നിന്‍ മലര്‍വാടിയില്‍, ചെമ്പക ചില്ലയില്‍
വിരിഞ്ഞിരുന്നെന്നും ഞാന്‍ പൂവായി.
തലയില്‍ ചൂടുവാന്‍, താലോലിക്കുവാന്‍,
ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കുവാന്‍
നിന്‍ മലര്‍വാടിയില്‍, ചെമ്പക ചില്ലയില്‍
വിരിഞ്ഞിരുന്നെന്നും ഞാന്‍ പൂവായി.
നിന്‍ കാലിലെ വെള്ളി ചിലങ്കയില്‍
ഒളിച്ചിരുന്നെന്നും ഞാന്‍ നാദമായി.
കാലില്‍ ചുംപിക്കാന്‍, കൂടെ നടക്കുവാന്‍,
കാലിടറാതെ നോക്കുവാന്‍
നിന്‍ കാലിലെ വെള്ളി ചിലങ്കയില്‍
ഒളിച്ചിരുന്നെന്നും നാദമായി.
നീ ഉറങ്ങുമ്പോള്‍ കാലൊച്ചയില്ലാതെ
മുകളില്‍ താരമായ് ഞാന്‍ ഉദിച്ചു.
നിന്‍ കണ്പീലിയില്‍ രഹസ്യമായ്
ഞാനെന്റെ കവിതകളോരോന്നും കുറിച്ചുവെച്ചു.
എന്നിട്ടും നീ എന്നെ തിരസ്കരിച്ചു.
ഇടയ്ക്കിടെ ഞാന്‍ മഴയായി മാറി
നിനക്ക് ചുറ്റിലും പെയ്തിരുന്നു.
നിനക്ക് മാത്രം കേള്‍ക്കുമാറുച്ചത്തില്‍
ഇടയ്ക്കിടെ പാട്ടുകള്‍ പാടിത്തന്നു.
എന്നിട്ടും നീ എന്നെ അറിഞ്ഞതില്ല.
വിരിഞ്ഞിരുന്നെന്നും ഞാന്‍ പൂവായി.
തലയില്‍ ചൂടുവാന്‍, താലോലിക്കുവാന്‍,
ഹൃദയത്തില്‍ ചേര്‍ത്തു പിടിക്കുവാന്‍
നിന്‍ മലര്‍വാടിയില്‍, ചെമ്പക ചില്ലയില്‍
വിരിഞ്ഞിരുന്നെന്നും ഞാന്‍ പൂവായി.
നിന്‍ കാലിലെ വെള്ളി ചിലങ്കയില്‍
ഒളിച്ചിരുന്നെന്നും ഞാന്‍ നാദമായി.
കാലില്‍ ചുംപിക്കാന്‍, കൂടെ നടക്കുവാന്‍,
കാലിടറാതെ നോക്കുവാന്‍
നിന്‍ കാലിലെ വെള്ളി ചിലങ്കയില്‍
ഒളിച്ചിരുന്നെന്നും നാദമായി.
നീ ഉറങ്ങുമ്പോള്‍ കാലൊച്ചയില്ലാതെ
മുകളില്‍ താരമായ് ഞാന്‍ ഉദിച്ചു.
നിന്‍ കണ്പീലിയില്‍ രഹസ്യമായ്
ഞാനെന്റെ കവിതകളോരോന്നും കുറിച്ചുവെച്ചു.
എന്നിട്ടും നീ എന്നെ തിരസ്കരിച്ചു.
ഇടയ്ക്കിടെ ഞാന്‍ മഴയായി മാറി
നിനക്ക് ചുറ്റിലും പെയ്തിരുന്നു.
നിനക്ക് മാത്രം കേള്‍ക്കുമാറുച്ചത്തില്‍
ഇടയ്ക്കിടെ പാട്ടുകള്‍ പാടിത്തന്നു.
എന്നിട്ടും നീ എന്നെ അറിഞ്ഞതില്ല.
No comments:
Post a Comment