കൈ നീട്ടിയാല്‍ വിരല്‍ തൊടുന്നത്ര
അരികിലുണ്ട് നീ എന്നറിയാം.
ഒരു ഭ്രാന്തിനാല്‍ തലോടിയാലോ
പിച്ചി കളഞ്ഞാലോ നീ പരിഭവിക്കില്ല
എന്നും എനിക്കറിയാം.
നിന്റെ മുള്ള് കൊണ്ട് എന്നെ മാത്രം
മുറിവേല്‍പ്പിക്കില്ല എന്നും അറിയാം.
പക്ഷെ, ഞാന്‍ അത് ചെയ്യില്ല.
ഇതെന്റെ ഇഷ്ടം.
എന്റെ ആരാധന.
കുറച്ചു പൈങ്കിളി ആയിപ്പോയെന്ന് അറിയാം. എന്നാലും കിടക്കട്ടെ.
പൈങ്കിളി ഇഷ്ടപ്പെടുന്നവരും ഉണ്ടാകുമല്ലോ...
No comments:
Post a Comment