അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Thursday, March 15, 2012

ഉടുതുണി ദാനം ചെയ്ത തമ്പ്രാന്‍

കോളേജില്‍ പഠിക്കുന്ന കാലം.  ജാസിമിന്റെ ഉമ്മയും ഉപ്പയും അങ്ങ് ദുഫായില്‍ ആണ്. വീട്ടില്‍ മറ്റാരും ഇല്ല.  എന്റെ വീടിന്റെ അടുത്താണ് അവന്റെ വീട്. എന്റെ ക്ലാസ്സില്‍ തന്നെയാണ് അവന്‍ പഠിക്കുന്നത്.  എന്നും ഞാന്‍ 8 .30 ആകുമ്പോഴേക്കും അവന്റെ വീട്ടില്‍ എത്തും. അവന്‍ റെഡി ആയി കാണില്ല. ഒരു 9 .30  , 10  മണിയാകുമ്പോള്‍ അവന്‍ റെഡിയാകും. രണ്ടു പേരും കൂടെ അവന്റെ ബൈക്കില്‍ കോളേജിലോട്ടു പോകും. 

 അന്നും എന്നത്തെയും പോലെ ഞാന്‍ ജാസിമിന്റെ വീട്ടില്‍ പോയി. അവന്‍ കുളിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പത്രം വായന തുടങ്ങി. അവന്‍ കുളി കഴിഞ്ഞു വന്നു ഇസ്തിരി ഇടാന്‍ നിന്നു. എന്നെത്തെയും പോലെ, അന്നെങ്കിലും നേരത്തെ എത്തണമെന്ന ആഗ്രഹത്തോടെ ധ്രിതി പിടിച്ചാണ് ഇസ്തിരി ഇടുന്നത്. ആദ്യം ഷര്‍ട്ട് ഇസ്തിരി ചെയ്തു അവന്‍ അത് ധരിച്ചു. ഇപ്പോള്‍ പാന്റാണ് അവന്‍ ഇസ്തിരി ചെയ്യുന്നത്. അവന്റെ വേഷം ഷര്‍ട്ടും "ജോക്കി" ജെട്ടിയും. 
അപ്പോഴാണ്‌ ഒരു പിച്ചക്കാരന്‍ കയറി വന്നത്. "വല്ലതും തരണേ...". 
"ഡാ ജാസിമേ... ഒരു പിച്ചക്കാരന്‍ "
“എന്തെങ്കിലും കൊടുത്തു വിടടേ..."
“എന്റെ കയ്യില്‍ ചില്ലറയില്ല.“
“ദാ... ആ മേശപ്പുറത്തു ചില്ലറ കിടപ്പുണ്ട്“.
 ഞാന്‍ മേശപ്പുറത്തു നിന്നു ചില്ലറ എടുത്തു കൊടുത്തു.
“പഴയ വസ്ത്രങ്ങള്‍ എന്തെങ്കിലുമുണ്ടോ... ?” പിച്ചക്കാരന്റെ അടുത്ത ചോദ്യം.
“ഡാ.. പഴയ ഡ്രസ്സ്‌ വല്ലതുമുണ്ടോ...?“
ഇപ്പോള്‍ ജാസിമിന്റെ ഇസ്തിരി ഇടല്‍ അവസാനിച്ചു. അവന്‍ നോക്കുമ്പോള്‍  ഉപേക്ഷിച്ച പഴയ ഒരു പാന്റ് കിടപ്പുണ്ട്. അവന്‍ ജെട്ടി ഇട്ടുകൊണ്ട്‌ തന്നെ ആ പാന്റ് പിച്ചക്കാരന് കൊണ്ട് കൊടുത്തു. പിച്ചക്കാരന്‍ കരുതിയത് ജാസിം അവന്‍ ധരിച്ചിരുന്ന പാന്റ് തന്നെ അഴിച്ചു കൊടുക്കുന്നു എന്നാണ്. പിച്ചക്കാരന് ബഹുമാനം കയറി  ഇങ്ങിനെ വിളിച്ചു പറഞ്ഞു.: "തമ്പ്രാ... ഉടുതുണി അഴിച്ചു തരുകയാണോ തമ്പ്രാ..."


ഞാനും ജാസിമും ചിരി തുടങ്ങി. ആ ചിരിയില്‍ നിന്നും മോചിതനാകാന്‍ എനിക്ക് ദിവസങ്ങള്‍ വേണ്ടി വന്നു. അതോടെ അവനെ കോളേജില്‍ എല്ലാവരും " തമ്പ്രാ.." എന്ന് വിളിക്കാന്‍ തുടങ്ങി.
   

4 comments:

  1. ഓ അമ്പ്രാ... കൊള്ളാം! :) അല്ല ഇവിടെ ആരാ ജാസിം... നീയോ... അതോ നിന്‍റെ കൂട്ടുകാരനോ? അതോ നിങ്ങള്‍ രണ്ടുപേരും ജാസിം ആണോ?

    ReplyDelete
  2. ഇപ്പോഴത്തെ സംഭവങ്ങള്‍ കണ്ടാല്‍ അങ്ങിനെ ഒക്കെ തോന്നിപ്പോകും.

    ReplyDelete