത്തെ ആള്‍ക്കാര്‍“.
അബോക്കര്‍ മുസ്ല്യാര്‍: കാരത്തൂര്‍ മര്‍കസ് വഴി ആര്‍ടിഫിഷ്യല്‍ സ്വലാത്തും കയറ്റി ഓച്ചിറ ഉപ്പൂപ്പാന്റെ ജാറത്തില്‍ പോകുന്ന ഉരുവാണ്. നിങ്ങക്കും വേണ്ടി ഞമ്മള്‍ അത് സ്വര്‍ഗം വഴി തിരിച്ചു വിടാം."
അപ്പോള്‍ ജാസിമിന് ഒരു സംശയം: " സ്വര്‍ഗത്തില്‍ കയറിയതിനു ശേഷം പിടിച്ചു പുറത്താക്കിയാലോ...?"
അബോക്കര്‍ മുസ്ല്യാര്‍:" മുടി പള്ളിക്ക് കുറച്ചു സംഭാവന തരുക. മുടിപള്ളിക്ക് കാശ് കൊടുത്ത ആളെ സ്വര്‍ഗത്തീന്നു പിടിച്ചു പുറത്താക്കേണ്ട കാര്യം ഇല്ലല്ലോ.. പിന്നെ ആരെങ്കിലും ചോദിച്ചാല്‍ 'മുസ്ല്യാര്‍ക്കാ ദോസ്ത്' എന്ന് പറഞ്ഞാല്‍ മതി."


ജാസിം:" മുടി പള്ളിക്കാണെങ്കില്‍ ഞമ്മള് കാശ് തരാം. കാരണം മുടി എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു" . 





അങ്ങിനെ ജാസിമും അബോക്കര്‍ മുസ്ല്യാരും കൂടി  ഉരുവില്‍ സ്വര്‍ഗത്തിലേക്ക് പുറപ്പെട്ടു. അവസ്ഥക്കാരന്‍ ജാസിം സ്വര്‍ഗത്തിലേക്കാണോ അതോ നരകത്തിലേക്കാണോ എത്തിപ്പെട്ടത് എന്നറിയാന്‍ പ്രിയവായനക്കാര്‍ക്ക് താത്പര്യമുണ്ടാകും. എന്തായാലും സ്വര്‍ഗത്തിലെക്കാവില്ല എന്ന് മാത്രം ഞാന്‍ പറയുന്നു. കഥയുടെ climax വരും ദിവസങ്ങളിലെ വര്‍ത്തമാന പത്രങ്ങളില്‍ നിന്നും നിങ്ങള്ക്ക് വായിക്കാം. 


വാല്‍കഷണം :-
ഇങ്ങിനെ കഥ എഴുതി കൊണ്ടിരിക്കുമ്പോഴാണ് ആ വാര്‍ത്ത വന്നത്.
ഈ വര്‍ഷത്തെ അവസ്ഥകളുടെ ഏറ്റവും മികച്ച ബിസിനസുകാരനായ വ്യക്തിക്കുള്ള അവാര്‍ഡ്‌ പ്രഖ്യാപിച്ചു. ചുംപനങ്ങളും ആലിംഗനങ്ങളും വിറ്റു കോടീശ്വരിയായ അമ്മൂമയെ 150 പോയന്റുകള്‍ക്ക് പിന്തള്ളി മുടിക്കച്ചോടക്കാരന്‍
അബോക്കര്‍ മുസ്ല്യാര്‍ ഒന്നാമതെത്തി. പണ്ട് അജ്ഞാത ശവങ്ങളും സ്വലാത്തും മാത്രം കച്ചവടം നടത്തി കഴിഞ്ഞിരുന്ന  ഈ സാദു മുസ്ല്യാര്‍ ഈ അടുത്ത കാലത്ത് തുടങ്ങിയ മുടികച്ചവടമാണ് ഈ അവാര്‍ഡ് കരസ്ഥമാക്കാന്‍ സഹായിച്ചത് . വെറും മുടിയില്‍ നിന്നും കോടികളുണ്ടാക്കുന്ന വൈഭവം ടാറ്റക്കോ ബിര്‍ലക്കോ അംബാനിക്കോ പോലും ഉണ്ടായിരുന്നില്ല എന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. 

 (മുകളിലെ ചിത്രം നൌഷാദ് അകമ്പാടത്തിന്റെ ബ്ലോഗില്‍ നിന്നും കിട്ടിയതാണ്)



3 comments:

  1. " മുടി പള്ളിക്കാണെങ്കില്‍ ഞമ്മള് കാശ് തരാം. കാരണം മുടി എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു"

    ReplyDelete
  2. തകർപ്പൻ പോസ്റ്റ്! :)

    ReplyDelete