അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Monday, April 29, 2013

coincidence


ജാസിമേ... നീ തെറ്റിദ്ധരിച്ചു കാണും എന്ന് എനിക്കറിയാം. അവളെന്റെ ആരുമല്ല. സത്യം. എന്റെ കൂടെ പദ്മ theator-ഇല്‍ കണ്ടവളുമായി എനിക്കൊരു ബന്ധവും ഇല്ല. പടച്ചോന്‍ സത്യം.
                                             


ആ പടത്തിനു  ടിക്കറ്റ്  എടുക്കാന്‍ വരിയില്‍ കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. സ്ത്രീകളുടെ വരിയില്‍ അവള്‍. അവള്‍ "ഒരു  ടിക്കറ്റ് "  എന്ന് പറഞ്ഞു 500 രൂപ നീട്ടിയപ്പോള്‍  ടിക്കറ്റ്  കൊടുക്കുന്നയാള്‍ കേട്ടത് രണ്ടു  ടിക്കറ്റ്  എന്നാണ് . അയാള്‍ രണ്ടു  ടിക്കറ്റ്   കൊടുക്കുകയും രണ്ടു ടിക്കറ്റിന്റെ പണം എടുക്കുകയും ചെയ്തു. അവള്‍ക്ക് ആ ടിക്കറ്റ് ആര്‍ക്കെങ്കിലും കൊടുക്കണം. അവള്‍ എന്റെ അടുത്ത് വരികയും എനിക്കൊരു ടിക്കറ്റ് തരികയും ചെയ്തു. 
                                                                      



ജാസിമേ... നീ തെറ്റിദ്ധരിച്ചു കാണും എന്ന് എനിക്കറിയാം. അവളെന്റെ ആരുമല്ല. സത്യം.




ചോളാപ്പൊരി പേക്കറ്റ് വാങ്ങി    theator-ഇന്റെ അകത്തു കടന്ന ഞാന്‍ ഒഴിഞ്ഞു കിടക്കുന്ന  കസേരകളായിട്ടു  പോലും ഒരു നിമിത്തം പോലെ ഇരുട്ടില്‍ ഇരുന്നത് അവളുടെ അടുത്തായി പോയി. 




ജാസിമേ... നീ തെറ്റിദ്ധരിച്ചു കാണും എന്ന് എനിക്കറിയാം. അവളെന്റെ ആരുമല്ല. സത്യം.

എനിക്ക് ടിക്കറ്റ് തന്നവളല്ലേ എന്ന് കരുതി ഞാന്‍ വാങ്ങിയ  ചോളാപ്പൊരി അവള്‍ക്കു നീട്ടി. അവളതു വാങ്ങുകയും ചെയ്തു.  




 ജാസിമേ... നീ തെറ്റിദ്ധരിച്ചു കാണും എന്ന് എനിക്കറിയാം. അവളെന്റെ ആരുമല്ല. സത്യം.






  ചോളാപ്പൊരി കിട്ടിയ സന്തോഷതിലാണോ എന്നറിയില്ല അവള്‍ എനിക്കൊരു ഉമ്മ തന്നു. ഞാനത് തിരിച്ചു കൊടുത്തു.
ജാസിമേ... നീ തെറ്റിദ്ധരിച്ചു കാണും എന്ന് എനിക്കറിയാം. അവളെന്റെ ആരുമല്ല. സത്യം. 





ഇന്റെര്‍വല്‍ സമയത്ത് പുറത്തിറങ്ങുമ്പോഴാണ് നീ എന്റെ തൊട്ടു പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന വിവരം ഞാന്‍ അറിയുന്നത്. നീ പറഞ്ഞപ്പോഴാണ് 

അവളും നമ്മുടെ കോളേജില്‍ ELECTRONICS and COMMUNICATIONS department-ഇല്‍ നമ്മുടെ ഒരു വര്ഷം junior ആണെന്ന് ഞാന്‍ അറിയുന്നത്.
                                          



  ജാസിമേ... നീ തെറ്റിദ്ധരിച്ചു കാണും എന്ന് എനിക്കറിയാം. അവളെന്റെ ആരുമല്ല. സത്യം.

അത് കൊണ്ട് നീ ഇക്കാര്യം ആരോടും പറയരുത്. പറയുമോ... ജാസിമേ... ?






6 comments:

  1. ജാസിമേ... നീ തെറ്റിദ്ധരിച്ചു കാണും എന്ന് എനിക്കറിയാം. അവളെന്റെ ആരുമല്ല. സത്യം.


    അത് കൊണ്ട് നീ ഇക്കാര്യം ആരോടും പറയരുത്. പറയുമോ... ജാസിമേ... ?

    ReplyDelete
  2. n\\\\ha....haa..ha.. reveal who are they ... explore suspense...

    ReplyDelete
  3. യാത്രക്കാരാ.... അത് പറഞ്ഞാല്‍ കലാപമാകും. അവന്റെ പേര് പറയില്ല എന്ന് ഉറപ്പു നല്‍കിയാണ്‌ ഞാന്‍ പോസ്ടിയത്

    ReplyDelete
  4. neril kandal paranju tharumooooo

    ReplyDelete
  5. നീ വാ... ഞാന്‍ പറഞ്ഞു തന്നാല്‍ നീ ആരോടും പറയരുത്.

    ReplyDelete
  6. ഓരോരോ തെറ്റിദ്ധാരണകളേയ്യ്

    ReplyDelete