അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Wednesday, August 5, 2015

അവള്‍ 1 ഭാഗം 2

    
കോളേജ് ജീവിതം അവസാനിക്കാന്‍ ഇനി ദിവസങ്ങളെ ഉള്ളൂ... ക്ലാസ്സ്‌ ഇനി നാളെ കൂടിയേ ഉള്ളൂ.. അത് കഴിഞ്ഞാല്‍ എക്സാം ആണ്. കളിച്ച കളികള്‍ ഒന്നും പോര. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഇനിയും എന്തേലും ചെയ്യണം. സമയവും ഇല്ല.

ആലോചിച്ചു. ഒടുവില്‍ കണ്ടെത്തി. 


കാണുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം പ്രണയ ലേഖനം കൊടുക്കുക. നല്ല ഐഡിയ.
ഒരുത്തിയും നമ്മളെ മറക്കാന്‍ പോകുന്നില്ല.

ഞാന്‍ ഒരു A4 size പേപ്പര്‍ എടുത്തു. അതില്‍ ഞാന്‍ നാല് പ്രണയ ലേഖനങ്ങള്‍ എഴുതി. ഓരോന്നിനും മുകളില്‍ "പ്രിയപ്പെട്ട" എന്നെഴുതി. പ്രിയപ്പെട്ട കഴിഞ്ഞു കുറെ കുത്തുകള്‍. ഓരോ പ്രണയ ലേഖനങ്ങള്‍ക്കും അടിയില്‍ എന്റെ പേരും മൊബൈല്‍ നമ്പറും  എഴുതി. 

അത് 20 Photocopy എടുത്തു. വൈകീട്ട് റൂമില്‍ ഇരുന്നു എല്ലാം  മുറിച്ചു സെറ്റ് ആക്കുകയായിരുന്നു. ഇരുപതു പേപ്പര്‍. ഓരോന്നിലും നാല് പ്രണയ ലേഖനങ്ങള്‍. മൊത്തം 80 പ്രണയ ലേഖനങ്ങള്‍. ഇത് 80 പെണ്‍പിളളാര്‍ക്ക്  കൊടുക്കണം. അവരൊന്നും എന്നെ മറക്കില്ല. മൊബൈല്‍ നമ്പറില്‍ ആരെങ്കിലും വിളിച്ചാല്‍ അത് ബോണസ്. 

എല്ലാം ഞാന്‍ കട്ട്‌ ചെയ്തു സെറ്റ് ആക്കുമ്പോള്‍ ഷഹീദ്, ഷബീര്‍, നിതാഷ് എന്നീ സഹമുറിയന്മാര്‍ വന്നു. അവര്‍ കാര്യം തിരക്കി. ഈ തെണ്ടികള്‍ക്കു പോയി വല്ലതും പഠിച്ചൂടെ?? വെറുതെ അല്ല സപ്പ്ളി അടിച്ചു നടക്കുന്നത്. 

പണ്ടേ ഞാന്‍ ഒരു മണ്ടന്‍ ആണല്ലോ . ഞാന്‍ അവര്‍ക്ക് എന്റെ പ്ലാന്‍  വിശദീകരിച്ചു കൊടുത്തു. അപ്പോള്‍ അവര് പറയുകയാ അവരുടെ പേരും നമ്പറും വെക്കണം എന്ന്. പറ്റൂല എന്ന് ഞാന്‍ പറഞ്ഞു.

അവരില്‍ രണ്ടുപേര്‍ എന്നെ പിടിച്ചു വെച്ചു. മറ്റവന്‍ പേപ്പര്‍ എല്ലാം എടുത്തു കീറാന്‍ ഉള്ള രീതിയില്‍ നില്‍ക്കുന്നു. "നിനക്ക് എഴുതാന്‍ പറ്റുമോ??"

വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാന്‍ സമ്മതിച്ചു.

പിറ്റേ ദിവസം. വൈകുന്നേരം. നല്ല മഴ ഉണ്ടായിരുന്നു. മഴയും കൊണ്ട് അവന്മാരോടൊപ്പം ലേഡീസ് ഹോസ്ടലിന്റെ ഗേറ്റില്‍ ചെന്ന് നിന്നു. അതിലെ കടന്നു പോകുന്ന ഓരോരുത്തിയെയും വിളിക്കും. പേര് ചോദിക്കും. പേര് കേട്ട ഉടനെ ഞാന്‍ അത് പ്രിയപ്പെട്ട കഴിഞ്ഞിട്ടുള്ള കുത്തുകള്‍ക്ക്‌ മുകളില്‍ എഴുതും. അത് അവള്‍ക്കു കൊടുക്കും. അടുത്തവളെ വിളിക്കും. 


അവള്മാര്‍ക്കെല്ലാം ചിരി. ചിരി മാത്രമേ ഉള്ളൂ...??

അപ്പോള്‍ അവളും വന്നു. അവള്‍ക്കും കൊടുത്തു ഒരു പ്രണയ ലേഖനം. എല്ലാവര്ക്കും കത്ത് ഞാന്‍ കൊടുത്തപ്പോള്‍ അത് സുഗുണന്‍ ആണ് അവള്‍ക്കു കൊടുത്തത്. 

കത്ത് കിട്ടിയ ഉടനെ അവള്‍ പറഞ്ഞു. എനിക്കിപ്പോള്‍ മൊബൈല്‍ ഇല്ല. മൊബൈല്‍ ഫോണ്‍ കിട്ടുമ്പോള്‍ ഞാന്‍ എല്ലാവരെയും എന്തായാലും വിളിക്കാം. 

അവള്‍ പോയി. ആ ദിവസം കഴിഞ്ഞു. ആരും വിളിച്ചില്ല. കുറെ കാലം കഴിഞ്ഞു. എനിക്കൊരു മെസ്സേജ് വന്നു. 

Dear Jasim. Hope you still remember me. I am അവള്‍. I am your junior.

ഞാന്‍ വിശ്വസിച്ചില്ല. ഏതോ തെണ്ടി എനിക്കിട്ടു പണിയുകയാണോ?? അതോ ഇത് അവള്‍ തന്നെ ആണോ...?? തടിയനും സുഗുണനും ഉസ്മാനും എല്ലാം അവളെ കുറിച്ച് അറിയാം. ഞാന്‍ തിരിച്ചു വിളിച്ചാല്‍ അത് അവള്‍ അല്ലങ്കില്‍ എന്റെ ചീത്ത പേര് കൂടും. തത്കാലം തിരിച്ചു വിളിക്കാതിരിക്കുന്നതാണ് നല്ലത്. എനിക്കൊരു സമാധാനവും കിട്ടുന്നില്ല.
ഇനി അത് അവള്‍ ആകുമോ?? ബിരിയാണി കൊടുക്കുമോ??


തുടരും. 




വാല്‍കഷണം: എന്റെ കഴിഞ്ഞ പോസ്റ്റ്‌ അവള്‍ 1 പുറത്തു വന്നതിന്റെ പിറ്റേ ദിവസം എന്റെ ഇന്‍ബോക്സില്‍ ഒരു മെസ്സേജ് വന്നു.


 "ജാസിംക്ക... ഇത് ശരിയല്ല."

"എന്ത് ശരിയല്ല?? പിന്നെ എന്നെ ജാസിംക്ക എന്നൊന്നും വിളിക്കേണ്ട. ജാസിം എന്ന് വിളിച്ചാല്‍ മതി. എന്നെക്കാള്‍ പ്രായമുള്ളവര്‍ വരെ എന്നെ അങ്ങിനെ വിളിച്ചിട്ടില്ല. പിന്നെയാ പ്രായം കുറഞ്ഞ നീ.."


 " ശരി. ഇനി വിളിക്കില്ല. ജാസിം എന്നെ കുറിച്ചു എഴുതിയത് എല്ലാം എനിക്കിഷ്ടപ്പെട്ടു. പക്ഷെ അതിന്റെ ക്ലൈമാക്സ്‌ ശരിയായില്ല. ഞാന്‍ പോലും അറിയാതെ അവള്‍ പോലും  അറിയാതെ അവളുടെ മനസ്സില്‍ ഞാന്‍ വളരുകയായിരുന്നു എന്ന് പറഞ്ഞത് ശരി അല്ല. എന്റെ മനസ്സില്‍ ജാസിം ഒരിക്കലും വളര്‍ന്നിട്ടില്ല." ഇപ്പോളും കള്ളം പറയുകയാ കൊച്ചു കള്ളി. 

"അത് എനിക്കറിയാം.  എന്റെ വായനക്കാരെ കൂട്ടുന്നതിനു വേണ്ടി ഞാന്‍ ഒരു കള്ളം എഴുതിയതല്ലേ ...?? പോരാത്തതിന് എനിക്ക് വേറെ ഒരു ക്ലൈമാക്സ്‌-ഉം കിട്ടിയില്ല. "

"എന്നാല്‍ ക്ലൈമാക്സ്‌ ഞാന്‍ പറഞ്ഞു തരാം. അതില്‍ കുറച്ചു സാഹിത്യം എല്ലാം ചേര്‍ത്താല്‍ മതി."

"പറയൂ... ഇഷ്ടപ്പെട്ടാല്‍ മാറ്റാം. "

"അങ്ങിനെ അവള്‍ കോളേജ് കഴിഞ്ഞ ഉടനെ തന്നെ കല്യാണം ഒക്കെ കഴിച്ചു. ഇപ്പോള്‍  സുഖം ആയി ജീവിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. ഇടയ്ക്കിടെ ചാറ്റ് ചെയ്യും.അവളെ കുറിച്ച് എഴുതട്ടെ എന്ന് ഞാന്‍ അവളോട്‌ ചോദിച്ചു. ഉടനെ സന്തോഷത്തോടെയും അല്‍പ്പം അഹങ്കാരത്തോടെയും (എന്തിനാണാവോ അഹങ്കാരം??) അവള്‍ പറഞ്ഞു, എഴുതിക്കൊള്ളൂ... പിന്നെ എന്റെ വായനക്കാര്‍ക്ക് വേണ്ടി ഞാന്‍ കുറച്ചു കള്ളം (കള്ളം അല്ല എന്ന് ഇപ്പോള്‍ നമുക്കൊക്കെ അറിയാമല്ലോ...) കൂടി ചേര്‍ത്തു. പിന്നെ ഞാന്‍ പോലും അറിയാതെ അവള്‍ പോലും അറിയാതെ അവളുടെ മനസ്സില്‍ ഞാന്‍ വളരുകയായിരുന്നു, എന്നൊക്കെ എഴുതിക്കോ... "

"മാണ്ട." (എന്റെ വായനക്കാര്‍ മാങ്ങാ തൊലികള്‍ ആണെന്നാ അവളുടെ വിചാരം).
നായികയെ കുറച്ചു കൂടി പൊക്കിയാലോ.. അവള്‍ക്കു ബെന്‍സ്‌ കാര്‍ ഉണ്ടെന്നൊക്കെ എഴുതാം. നീ എന്റെ കഥയിലെ കഥാപാത്രം ആണ്. കഥാപാത്രത്തിന്റെ മനസ്സില്‍ എന്തൊക്കെ വളരണം എന്ന് എഴുത്തുകാരന്‍ തീരുമാനിക്കും.

"ഇനിയും ഇങ്ങിനെ എഴുതിയാല്‍ എഴുത്തുകാരന്‍ ജീവിക്കണോ വേണ്ടയോ എന്ന് കഥാപാത്രം തീരുമാനിക്കും."

കഥാപാത്രം അങ്ങിനെ മോശമായ തീരുമാനം എടുത്തില്ലെങ്കില്‍ ഈ കഥയുടെ മൂന്നാം ഭാഗവുമായി ഉടനെ വരാം. ഇന്ശഅല്ലാഹ്.

1 comment:

  1. ഈ തെണ്ടികള്‍ക്കു പോയി വല്ലതും പഠിച്ചൂടെ?? വെറുതെ അല്ല സപ്പ്ളി അടിച്ചു നടക്കുന്നത്.

    ReplyDelete