അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Tuesday, September 25, 2012

A for Apple; E for ITALY



"So. I will sent you the details. what is your email id ?"
എറണാകുളം vortex automation എന്ന സ്ഥാപനത്തില്‍ നിന്നും  അഖില്‍  കോയമ്പത്തൂരിലെ മുത്തുകൃഷ്ണനുമായി  ഫോണില്‍ സംസാരിക്കുകയാണ്. മുത്തു കൃഷ്ണന്‍  ## @gmail .com  മുത്തു കൃഷ്ണന്‍ തന്റെ email id പറഞ്ഞു.(‍ ഇവിടെ മുത്തു കൃഷ്ണന്‍ ## @gmail .com എന്നതിലെ ##  ഇന്ഗ്ലീഷിലെ I ,V ,P ,Q എന്നീ അക്ഷരങ്ങള്‍ എല്ലാം കൂടി കൂട്ടി ചേര്‍ത്താല്‍  കിട്ടുന്ന ഒരു ശബ്ദമാണ് ). തമിഴന്മാരുടെ ചില ഉച്ചാരണം അങ്ങിനെയാണ്. നമുക്ക് മനസ്സിലാകില്ല.


 "what ?" അഖില്‍  ചോദിച്ചു. വീണ്ടും മുത്തു കൃഷ്ണന്‍ "മുത്തു കൃഷ്ണന്‍ ## @gmail .com" എന്ന് തന്നെ പറഞ്ഞു.  വീണ്ടും വീണ്ടും ചോദിച്ചപ്പോഴും അത് തന്നെ പറഞ്ഞു.  
"മുത്തു കൃഷ്ണന്‍ ## @gmail .com "

ഒടുവില്‍ സഹികെട്ട  അഖില്‍  അതുപോലെ തന്നെ ശബ്ദത്തില്‍ ചോദിച്ചു. ‍ 
"  ## stands for what ?"
ഉടനെ മുത്തു കൃഷ്ണന്പറഞ്ഞു :"E for Italy ". സന്തോഷമായ  അഖില്‍ ഫോണ് വെച്ചു. അതിനു ശേഷമാണ് ITALY യില്‍  E ഇല്ല എന്ന് അവനു ബോധം വന്നത്. അതും പറഞ്ഞു ഞങ്ങള്‍ മുത്തു കൃഷ്ണന്‍ മണ്ടന്‍ ആണെന്നും പറഞ്ഞു  കളിയാക്കാന്‍ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍  ‍മുത്തു കൃഷ്ണന്റെ ഒരു email ഞങ്ങള്‍ക്ക് വന്നു. നോക്കുമ്പോള്‍ അയാളുടെ email id അതില്‍ നിന്നും   muthukrishnanv@gmail .com എന്നാണെന്ന് മനസ്സിലായി. അയാള്‍ അന്ന് പറഞ്ഞത് V for Victory എന്നാണെന്നും അയാള്‍  മണ്ടന്‍ അല്ല എന്നും മനസ്സിലായി.  പിന്നെ ഞങ്ങള്‍ ചെവി കേള്‍ക്കാത്തവന്‍ എന്നും പറഞ്ഞു അഖിലിനെ കളിയാക്കാന്‍ തുടങ്ങി.      




No comments:

Post a Comment